തേജാത്മികം 12 [Nishinoya] 79

 

 

 

“…ആദ്യം സ്വന്തം മോളെ നല്ലപോലെ നോക്ക് എന്നിട്ട് പണത്തിനു പിന്നാലെ ഓട്. കഴിഞ്ഞ ദിവസങ്ങളിൽ കല്ലുവിന്റെ സ്കൂൾ വിടുന്ന സമയങ്ങളിൽ ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ ഇവിടെ അവളെ കൂട്ടാൻ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് എനിക്ക് ആ സമയത്ത് എത്താൻ പറ്റിയില്ല എങ്കിലും നീ ഇവിടെ കാണും എന്നൊരു വിശ്വസം ഉള്ളത്കൊണ്ട് ഞാൻ വരാൻ ഇച്ചിരി ലേറ്റ് ആയി. ആ കുഞ്ഞ് ഈ ഇരുട്ടത്ത് ഇവിടെ പേടിച്ചിരുന്നു കരയായിരുന്നു. കരഞ്ഞു തളർന്ന കല്ലു ഉറങ്ങിയത്. എത്ര തവണ നിന്നെ ആ കൊച്ച് അന്വേഷിചെന്ന് അറിയോ. ഒന്നുമില്ലെങ്കിൽ അതൊരു പെൺകൊച്ച് അല്ലെ അതിനെ ഇങ്ങനെ ഒറ്റക്ക് ആക്കുന്നത് ശെരിയാണോ. കൊച്ചിനെ നോക്കാൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാ ഉണ്ടാക്കാൻ നിക്കുന്നെ…” ദേഷ്യത്തിൽ അത്രയും പറഞ്ഞ് വീടിന്റെ ഡോർ വലിച്ചടച്ച് ബൈക്കും എടുത്ത് ഞാൻ ഷോപ്പിലേക്ക് പോയി.

 

 

 

“…ആശൻ എന്താ ഈ നേരത്ത്…” ഞാൻ ഷോപ്പിലേക്ക് എത്തുമ്പോൾ കിച്ചുവും വേറെ രണ്ട് പണിക്കാരും അവിടെ ഉണ്ടായിരുന്നു.

 

 

 

“… വർക്ക്‌ തീർന്നില്ലെടാ…” ഞാൻ അവനോട് തിരക്കി.

 

 

 

“… ഇപ്പൊ കഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോഴാ ആശാൻ വന്നേ…”

 

 

 

“… എന്നാ നിങ്ങൾ വിട്ടോ ഞാൻ കുറച്ചു കഴിഞ്ഞേ പോവുന്നുള്ളു…” കിച്ചുവിന്റെ കൈയിൽ നിന്നും ചാവി വാങ്ങി ഞാൻ പറഞ്ഞു

 

 

 

“…എന്താ ആശാനേ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ…” കിച്ചു സംശയത്തോടെ എന്നെ നോക്കി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *