തേജാത്മികം 12 [Nishinoya] 54

 

 

 

“…ചെറിയ കുറുമ്പ് ഒക്കെ ഉണ്ടായിരുന്നു. പിള്ളേർ ആയാൽ അങ്ങനെ വേണമല്ലോ. ചെറുപ്പത്തിൽ നീ തന്നെ എന്തോരം കുരുത്തക്കെടാ കാണിച്ചു കൂടിയേ അത് വെച്ച് നോക്കുമ്പോൾ ഇവൾ കാണിക്കുന്നത് ഒന്നും അല്ല…”

 

 

 

“…ഭാര്യയുടെ മുന്നിൽ വെച്ചാണോ എന്നെ കളിയാക്കുന്നെ…” മാമിയുടെ കാതിൽ സ്വകാര്യം പറയുമ്പോലെ പറഞ്ഞ് ഞാൻ മാമിയുടെ കവിളിൽ കുത്തി.

 

 

 

“…അടങ്ങി നിക്കടാ ചെക്കാ…”കവിളിൽ തടവികൊണ്ട് മാമി എന്നെ ശാസിച്ചു.

 

 

 

“… എന്ന ഞങ്ങൾ ഇറങ്ങട്ടെ…” കുറച്ചു സമയം അവർക്ക് ഒപ്പം നിന്നിട്ട് ഞാൻ ചോദിച്ചു.

 

 

 

“…നീ ഇത് എവിടെ പോണു. ഉച്ചക്ക് ചോർ കഴിച്ചിട്ട് പോയാൽ മതി…”

 

 

 

“… നിങ്ങൾ അല്ലെ എന്റെ വീട്ടിൽ പാചകത്തിന് സാധന സാമഗ്രികൾ ഒന്നും ഇല്ലന്ന് പറഞ്ഞെ ആദ്യം അത് പോയി വാങ്ങട്ടെ. ഊണ് ഒക്കെ ഇനിയും കഴിക്കാലോ…” മാമനോടും മാമിയോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

 

 

 

ഷോപ്പിലേക്കുള്ള യാത്രയിൽ വണ്ടിയിൽ പാട്ട് വച്ചതും കല്ലുമോൾ ഡാൻസും തുടങ്ങി. ദേവുവിന്റെ മടിയിൽ ഇരുന്ന് തുള്ളി കളിച്ചാണ് കക്ഷിയുടെ ഇരുപ്പ്. ആദ്യം തന്നെ പാത്രകടയിലേക്കാണ് പോയത് പിന്നെ പലചരക്കു കടയിലേക്ക്. കല്ലുവിനെ എന്റെ കൈയിൽ ഏൽപ്പിച്ച് ദേവു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ തുടങ്ങി. ഞാൻ ആണെങ്കിൽ കല്ലുവിനെയും കൊണ്ട് അവിടെ ആകെ ചുറ്റി നടന്നു.

 

 

 

“…എവിടെ എന്തിനാ നിർത്തിയെ…” തുണിക്കടയ്ക്ക് മുന്നിൽ വണ്ടി നിർത്തിയതും ദേവു എന്നെ നോക്കി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *