“… ആശാനേ നാളത്തെ സാമ്പാറിൽ കുറച്ച് ബിം കലക്കിയല്ലോ…” കല്യാണം എങ്ങനെ മുടക്കാം എന്ന ചിന്തയിൽ നിന്ന കിച്ചുവിനെയും തേജസിനെയും ചിക്കൻ കറി എടുക്കാൻ ദേവൻ കലവറയിലേക്ക് പറഞ്ഞു വിട്ടതാ.
“… എടാ മണ്ട കല്യാണം കഴിഞ്ഞിട്ടാ സദ്യ കൊടുക്കുന്നെ. അപ്പൊ ആഹാരത്തിൽ ബിം കലക്കിയിട്ട് വല്ല കാര്യം ഉണ്ടോ…”
“…ഓ അതും ശരിയാണല്ലോ. എന്നാ വെൽക്കം ഡ്രിങ്കിൽ കലക്കിയല്ലോ…” എന്തോ വലിയ സംഭവം കണ്ട് പിടിച്ച മട്ടിൽ കിച്ചു തേജസിനെ നോക്കിയതും തേജസ് കിച്ചുവിനെ ഉഴപ്പിച്ചു നോക്കി.
“…വേണ്ടല്ലേ 😁. എന്നാ നമുക്ക് ചെക്കന് അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയാലോ…”
“… ആഹ് ബെസ്റ്റ്. അവൻ ഒരു പെണ്ണ് പിടിയൻ ആണെന്ന് പറഞ്ഞിട്ട് ഇവിടെ ആർക്കും ഒരു കുലുക്കവും ഇല്ല അപ്പോഴാ അവിഹിതം 😏…” രണ്ടുപേരും ചർച്ച ചെയ്ത് നടന്ന് നടന്ന് പെണ്ണ് ഒരുങ്ങി നിൽക്കുന്ന വേദിയുടെ അടുത്തേക്ക് എത്തി.
“…അപ്പൊ അതും വേണ്ട. ദേ ആശാനേ ദേവു ചേച്ചി നോക്കുന്നു…” സംശത്തിന്റെ ഇടക്ക് കിച്ചുവിന്റെ കണ്ണ് പോയി പതിച്ചത് ദേവുവിന്റെ മുഖത്തേക്ക് ആണ്.
“… എടി ദേവു ഇവർ നിന്റെ കല്യാണം മുടക്കാനാണോ നടത്തനാണോ വന്നത്…” തേജസിന്റെ കൈയിലെ ചിക്കൻ കറി ഉള്ള തൊട്ടിനോക്കി കൂട്ടുകാരി ചോദിച്ചു. അത് കണ്ടതും ദേവുവിന് വല്ലാത്ത ദേഷ്യം വന്നു. തേജസിനെയും തൊട്ടിയിലേക്കും മാറി മാറി നോക്കി.
