“…അവകാശം ഉണ്ടെടി. നിന്റെ അച്ഛന്റെയും ഏട്ടന്റെയും പിടിപ്പുക്കേട് കാരണം ബിസ്സിനെസ് പൊളിഞ്ഞ് കുത്തുവാൾ എടുത്ത് നിന്നപ്പോ നീ എവിടായിരുന്നു. എന്റെ വീടും പറമ്പും വിറ്റ പണം കൊണ്ട ദേവൻ ഇന്ന് നിവർന്നു നിൽക്കുന്നെ. അതുകൊണ്ട് ഇവിടെ എന്തും പറയാനുള്ള അധികാരവും അവകാശം നിന്നെക്കാൾ കൂടുതൽ എനിക്ക് ഉണ്ട്…” പരിസരം മറന്ന് സരസ്വതി ഉറഞ്ഞു തുള്ളി.
“…അമ്മേ…” അടുക്കള വാതിൽക്കൽ നിന്നുള്ള വേദികയുടെ വിളികേട്ട് സംസാരിച്ചു വന്നത് സരസ്വതി പാതിയിൽ നിർത്തി. ദേവു ഒന്നും മിണ്ടാതെ കല്ലുവിനെയും എടുത്തോണ്ട് സ്വന്തം മുറിയിലേക്ക് പോയി.
“…അമ്മ എന്തിനാ കരയുന്നെ…” തന്റെ അവസ്ഥയെകുറിച്ച് ഓർത്ത് കട്ടിലിൽ ഇരുന്ന് കണ്ണുനിറഞ്ഞ ദേവുവിനോട് കല്ലുമോൾ ചോദിച്ചു.
“… ഒന്നുമില്ല മോളെ…” തന്റെ വിഷമങ്ങൾ ഒരു കൈകൊണ്ട് തുടച്ച് ദേവു ചിരിക്കാൻ ശ്രമിച്ചു.
“… കല്ലുമോളെ…” കുറച്ചു കഴിഞ്ഞതും ചിരിച്ച മുഖവുമായി വേദിക ദേവുവിന്റെ മുറിയിലേക്ക് കടന്ന് വന്നു.
“…ദാ പിടിക്ക് മാമി എന്റെ ചുന്ദരി കുട്ടിക്ക് വേണ്ടി കൊണ്ട് വന്നതാ…” പിന്നിലായി ഒളിപ്പിച്ചു വച്ചിരുന്ന മുന്തിരികുല കല്ലുമോൾക്ക് നേരെ നീട്ടി. വാങ്ങണോ വേണ്ടയോ എന്ന് അറിയാതെ കല്ലു ദേവുവിനെ ഉറ്റുനോക്കി.
“…മ്മ്… അമ്മ പറഞ്ഞാലേ നീ വാങ്ങോളോ…” കപട വിഷമം നടിച്ച് വേദിക കല്ലുവിനെയും ദേവുവിനെയും മാറി മാറി നോക്കി. ദേവു തലയാട്ടി സമ്മതം നൽകിയതും പല്ലുകാട്ടി ചിരിച്ചോണ്ട് കല്ലു അത് വാങ്ങി.
