“…എനിക്ക് തോന്നി ഇവൾ ഉറങ്ങിക്കാണും എന്ന്. അതാ കല്ലുവിനെ എടുത്തോണ്ട് പോവാൻ ഞാൻ ഇങ്ങോട്ട് വന്നത്…”
“… ഇനിയിപ്പോ അവളെ എടുത്ത് ഉറക്കം കളയണ്ട. ഇന്ന് ഇവിടെ കിടന്നോട്ടെ…” കല്ലുവിനെ എടുക്കാൻ തുനിഞ്ഞതും വേദികയുടെ സ്നേഹത്തോടുള്ള ശാസനം കിട്ടിയതും കൂടുതൽ ഒന്നും പറയാതെ കല്ലുവിന്റെ നെറുകയിൽ ഒരു ചുമ്പനവും നൽകി ദേവു സ്വന്തം മുറിയിലേക്ക് പോയി.
പിറ്റേന്ന് ദേവുവിന് ലീവ് ആയതിനാൽ രാവിലെ മുതൽ വീട്ടിലെ ഓരോ പണിയിലായി അവൾ മുഴുകി. രാവിലെ തുണി കഴുകാനായി കല്ലുവിന്റെ മുഷിഞ്ഞ തുണികൾ റൂമിൽ നിന്നും എടുക്കുമ്പോഴാണ് കരഞ്ഞുകൊണ്ട് കല്ലുമോൾ അവൾക്ക് അരികിലേക്ക് വരുന്നത്.
“…എന്ത് പറ്റി മോളെ. എന്തിനാ നീ കരയുന്നെ…”കരഞ്ഞു തളർന്ന കണ്ണുമായി ദേവുവിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന കല്ലുവിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു അവൾ ചോദിച്ചു.
“…അമ്മുമ്മ… അമ്മുമ്മ അടിച്ചു…” കൈയിലെ ചുമന്നു കിടക്കുന്ന വടിയുടെ പാടിലേക്ക് ചൂണ്ടി എങ്ങി എങ്ങി കല്ലു കരഞ്ഞു.
“…അയ്യോ ഇവിടെ ചുമന്നല്ലോ…” ആ കുഞ്ഞി കൈയിലെ പാടിൽ വിരലോടിച്ച് നോക്കിയ ദേവുവിന്റെ കണ്ണുകളും നിറഞ്ഞു.
“…നീ വന്നേ ഞാൻ ചോദിക്കാം എന്തിനാ എന്റെ കൊച്ചിനെ തല്ലിയത് എന്ന്…”
താൻ ഏറെ സ്നേഹിക്കുന്ന കല്ലുവിനെ ഒരു നോട്ടം കൊണ്ട് പോലും ആരും നോവിക്കുന്നത് ദേവുവിന് ഇഷ്ട്ടമല്ല. അങ്ങനെ നോക്കുന്ന കല്ലുവിന്റെ കൈകളിലെ പാട് ദേവൂന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
