“… മോന് മാമനോട് ദേഷ്യം ഉണ്ടോ…” തേജസ് ഒന്ന് അടങ്ങിയതും അവന്റെ കവിളിലേ നീലിച്ച പാടിൽ തൊട്ട് അമ്മ ചോദിച്ചു.
“… ഇല്ല അമ്മേ. ഞാൻ പറഞ്ഞതിന് മാമൻ ഇത്രയെങ്കിലും എന്നോട് ചെയ്യേണ്ടേ. ഇനി എനിക്ക് പഴയപോലെ മാമനോട് മിണ്ടാലോ…” അവന്റെ കണ്ണുകൾ നിറഞ്ഞു.
“…എല്ലാം മോന്റെ നന്മക്ക് വേണ്ടിയാ. കഴിഞ്ഞത് ഒന്നും ആലോചിച്ച് വിഷമിക്കണ്ട. ഇത്രയും നാൾ നമുക്ക് കഷ്ടകാലം ആയിരുന്നു എന്ന് കരുതിയാൽ മതി…” അവന്റെ തലയിൽ തലോടികൊണ്ട് അമ്മ പറഞ്ഞു.
അവനും അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ട്ടം. അമ്മയെയും മാമനെയും പൊന്നുപോലെ നോക്കണം എന്ന ഉറച്ച തീരുമാത്തോടെ നല്ലൊരു പുലരി സ്വപ്നം കണ്ട് അവൻ ഉറങ്ങി.
തുടരും…
**__________**_____________** ___________**
കഴിഞ്ഞ പാർട്ടിലെ കമന്റ് എല്ലാം വായിച്ചു ഒരുപാട് സന്തോഷം. എല്ലാരും നല്ല പോലെ ഇൻട്രാക്ട് ചെയ്തു. ചോദ്യങ്ങൾക്കുള്ള ഉത്തരം വരും പാർട്ടുകളിലൂടെ നിങ്ങളിലേക്ക് എത്തും.
ഈ പാർട്ട് ഇച്ചിരി ബോറിങ് ആയിരിക്കും എന്ന് അറിയാം. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ ഈ പാർട്ടിന് വളരെ വലിയ പങ്ക് ഉണ്ട്. അതുകൊണ്ട് ഇത് ഒഴിവാക്കാൻ കഴിയില്ല എല്ലാരും ക്ഷമിക്കുക. വായിച്ചിട്ട് അഭിപ്രായം പറയും എന്ന വിശ്വാസത്തോടെ.
пї$нїпѳча
