തേജാത്മികം 12 [Nishinoya] 54

 

 

 

“… അത് എനിക്ക് അറിഞ്ഞൂടെ. അല്ല മാമൻ എവിടെ…” മാമിയുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് ഞാൻ ചോദിച്ചു.

 

 

 

“… നിന്റെ മാമൻ രാവിലെ തന്നെ ഷോപ്പിലേക്ക് പോയിട്ടുണ്ട്. നീ ചെല്ല് അവിടെ കാണും…”

 

 

 

“… എന്നാ ഞാൻ ഇറങ്ങാ മാമി. കല്ലുമോളെ അമ്മുമ്മ പറയുന്ന പോലെ കേട്ടോണം കേട്ടോ ഇല്ലെങ്കിൽ അമ്മുമ്മ അടിക്കും. എന്നാ അച്ഛൻ ഇറങ്ങാ ഒരു ഉമ്മ തന്നെ…” ഞാൻ പറയുന്നത് എല്ലാം തലയാട്ടി കേട്ട ശേഷം കല്ലു എന്നെ കെട്ടിപ്പിച്ചു കവിളിൽ ഉമ്മ തന്നു. ഞാൻ തിരിച്ചും ഒരെണ്ണം കൊടുത്ത ശേഷം പുറത്തേക്ക് ഇറങ്ങി.

 

 

 

“…ടാ ചെക്കാ വല്ലതും കഴിച്ചായിരുന്നോ…” ബൈക്കിൽ കയറാൻ ഒരുങ്ങിയതും മാമി എന്നോട് വിളിച്ചു ചോദിച്ചു.

 

 

 

“… ദേവു കാപ്പി ഉണ്ടാക്കിയത് കഴിച്ചായിരുന്നു. കല്ലുവിനും കൊടുത്തു…” മാമിക്ക് മറുപടിയും നൽകി ഞാൻ നേരെ ഷോപ്പിലേക്ക് പോയി.

 

 

 

വൈകിട്ട് 6 മണിയോടെ വർക്ക്‌ എല്ലാം തീർത്ത്‌ ഞാൻ മാമന്റെ വീട്ടിലേക്ക് പോയി.

 

 

 

“… നീ നേരത്തെ ഇങ്ങു പോന്നോ. സാധാരണ രാത്രി പത്ത് മണിയൊക്കെ കഴിയുന്നത് അല്ലെ…” നേരത്തെ വന്നതുകൊണ്ട് മാമി ചോദിച്ചു.

 

 

 

“… ദേവു ഇപ്പൊ വന്ന് കാണും. അപ്പൊ കല്ലുവിനെയും കൂട്ടി നേരത്തെ വീട്ടിൽ പോകാമെന്നു കരുതി…”

 

 

 

“…ആണോ. നീ ഒറ്റക്ക് ആണോ വന്നത് എന്റെ കെട്ടിയോനെ കൊണ്ട് വന്നില്ലേ…” മാമനെ എന്റൊപ്പം കാണാത്തതുകൊണ്ട് മാമി തിരക്കി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *