തേജാത്മികം 6 [Nishinoya] 58

 

ഒരാഴ്ച കഴിഞ്ഞതും പറഞ്ഞപോലെ എന്റെ കാർ ഡീറ്റെയിൽ ഷോപ്പ് ഓപ്പൺ ചെയ്തു. ഇപ്പൊ അതിനൊപ്പം ഒരു കാർ അക്സസറി ഷോപ്പും ഞാൻ തുടങ്ങി. അതിനു വേണ്ട സ്റ്റാഫിനെയും വച്ചു. ഇനാഗുറേഷൻ ആയതോണ്ട് ഞങ്ങൾ പണിത വണ്ടികൾ എല്ലാം വന്നു സത്യം പറഞ്ഞാൽ ചെറിയൊരു ഓട്ടോഷോ തന്നെ ഉണ്ടായിരുന്നു. പോരാത്തതിന് ഞങ്ങൾ പണിചെയ്ത പുതിയൊരു കാറിന്റെ ലോഞ്ച് കൂടി ആയിരുന്നു. ദേവു രാവിലെ തന്നെ വന്ന് എല്ലാത്തിനും കട്ടക്ക് കൂടെ ഉണ്ടായിരുന്നു. അമ്മയും മാമനും ആണ് തിരി തെളിച്ചു ഉദ്ഘാടനം ചെയ്തത്. ഈ ഷോപ്പ് ഉത്ഘടനം ചെയ്യാൻ ഇവരേക്കാൾ യോഗ്യന്മാർ വേറെ ഉണ്ടെന്ന് തോന്നിയില്ല. എല്ലാം മാഗളമായി നടന്നു എന്റെ ജീവിതത്തിലെ പുതിയ കാൽവെയിപ്പ്. ദേവു ആണെങ്കിൽ വാല് പോലെ അമ്മയുടെ പിന്നെലെ ഉണ്ട്. ദേവന് ചില തിരക്കുകൾ കാരണം ബാംഗ്ലൂരിൽ നിന്നും എത്താൻ പറ്റിയില്ല. കുറച്ചു കഴിഞ്ഞപ്പോ ദേവു ഓടി നടന്ന് എല്ലാർക്കും ലഡു കൊടുക്കുന്ന തിരക്കിൽ ആണ്. അതെല്ലാം കണ്ട് ആസ്വദിച്ചു ഞാൻ ഒരു മൂലയിൽ നിന്നു.

“… നല്ല കൊച്ച് അല്ലെ…” ഞാൻ അതിന് മൂളി.

“… എല്ലാത്തിനും കൂടെ ഉണ്ട് അല്ലെ…” അതിനും ഞാൻ മൂളി.

“… എന്നാ പിന്നെ അതിനെ അങ്ങ് കെട്ടരുതോ…” അത് കേട്ടതും എന്റെ മുഖം ഒന്ന് ചുളുങ്ങി.

ഇത്രയും നേരം മനസ് മൈരൻ ആണ് സംസാരിച്ചത് എന്ന് ഓർത്ത്‌ എല്ലാം മൂളികേട്ട എനിക്ക് തെറ്റി. ഇത്രയും നേരം എന്നോട് ഇതെല്ലാം മൊഴിഞ്ഞത് കിച്ചു ആയിരുന്നു.

“… ഞാൻ കാര്യം ആയിട്ട് പറഞ്ഞത് ആണ് ആശാനേ ഇത്രയും നല്ല കൊച്ചിനെ ഈ ജന്മത്തിൽ കിട്ടൂല. അതുകൊണ്ട് കണ്ണും പൂട്ടി ദേവു ചേച്ചീനെ കേട്ട് ആശാനേ…” കൈയിൽ കിട്ടിയത് എടുത്ത് കിച്ചുവിനെ എറിയാനായി ഓങ്ങിയതും എറിയല്ലേ എന്നപോലെ കൈയ്യും ആംഗ്യം കാണിച്ച് എന്നെ നോക്കി പിന്നിലേക്ക് നടന്നുകൊണ്ട് കിച്ചു ഇത്രം പറഞ്ഞ് തിരിഞ്ഞ് ഒറ്റ ഓട്ടം.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *