“… ആഹാ ബഹുമാനം ഒക്കെ വന്നല്ലോ…” അതും പറഞ്ഞ് ഒരു കവിൾ കോഫി കുടിച്ചതും. അകത്തേക്ക് എടുത്തതിനും വേഗത്തിൽ നിരഞ്ജൻ പുറത്തേക്ക് തുപ്പി.
“…രാവിലെ തന്നെ എന്ത് മൈരാടി കലക്കിതന്നത്…” അതും ചോദിച്ച് ചൂട് കോഫി ദേവുവിന്റെ മുഖത്തേക്ക് വീശി ഒഴിച്ച്. തിളച്ച കോഫി മുഖത്തേക്ക് വീണതും ദേവു തുള്ളി പോയി. അലറി കൊണ്ട് ദേവു ബാത്‌റൂമിലേക്ക് ഓടി. മുഖത്തെ നീറ്റൽ മാറും വരെ അവൾ വെള്ളം കൊണ്ട് മുഖം കഴുകികൊണ്ടിരുന്നു. നിരഞ്ജൻ ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് പോയി.
ആദ്യ ദിവസം തന്നെ ഇതാണ് അവസ്ഥ എങ്കിൽ ഇനി മുന്നോട്ട് എങ്ങനെ ആവും എന്നൊരു ഭയം ദേവുവിൽ ഉടലെടുത്തു. അപ്പൊ തന്നെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു.
“… അച്ഛാ. എനിക്ക് ഇവിടെ പറ്റുന്നില്ല അച്ഛാ. എന്നെ ഇവിടെന്ന് കൊണ്ട് പോ…” മംഗലത്ത് ശ്രീധരൻ ഫോൺ എടുത്തതും പൊട്ടി കരഞ്ഞോണ്ട് ദേവു പറഞ്ഞു.
“…അയ്യേ എന്റെ മോൾ രാവിലെ തന്നെ കരയാണോ. നിന്നെ പിരിഞ്ഞതിന്റെ വിഷമം ഞങ്ങൾക്കും ഉണ്ട് കുറച്ചു ദിവസം കഴിയുമ്പോൾ അതെല്ലാം മാറിക്കോളും…” ശ്രീധരൻ ദേവുവിനെ അശ്വസിക്കാൻ ശ്രമിച്ചു.
“…അച്ഛാ ഇത് അങ്ങനെ അല്ല. ഇവരെല്ലാം എന്നോട് മോശമായ പെരുമാറുന്നെ…” ദേവു സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങുന്നതിനു മുമ്പ് അവളുടെ അമ്മ സംസാരിച്ചു തുടങ്ങി.
“… മോളെ പുതിയ സ്ഥലവും പുതിയ ആൾക്കാരും അല്ലേ. പൊരുത്തപെടാൻ ഇച്ചിരി സമയം പിടിക്കും അതുവരെ മോൾ എല്ലാം സഹിക്ക്….”
