തേജാത്മികം 6 [Nishinoya] 59

പെട്ടെന്ന് മഴയത്ത്‌ ഒരു കാർ ഹോൺ മുഴക്കി പായുന്ന സൗണ്ട് കേട്ടതും ഒരു ഞെട്ടാലോടെ ഞങ്ങൾ അടർന്നു മാറി തിരിഞ്ഞു നിന്ന് കിതച്ചു. കുറച്ചു സമയം കഴിഞ്ഞതും കാതരയായി ദേവു എന്നെ വിളിച്ചു. ഞാൻ അവളെ നോക്കി.

“…ഏട്ടൻ കൂടെയുള്ളപ്പോഴുള്ള secure സന്തോഷവും മറ്റാരും ഒപ്പമുള്ളപ്പോ എനിക്ക് കിട്ടിയിട്ടില്ല. ജീവിതവസാനം വരയും ഏട്ടൻ എന്റെ ലൈഫ്പാർട്നർ ആയി ഒപ്പം കാണില്ലേ…” പ്രേതീക്ഷയോടെ ദേവു എന്നെ നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം അലതല്ലുന്നത് എനിക്ക് കാണാം. പക്ഷെ എന്ത് മറുപടി നൽകും എന്ന ആശയകുഴപ്പത്തിലായി ഞാൻ.

“… പെട്ടെന്ന് ഒരു മറുപടി പറയണ്ട ആലോചിച്ച് പറഞ്ഞാൽ മതി. പിന്നെ ഇത് പക്വത ഇല്ലാത്ത ഒരു പെണ്ണിന്റെ കുട്ടിക്കളിയായി മാത്രം കാണരുത്…” മഴ അപ്പോഴേക്കും പെയ്തൊഴിഞ്ഞിരുന്നു.

“…മഴ തീർന്നു നമുക്ക് പോവാം…” ദേവുവിന്റെ മുഖത്ത് നോക്കാതെ ഞാൻ ബൈക്കിന് അരികിലേക്ക് നീങ്ങി.

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ദേവു വന്ന് കയറി. അവളുടെ വീട് എത്തുന്നവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. ദേവുവിനെ വീടിന് മുന്നിൽ ഇറക്കി ഞാൻ വണ്ടി തിരിച്ചു. നെഞ്ചിൽ ഒരു കല്ല് എടുത്ത് വെച്ച പോലെ എനിക്ക് തോന്നി. ദേവുവിനോട് എന്ത് മറുപടി പറയും…?
മിററിലൂടെ എനിക്ക് കാണായിരുന്നു ഗേറ്റിനു മുന്നിൽ നിന്ന് ഞാൻ പോകുന്നത് കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന ദേവുവിനെ.

 

തുടരും…

**__________**_____________** ___________**

happy valentine’s day🥰

കഴിഞ്ഞ പാർട്ടിൽ കുറച്ചു ഡൌട്ട്സ് ചോദിച്ചിരുന്നു അതേപറ്റി സംസാരിക്കാം.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *