തേജാത്മികം 11 [Nishinoya] 48

 

“… ഒരിക്കലും അല്ല. അവളോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാ ഞാൻ ചോദിക്കുന്നെ…”

 

“…അവൾക്ക് ഇപ്പോ ഒരു കുഞ്ഞ് ഉണ്ട്…” ദേവൻ അവന്റെ ആശങ്ക പ്രകടിപ്പിച്ചു.

 

“…കല്ലുമോളുടെ കാര്യം എനിക്ക് അറിയാവുന്നത് അല്ലെ. അവളെ ഞാൻ എന്റെ സ്വന്തം കുഞ്ഞിനെപോലെ നോക്കിക്കോളാം…”

 

“…നീ ദേവൂനോട് ഇതേപറ്റി സംസാരിച്ചോ…” ദേവൻ ചോദിച്ചു.

 

“… ഇല്ല…” എന്തോ തേജസിന് അപ്പൊ അങ്ങനെ പറയാനാണ് തോന്നിയത്.

 

“…എനിക്ക് എന്തായാലും ഇതിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ…” തേജസ്‌ അതിന് സമ്മതം മൂളിയതും ദേവൻ വീട്ടിലേക്ക് പോകാൻ എഴുനേറ്റു.

 

“…തേജസേ…” ദേവൻ പോകുവാണെന്നു മനസ്സിലാക്കി കടലിലേക്ക് നോക്കിയാ തേജസിനെ ദേവൻ വിളിച്ചു.

 

“… നിരഞ്ജനുമായുള്ള വിവാഹത്തിന് മുന്നേ നിനക്ക് ദേവൂനെ ഇഷ്ട്ടം ആയിരുന്നോ…” രണ്ട് അടി മുന്നേക്ക് നടന്ന ദേവൻ തിരിഞ്ഞു തേജസിനോട് അത് ചോദിച്ചതും അവൻ ആകെ വല്ലാണ്ട് ആയി. തേജസിന്റെ പതർച്ചയിൽ നിന്നും ദേവന് കാര്യം മനസിലായി.

 

“…നിനക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു…” യാതൊരു ഭവ വ്യത്യാസവും ഇല്ലാതെ ദേവൻ നടന്നകന്നു.

 

താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമാണ് ദേവന്റെ പക്കൽ നിന്നും ഉയർന്നത്. എന്തിനായിരിക്കും പണ്ട് ഇതേപറ്റി അവനോട് സംസാരിക്കാത്തത് എന്ന് ചോദിച്ചത്. ഒരുപക്ഷെ… ഇടനെഞ്ച് തുടിച്ച്, കണ്ണുകൾ വിടർന്ന് തന്റെ ഉള്ളിൽ പൊന്തിയ ചോദ്യം പൂരിപ്പിക്കൻ കഴിയാതെ ഇരുന്നിടത്ത് നിന്നും ഞെട്ടി എഴുനേറ്റ് തന്നിൽ നിന്നും നടന്നകലുന്ന ദേവനെ തന്നെ അവൻ നോക്കി നിന്നു. ആ നിമിഷം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പിഴവ് തേജസ്‌ മനസിലാക്കുന്നുണ്ടായിരുന്നു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *