“…നമ്മൾ എന്താ ഇവിടെ…” മാമന്റെ വീട്ടിലേക്കുള്ള വഴിയിലെ ഹോട്ടലിൽ വണ്ടി നിർത്തിയതും ദേവു സംശയത്തോടെ എന്നോട് ചോദിച്ചു.
“…വാ ഇറങ്ങ്. രാവിലെ ഒന്നും കഴിച്ചില്ലല്ലോ… ” ചെറിയ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
വണ്ടിയിൽ മടിച്ച് ഇരുന്ന ദേവുവിനെ ഇറക്കി കടയിൽ നിന്നും കാപ്പി വാങ്ങി കൊടുത്തു. മതി മതിയെന്ന് പറഞ്ഞെങ്കിലും ഞാൻ അവൾക്ക് പിന്നെയും ഫുഡ് വാങ്ങി നൽകി. കാപ്പി കുടിയെല്ലാം കഴിഞ്ഞ് മാമന്റെ വീട്ടിൽ എത്തിയപ്പോഴേക്കും ഒരു സമയം ആയി.
“…അമ്മേ…” വണ്ടിയിൽ നിന്നും ഇറങ്ങിയതും കല്ലു ഓടി വന്ന് ദേവുവിനെ കെട്ടിപിടിച്ചു. ദേവൂവും കെട്ടിപ്പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി. അവരുടെ സ്നേഹം ഞാൻ നോക്കി നിന്നു.
“…നിങ്ങൾ എന്താ രാവിലെ തന്നെ…” ഞങ്ങളെ കണ്ട സന്തോഷത്തിൽ മാമി തിരക്കി.
“…അവിടെ ഞങ്ങൾ രണ്ടും ഒറ്റക്ക് എന്ത് ചെയ്യാനാ…” ഞാൻ മറുപടി നൽകി.
“…മക്കളെ നിങ്ങൾ എന്തെങ്കിലും കഴിച്ചായിരുന്നോ…” മാമൻ തിരക്കി.
“…ഞങ്ങൾ വരുന്ന വഴിക്ക് ഹോട്ടലിൽ നിന്നും കഴിച്ചു മാമ…” ഞാൻ മറുപടി നൽകി.
“…അല്ലെങ്കിലും വെച്ച് ഉണ്ടാക്കാൻ നീ അവിടെ സാധനങ്ങൾ ഒന്നും വാങ്ങി വച്ചിട്ടില്ലല്ലോ…” അതിനിടയിൽ കൂടി മാമി എനിക്കിട്ട് ഒന്ന് കുത്തി.
“…അതൊക്കെ പോട്ടെ. ഇവൾ നിങ്ങളെ ബുദ്ധിമുട്ടിച്ചൊന്നും ഇല്ലല്ലോ…” കല്ലുവിനെ ഇക്കിളി ഇട്ടുകൊണ്ട് ഞാൻ മമ്മിയോട് തിരക്കി.
