“… കല്യാണം കഴിഞ്ഞ് പെട്ടെന്നൊരു ദിവസം നീ ജോലിക്ക് ഇറങ്ങി പോയി ആ സമയം കല്ലു ഇവിടെ ഒറ്റക്ക് എങ്ങനെ നിക്കും അവളെ ആര് നോക്കും എന്നൊക്കെ നീ ചിന്തിച്ചോ. പ്ലേസ്കൂളിൽ അഡ്മിൻ എടുക്കാൻ വന്നത് അല്ലാതെ ഒരു ദിവസം എങ്കിലും നീ അവളുടെ ടീച്ചറോട് കല്ലുവിന്റെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്…”
“…എനിക്ക് ജോലി ഉള്ളത് കൊണ്ടല്ലേ അവളുടെ സ്കൂളിൽ പോകാൻ പറ്റാത്തെ…” ദേവൂന്റെ ന്യായീകരണം എത്തി.
“… ഞാനും ജോലിക്ക് പോകുന്നുണ്ട്. അതോടൊപ്പം നിന്റെയും കല്ലുവിന്റെയും എല്ലാ കാര്യങ്ങളിലും ഇടപെടാൻ ഞാൻ സമയവും കണ്ടെത്താറുണ്ട്…”
“…നിങ്ങളുടെ സ്വന്തം ഷോപ്പ് അല്ലെ. അപ്പൊ തോന്നുമ്പോൾ പോയാൽ മതി അതുപോലെയാണോ എനിക്ക്…”
“… അത്ര ബുദ്ധിമുട്ടി എന്തിനാ പണിക്ക് പോണേ. നിനക്കും കുഞ്ഞിനും വേണ്ടത് എല്ലാം ഞാൻ വാങ്ങി തരുന്നില്ലേ 😡…”
“… ജോലിക്ക് പോവാതെ ഞാൻ എന്ത് ചെയ്യണം എന്നാ നിങ്ങൾ പറയുന്നേ. നിങ്ങളുടെ അടിമയായി ഇവിടെ കഴിയണം എന്നാണോ..? മുമ്പ് ഒരുത്തനും ഇതുപോലെ ആയിരുന്നു സമ്പാദ്യത്തിന് ഒന്നും ഒരു കുറവും ഇല്ലായിരുന്നു. എന്നാൽ എന്നെ ഒന്ന് തിരിയാനോ നിവരാനോ സമ്മതിക്കാതെ നാലുച്ചുവറുകൾക്ക് ഉള്ളിൽ ഇട്ട് പെടാപാട് പെടുത്തി. അവിടെന്ന് ഇറങ്ങുമ്പോൾ തീരുമാനിച്ചത ഇനി ഒരിക്കലും ഒരുത്തന്റെയും മുന്നിൽ പോയി കൈ നീട്ടില്ല എന്ന്. അതിന് വേണ്ടിയാ എന്ത് കഷ്ട്ടപാടും സഹിച്ച് ഈ നക്കാപിച്ച കാശിനു വേണ്ടി ഞാൻ പണിക്ക് പോണത്…”
