തേജാത്മികം 12 [Nishinoya] 54

 

 

 

എന്നാലും കല്യാണം കഴിഞ്ഞ് ജോലിക്ക് പോകുന്ന കാര്യം അവൾക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു. ദേവുവിന്റെ പോക്ക് നോക്കി തേജസ്‌ സ്വയം പറഞ്ഞു.

 

 

 

തേജസ്‌ ദേവു ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ തുടങ്ങിയെകിലും അത് തൊണ്ടകുഴിയിൽ നിന്നും ഇറങ്ങിയില്ല. ഒരുപിടി കഴിക്കാൻ ശ്രെമിച്ചശേഷം അവൻ അത് അതുപോലെ കൊണ്ടുപോയി കളഞ്ഞു. ഉറങ്ങിക്കിടന്ന കല്ലുവിനെ വിളിച്ചെഴുനേൽപ്പിച്ച് അവളെ പല്ല് തേപ്പിച്ച് കുപ്പായം മാറ്റി തേജസ്‌ തന്നെ ഊട്ടി.

 

 

 

“… എന്താടാ രാവിലെ തന്നെ ഇവളെയും കൂട്ടി ഇങ്ങോട്ട്…” ഒക്കത്ത് കല്ലുവിനെയും വെച്ച് വരുന്ന തേജസിനോട് മാമി ചോദിച്ചു.

 

 

 

“…ഒന്നുമില്ല മാമി ദേവു ജോലിക്ക് പോയി. ഞാനും ഷോപ്പിലേക്ക് പോയ ഇവളെ നോക്കാൻ ആരും ഇല്ല അതാ ഇങ്ങോട്ട് കൊണ്ട് വന്നത്…”

 

 

 

“… ദേവു ജോലിക്ക് പോയോ…” അതിശയത്തോടെ മാമി ചോദിച്ചെങ്കിലും ഞാൻ അതിന് ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് മൂളി.

 

 

 

“…കല്ലുമോളെ അമ്മുമ്മേട അടുത്ത് വാ….ഇവളെ ഞാൻ നോക്കിക്കോളാം നീ ഷോപ്പിൽ പൊയ്ക്കൊ…” എന്റെ ഒക്കത്ത് ഇരുന്ന കല്ലുവിനെ എടുക്കാൻ കൈനീട്ടി മാമി പറഞ്ഞു.

 

 

 

“… മാമിയെ ബുദ്ധിമുട്ടിക്കാണെന്ന് അറിയാം. രണ്ട് ദിവസത്തിന് ഉള്ളിൽ ഇവളെ പ്ലേ സ്കൂളിൽ ആക്കും അതുവരെ …” മടിച്ചു മടിച്ചു തേജസ്‌ പറഞ്ഞു.

 

 

 

“… ഞാൻ പറഞ്ഞോ എനിക്ക് ബുദ്ധിമുട്ട് ആണെന്ന്. വേണ്ടാത്തത് പറഞ്ഞാൽ നീ എന്റേന്ന് വാങ്ങും കേട്ടോ…” ഒരുകൈയിൽ കല്ലുവിനെ താങ്ങി മറുകൈകൊണ്ട് എന്നെ തല്ലാനായി മാമി കൈയൊങ്ങി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *