തേജാത്മികം 8 [Nishinoya] 16

 

 

 

“…നിനക്ക് ഇത് നേരത്തെ പറയായിരുന്നില്ലേ. ഇപ്പൊ നിച്ഛയവും കഴിഞ്ഞ് കല്യാണത്തിനുള്ള ഡേറ്റും ഫിക്സ് ചെയ്തു. ഇനി എന്താ ചെയ്യാ…” എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയുമില്ലാതെ ദേവൻ ആകെ ആശയകുഴപ്പത്തിലായി.

 

 

 

“… ഞാൻ അച്ഛനോട് ഒന്ന് സംസാരിക്കട്ടെ…” തേജസിനോട് അതും പറഞ്ഞ് ദേവൻ നേരെ വീട്ടിലേക്ക് തിരിച്ചു.

 

 

 

“… അച്ഛാ… അച്ഛാ…” വീട്ടിലേക്ക് എത്തിയ ദേവൻ അച്ഛനെ കാണാത്തത് കൊണ്ട് വീട് മുഴുവൻ വിളിച്ചു കൂകി.

 

 

 

“… എന്താടാ രാവിലെ തന്നെ മനുഷ്യനെ ചെവി തല കേൾപ്പിക്കാതെ വിളിച്ചു കൂവുന്നത്…” അടുക്കളയിൽ നിന്നും ഒരു തവിയും പിടിച്ചോണ്ട് ഹാളിലേക്ക് വന്ന് അമ്മ ചോദിച്ചു.

 

 

 

“… അച്ഛൻ എവിടെ…” വെപ്രാളത്തോടെ ദേവൻ ചോദിച്ചു.

 

 

 

“…അച്ഛൻ മുകളിൽ ഉണ്ട്. എന്താടാ കാര്യം…” അമ്മയോട് ഒന്നും വിവരിക്കാതെ ദേവൻ നേരെ മുകളിലേക്ക് പാഞ്ഞു.

 

 

 

“… അച്ഛാ…” ബാൽക്കണിയിലെ ചാരുകസേരയിൽ കണ്ണടച്ചിരുന്ന് സ്‌പീക്കറിലെ ഗാനത്തിന് ഒത്ത് മുറുക്കുകയാണ് അച്ഛൻ.

 

 

 

“… എന്താടാ…” കണ്ണ് തുറക്കാതെ തന്നെ അച്ഛൻ കാര്യം തിരക്കി.

 

 

 

“… അച്ഛാ നമ്മുടെ ദേവൂന് ഈ കല്യാണം വേണ്ട…”

 

 

മുറുക്കാൻ ചവച്ചോണ്ടിരുന്ന വായ നിഛലമായി. പെട്ടെന്ന് കണ്ണുകൾ തുറന്ന് ചാരുകസേരയിൽ നിവർന്നിരുന്ന് തറയിൽ വച്ചിരുന്ന കോളാമ്പി എടുത്ത് നീട്ടി തുപ്പിയ ശേഷം ദേവനോട് കാര്യം തിരക്കി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *