തേജാത്മികം 6 [Nishinoya] 57

 

“…തകരപാട്ട ആണെന്ന് പറഞ്ഞ് വിറ്റ് ഒഴുവാക്കിയതും നീ തന്നെയല്ലേ 😏…”

 

“… മാമ പ്ലീസ് എനിക്ക് അറിയാതെ പറ്റിപ്പോയത് അല്ലെ. ഇപ്പോഴത്തെ ഉടമസ്ഥൻ ആരാണെന്ന് പറയ് ഞാൻ പുള്ളിട കൈയിൽ നിന്നും വാങ്ങിക്കോളാം…” ദൈനീയമായി ഞാൻ പറഞ്ഞു.

 

“… തേജസേ ആ വണ്ടി ഇവിടെ പണിക്ക് വന്നതാണ് അല്ലാതെ വിൽക്കാൻ കൊണ്ട് വന്നത് അല്ല. അതുകൊണ്ട് ഭാരിച്ച കാര്യങ്ങൾ അനേഷിക്കാതെ എത്രയും പെട്ടെന്ന് അതിന്റെ പണി തീർക്കാൻ നോക്ക്…”

 

മാമനോട് കൂടുതൽ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായതോടെ ഞാൻ തിരിച്ചു വന്നു. എന്തായലും വർക്ക്‌ കഴിയുമ്പോൾ ബൈക്ക് എടുക്കാൻ ഉടമസ്ഥൻ വരുമല്ലോ പുള്ളിയോട് സംസാരിച്ച് എങ്ങനേലും ഇവനെ തിരിച്ച് വാങ്ങണം.ബൈക്കിന്റെ പണി തീർന്ന് കൊടുക്കാം എന്ന് വാക്ക് പറഞ്ഞ ദിവസം ഇന്നാണ്.

 

“…മാമൻ അല്ലെ പറഞ്ഞത് ഇന്ന് ഈ ബൈക്കിന്റെ ഉടമസ്ഥൻ ബൈക്ക് എടുക്കാൻ വരുമെന്ന്…” സൈഡ് തിരിഞ്ഞു വണ്ടിയിൽ ഇരുന്ന് വിരലിൽ ബൈക്കിന്റെ താക്കോൽ ഇട്ട് കറക്കികൊണ്ട് കിച്ചു ചോദിച്ചു.

 

“… അതേലോ. ഓണർ വന്നിട്ടുണ്ട്…” മാമൻ പറഞ്ഞതും ആളെ കാണാനായി ഞാൻ ചുറ്റിനും കണ്ണോടിച്ചു ആരെയും കണ്ടില്ല.

 

“… അയ്യോ പുള്ളി വന്നോ. എന്നിട്ട് എവിടെ…” ബൈക്കിൽ നിന്നും ചാടി ഇറങ്ങി തിടുക്കത്തിൽ സീറ്റ്‌ തുടച്ചോണ്ട് കിച്ചു ചോദിച്ചു.

 

“…ദാ നിന്റെ മുന്നിൽ നിക്കുന്ന ഇവന ഈ ബൈക്കിന്റെ ഓണർ…” എനിക്ക് നേരെ വിരൽചൂണ്ടി മാമൻ പറഞ്ഞതും ഞാൻ ആകെ സ്തംഭിച്ചു പോയി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *