തേജാത്മികം 8 [Nishinoya] 23

 

 

കൺവെട്ടത്ത് നിന്നും മായും മുമ്പ് തിരിഞ്ഞ് ദേവൂനെ നോക്കി ആ വേളയിൽ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം നീറ്റലായിരുന്നു.

 

 

 

ഞാൻ സ്വന്തമാക്കാൻ സ്വപ്നം കണ്ടവൾ

കാലത്തിന്റെ തിരയിൽ ഒഴുകിപ്പോയി…

എന്നെ സ്വന്തമാക്കാൻ ഹൃദയം നീട്ടിയവളും

വിധിയുടെ കാറ്റിൽ വഴിതെറ്റി.

 

 

 

“… ആശാനേ മതിയാക്ക് ഇങ്ങനെ കുടിച്ചിട്ട് എന്ത് ചെയ്യാനാ…” അന്ന് രാത്രി ഷോപ്പിൽ തേജസ്‌ കിച്ചുവിനെ കൊണ്ട് കുപ്പി വാങ്ങി അടി തുടങ്ങി.

 

 

 

“… നീ മിണ്ടാതെ ഒഴിക്കുന്നുണ്ടോ😡…”

 

 

 

“… ഇപ്പൊത്തന്നെ ഓവറ ഇങ്ങനെ കുടിച്ചിട്ട് ഇപ്പൊ എന്ത് കിട്ടാനാ…” കിച്ചു മുന്നിലെ കുപ്പി മാറ്റികൊണ്ട് തേജസിനോട്‌ ചോദിച്ചു.

 

 

 

“… ദേവൂനെ ഞാൻ മനഃപൂർവം ആ കുഴിയിലേക്ക് തള്ളിയിട്ടില്ലെടാ. എന്നോടുള്ള ദേഷ്യം മുഴുവൻ അവൻ അവളോട് തീർക്കും…” വീണ്ടും കുടിച്ചോണ്ട് തേജസ്‌ പറഞ്ഞു.

 

 

 

“… ചേച്ചിടെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം എന്തിനാ ആശാന്…”

 

 

 

“… വിഷമം ഉണ്ടെടാ വിഷമം ഉണ്ട്. ആരും ഇല്ലാതിരുന്ന സമയത്ത് അവളെ ഉണ്ടായിരുന്നുള്ളു എനിക്ക് ഒരു ആശ്വാസത്തിന്. അങ്ങനെ ഉള്ള അവൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോൾ…”

 

 

 

“… എന്നാപ്പിന്നെ വിളിച്ചിറക്കി കെട്ടണമായിരുന്നു…”

 

 

 

“… അപ്പൊ ദേവൻ…”

 

 

 

“… 🤬 ദേവന്റെ അ…” തേജസ്‌ കിച്ചുവിനെ തുറിച്ചു നോക്കിയതും പറയാൻ വന്ന തെറി അവൻ പാതിയിൽ വിഴുങ്ങി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *