തേജാത്മികം 12 [Nishinoya] 54

 

 

 

പോകുന്ന വഴി ഹോട്ടലിൽ കയറി ഫുഡും കഴിച്ചശേഷം ഞങ്ങൾ വീട്ടിലെത്തി. വൈകുന്നേരം വാങ്ങിയ സാധനങ്ങൾ അടുക്കളയിൽ ഒരുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു ദേവു. അതിനാൽ വെറുതെ അവളെ ബുദ്ധിമുട്ടിക്കാതെ ഉമ്മറത്ത് കല്ലുവുമായി കളിച്ചിരുന്നു. രാത്രിയും പുറത്ത് നിന്ന് ഭക്ഷണം വരുത്തിച്ച് കഴിച്ചു. രാവിലെ മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്ന ദേവുവിനെ രാത്രി ഭക്ഷണം ഉണ്ടാക്കാൻ പറയുന്നത് ശരിയല്ലല്ലോ. അന്ന് രാത്രിയും രണ്ടുപേരും രണ്ട് കട്ടിലിൽ ആയിരുന്നു. കല്ലു ദേവുവിന്റെ ഒപ്പവും.

 

 

 

പിറ്റേന്ന് രാവിലെ എഴുനേറ്റ് പല്ലും തേച്ച് കുളിച്ച് ഭക്ഷണം കഴിക്കാൻ ഡയനിങ് ടേബിളിൽ ഇരിക്കുമ്പോൾ ആണ് കുളിച്ചൊരുങ്ങി കൈയിൽ ഒരു ബാഗുമായി ദേവു വരുന്നത്.

 

 

 

“… നീ ഇത് എങ്ങോട്ടാ…” മനസ്സിലാവാതെ അവളെ അടിമുടിനോക്കി ഞാൻ ചോദിച്ചു.

 

 

 

“…ഞാൻ textiles പോവാൻ ഇറങ്ങിയത…”

 

 

 

“… നീ ജോലിക്ക് പോവാണോ…”

 

 

 

“… അതെ…” ദിർഥിയിൽ ഓരോന്ന് ചെയ്യുന്ന കൂട്ടത്തിൽ ദേവു പറഞ്ഞു.

 

 

 

“… ഇവിടെന്ന് ആദ്യമായിട്ട് അല്ലെ പോണേ ഞാൻ നിന്നെ കൊണ്ട് ആക്കാം…” കഴിക്കാൻ ഇരുന്ന ഞാൻ വണ്ടിയുടെ ചാവി എടുക്കാനായി എഴുന്നേറ്റതും ദേവു എന്നെ വിലക്കി.

 

 

 

“…വേണ്ട ഞാൻ പൊയ്ക്കോളാം. പിന്നെ ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട് കഴിക്കണേ…” അതും പറഞ്ഞ് ദേവു വേഗത്തിൽ മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *