“… നീ ഒന്നും കഴിക്കുന്നില്ലേ…” മുറിയിൽ തന്നെ ഇരുന്ന എന്നോട് അമ്മ വന്ന് ചോദിച്ചു.
“… അഹ് കഴിക്കാൻ പോവാ…”
“… എന്നാ വന്ന് കഴിക്കാൻ നോക്ക്…” അമ്മക്ക് വലിയ മാറ്റം ഒന്നും എനിക്ക് തോന്നിയില്ല. സാധാരണ എന്നോട് പെരുമാറുന്നപോലെ തന്നെയാ പെരുമാറിയത്.
“… ഹെലോ… എന്താടാ രാവിലെ…” കഴിച്ച് കഴിഞ്ഞതും കിച്ചുവിന്റെ ഫോൺ എത്തി.
“…ആശൻ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വിളിച്ചതാ. ഇന്നലത്തെ ഫോം വെച്ചു അമ്മ തല്ലിക്കൊന്നോ എന്ന് അറിയണ്ടേ…”
“… ഇതുവരെ പ്രശ്നം ഒന്നും ഇല്ല. എന്നോട് ഇന്നലെ കുടിച്ചതിനെ പറ്റി ചോദിച്ചതെ ഇല്ല…” ഉമ്മറത്ത് ഇരുന്ന ഞാൻ അമ്മ വരുന്നുണ്ടോ എന്ന് അകത്തേക്ക് ഒളിഞ്ഞു നോക്കി കിച്ചുനോട് പറഞ്ഞു.
“…എന്നാൽ ആശൻ ഒന്ന് സൂക്ഷിച്ചോ. ഇതുവരെ അമ്മ അതേപറ്റി സംസാരിച്ചില്ലെങ്കിൽ she is planning something big…” കിച്ചു ഗൗരവത്തോടെ പറഞ്ഞു.
“…ഒന്നു പോയെടാ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ…”
“… അതൊക്കെ പോട്ടെ ആശൻ ഇന്ന് ഷോപ്പിലേക്ക് വരുന്നുണ്ടോ…”
“… ഇന്ന് വരാൻ ഒരു മൂഡ് ഇല്ലടാ. പിന്നെ വലിയ പണിയൊന്നും ഇല്ലല്ലോ എല്ലാം നീയും മാമനും കൂടി നോക്കി ചെയ്താൽ മതി…” അതും പറഞ്ഞ് തേജസ് ഫോൺ വെച്ച്.
ദേവു ഇപ്പൊ എന്ത് ചെയ്യായിരിക്കും എന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ഇപ്പോഴും ഒരു പിടച്ചില. ഇന്നലത്തെ കല്യാണവും ദേവുവിന്റെ ചിരിയും എല്ലാം തേജസിന്റെ മനസ്സിലേക്ക് ഓടി വന്നു. എന്നത്തേയും പോലെ രാത്രി അമ്മയുടെ മടിയിൽ കിടക്കുമ്പോഴാണ് അമ്മ ആ ചോദ്യം ചോദിച്ചത്.
