തേജാത്മികം 6 [Nishinoya] 60

 

“…അല്ല ഈ വഴി പിഴച്ചവന്മാർക്ക് എല്ലാം പണി കൊടുക്കുന്നത് കൊണ്ട് ചോദിച്ചതാ…” പുള്ളി എന്നെയ കുത്തി പറയുന്നത് എന്ന് മനസിലായെങ്കിലും വലിയ മൈൻഡ് കൊടുക്കാതെ ഞാൻ എന്റെ പണിയിൽ തുടർന്നു.

 

“…നീ വെറുതെ ബാക്കിയുള്ളവരുടെ കാര്യത്തിൽ തലയിടാതെ ആദ്യം നിന്റെ പണി ചെയ്ത് തീർക്കാൻ നോക്ക്…” മാമൻ പുള്ളിയെ പറഞ്ഞ് വിലക്കി പണി എടുപ്പിക്കാൻ തുടങ്ങി.

 

തിങ്കളാഴ്ച രാവിലെ നേരത്തെ വർഷോപ്പിൽ എത്തിയപ്പോ ന്യൂ-ജൻ എന്ന് പറയിപ്പിക്കുന്ന ഒരു കത്തി വേഷം ഷോപ്പിന് മുന്നിൽ തപ്പി കളിക്കുന്നു.

 

“… ആരാ മനസ്സിലായില്ലല്ലോ…” അവനെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു ഞാൻ ചോദിച്ചു.

 

“…നിങ്ങൾ ആരാ…” കണ്ണിലെ സൺഗ്ലാസ് ഊരിമാറ്റി അവൻ എന്നോട് തിരിച്ചു ചോദിച്ചു.

 

“…എന്റെ പേര് തേജസ്‌. എവിടെ വർക്ക്‌ ചെയ്യുന്നത…”

 

“… ഓ തേജസ്‌ നിങ്ങൾ ആയിരുന്നല്ലേ. അച്ഛൻ പറഞ്ഞായിരുന്നു…”

 

“… അച്ഛനോ, ഏത് അച്ഛൻ…” മനസ്സിലാവാതെ ഞാൻ ചോദിച്ചു.

 

“…എന്റെ പേര് കിച്ചു. രഘു എന്റെ അച്ഛനാണ്. പുള്ളി പറഞ്ഞില്ലായിരുന്നോ…” എനിക്ക് നേരെ കൈ നീട്ടി അവൻ സ്വയം പരിചയപെടുത്തി.

 

അപ്പൊ ഇതാണ് രഘുവേട്ടൻ പറഞ്ഞ പരിഷ്കാരി. കണ്ടിട്ട് അല്ലറ ചില്ലറ കുരുത്തക്കേട് കൈയിൽ ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ പലതും ചിന്തിച്ച് ഞാൻ അവന് കൈ കൊടുത്തു.

 

“…കേറി വാ…” അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി ഡ്രസ്സ്‌ ഒക്കെ മാറി വരാൻ പറഞ്ഞു. ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി തലേന്നത്തെ ബാക്കി പണി നോക്കാൻ പോയി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *