തേടി വന്ന പ്രണയം …. [ചെകുത്താനെ സ്നേഹിച്ച മാലാഖ] 568

എല്ലാവർക്കും നമസ്കാരം.

എന്റെ ആദ്യ കഥയ്ക്കു കിട്ടിയ നല്ല പ്രതികരണങ്ങൾക്ക് ആദ്യമേ തന്നെ നന്ദി പറയുന്നു. ഇതും ഒരു പ്രണയ കഥയാണ്. പ്രണയിക്കാത്തവരായി ആരുണ്ട്? എന്ന് ചോദിച്ചാൽ ആരും ഇല്ല എന്നേ ഉത്തരം കാണൂ കാരണം എല്ലാ പേരും എന്തിനെയെങ്കിലും പ്രണയിച്ചിരിക്കും. എന്നാൽ തുടങ്ങട്ടെ …….

 

തേടി വന്ന പ്രണയം ….

Thedi Vanna PRanayam | Author : Chekuthane Snehicha Malakha

 

കോളേജ് ലൈഫ് ആസ്വദിക്കുന്നത് കോളേജിൽ പഠിക്കുന്നവൾ മാത്രമല്ല അവിടെ പഠിപ്പിക്കുന്നവരും അത് ആസ്വദിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കമന്റടിക്കുമ്പോൾ ചിരിച്ചു കൊണ്ട് വഴക്കുപറയുന്ന എന്റെ കോളേജ് അദ്യാപകനെ മനസ്സിൽ കണ്ട് കൊണ്ട് ഞാൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഒതുക്കി. ഈ ജില്ലയിലെ ഏറ്റുവും വലിയ കോളേജാണ് പുറമേ നിന്ന് കണ്ട എനിക്ക് ഒരു അദ്യാപകനായി ഇവിടെ വരാൻ കഴിയുമെന്ന് വിജാരിച്ചില്ല.

 

“അദ്യാപകനായി ജോലി കിട്ടി ആദ്യ കോളേജാണ് ഇത് മിന്നിച്ചേക്കണേ” . മനസ്സിൽ വിജാരിച്ചു.

 

എന്റെ പേര് അരുൺ (28) . എന്നിലെ അദ്യാപകനെ മുന്നിൽ കണ്ടിട്ടാകണം അന്ന് എന്റെ പള്ളിയിലെ ഫാദർ എന്റെ പപ്പയോട് പറഞ്ഞത്

 

” ഇവനെ T T C ക്ക് ചേർക്കണം എന്ന്” .

 

കൂലിപ്പണിക്കാരനായ എന്റെ പപ്പ എത്ര കഷ്ടപ്പെട്ട ണെങ്കിലും അവനെ ഒരു അദ്യാപകനാക്കും എന്ന് അന്നു തന്നെ ഫാദറിന് ഉറപ്പ് നൽകി. അന്ന് ഫാദർ എന്നെ മാറ്റി നിർത്തി പറഞ്ഞു

 

“കൂലിപ്പണിക്കാരനായ മണിയൻ എന്നാണ് നാട്ടുകാർ നിന്റെ പപ്പയെ കുറിച്ച് പറയുന്നത് അത് മാറ്റി സർക്കാർ കോളേജിലെ അദ്യാപകനായ അരുണിന്റെ പപ്പ എന്ന് നീ നാട്ടുകാരെ കൊണ്ട് പറയിക്കണം. ”

 

ആ വാക്കുകൾ എന്നെ സ്വാദീനിച്ചത് കുറച്ചൊന്നുമല്ല. ആ വാക്കുകൾ ഭംഗിയായി പൂർത്തീകരിച്ച സന്തോഷത്തിൽ ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്ന് സന്തോഷത്തോടെ ഓഫീസ് റും കണ്ടുപിടിക്കാനായി നടന്നു.

നാല് സൈഡും രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾ തല ഉയർത്തി നിൽക്കുന്നു. ഒത്ത നടക്ക്  വലിയ ഒരു മൈതാനവും . നേരം അധികമായിട്ടില്ല. വിദ്യാർത്ഥികൾ വരുന്നതേ ഉള്ളൂ.

The Author

65 Comments

Add a Comment
  1. കാല ഭൈരവൻ

    Kidilolski..

  2. Pettannu ezhuthikko…. Allel case kodukkum…

  3. Iyy dhairayi ezhuthiko❤️.e part ishtapettu

Leave a Reply

Your email address will not be published. Required fields are marked *