തേജാത്മികം 12 [Nishinoya] 82

 

 

 

“… ഏയ്യ് പ്രശ്നം ഒന്നും ഇല്ലടാ. നീ ചെല്ലാൻ നോക്ക്…” അതും പറഞ്ഞ് എല്ലാരേയും പറഞ്ഞയപ്പിച്ചു.

 

 

 

ഷോപ്പിൽ ഉച്ചക്ക് ഒന്ന് നടു നിവർത്താൻ ബെഡ് പോലൊരു സെറ്റപ്പ് ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. ഞാൻ അവിടെ കിടന്ന് ദേവുവുമായി ഉണ്ടായ വഴക്കിനെ പറ്റി ഞാൻ ചിന്തിച്ചു അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിറ്റേന്ന് കിച്ചു വന്ന് വിളിക്കുമ്പോഴാണ് ഞാൻ എഴുനേൽക്കുന്നത്.

 

 

 

“…ആശൻ ഇന്നലെ വീട്ടിൽ പോയില്ലേ…”

 

 

 

“… ഇല്ലടാ ഞാൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയി…”

 

 

 

“… എനിക്ക് തോന്നി. ആശൻ വീട്ടിൽ നിന്നും ഫോൺ എടുക്കാനും മറന്നല്ലേ. ഇന്നലെ ആശാനേ കാണാത്തതുകൊണ്ട് ചേച്ചി എന്നെ വിളിച്ചു. ഞാനാ പറഞ്ഞെ ഇവിടെ ഉണ്ടെന്നു…” കിച്ചു പറഞ്ഞപ്പോഴാ ഫോണിന്റെ കാര്യം ഞാൻ ആലോചിച്ചേ.

 

 

 

“… ഞാൻ എന്തായാലും വീട്ടിൽ പോയി റെഡി ആയിട്ട് വരാം. പിന്നെ ഞാൻ ഇന്നലെ ഇവിടെയാണ് കിടന്നത് എന്ന് മാമൻ അറിയണ്ട കേട്ടോ…” കിച്ചുവിനോട് ചട്ടം കെട്ടിയ ശേഷം ഞാൻ വീട്ടിലേക്ക് പോയി.

 

 

 

വീട്ടിൽ ചെല്ലുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു. കല്ലു സ്കൂളിലും ദേവു ജോലിക്കും പോയിട്ടുണ്ടായിരുന്നു. നേരെപോയി പല്ലുതേച്ചു കുളിച്ച് ഷോപ്പിലേക്ക് തിരിച്ചു.

 

 

 

“…ടാ ഞായറാഴ്ച നീ ദേവൂനെയും കൊച്ചിനെയും കൂട്ടി വീട്ടിലേക്ക് വരണം കേട്ടോ…” ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് മാമൻ പറഞ്ഞു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *