തേജാത്മികം 8 [Nishinoya] 16

 

 

 

“… അച്ഛാ ആ നിരഞ്ജൻ ആൾ അത്ര ശെരിയല്ല…”

 

 

 

“…മ്മ്…എന്ത് പറ്റി…”

 

 

 

“…അച്ഛാ അവൻ കുറച്ചുകാലം ആശുപത്രിയിൽ കിടന്നത് ആക്‌സിഡന്റ് പറ്റിയിട്ട് അല്ല. ഏതോ പെണ്ണിനെ കേറി പിടിച്ചതിന് കോളേജിലെ പിള്ളേർ എല്ലാം കൂടി എടുത്തിട്ട് പെരുമാറിയത…”

 

 

 

“…അത് അവന്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു. കോളേജ് കലോത്സവത്തിന് എങ്ങാണ്ട് വെച്ച് ഏതോ പെണ്ണിനെ കണ്ട് അവന് ഇഷ്ട്ടപെട്ടെന്ന്. അവളോട് ആ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോ അവൾക്ക് അത് പിടിച്ചില്ല. അവളുടെ കൂട്ടുകാരോട് ചെന്ന് പറഞ്ഞ് ആകെ വിഷയം ഉണ്ടായെന്ന ഞാൻ അറിഞ്ഞേ…” മുറുക്കി തുപ്പിയ ശേഷം നിസാരമട്ടിൽ അച്ഛൻ പറഞ്ഞു.

 

 

 

“… പിന്നെ അവൻ മദ്യപിക്കും, കഞ്ചാവ് ഒക്കെ അടിക്കും എന്നാ ഞാൻ അറിഞ്ഞേ…”

 

 

 

“… ഹാ… ഹാ… ഈ കാലത്ത് ആരാടാ രണ്ടെണ്ണം അടിക്കാത്തത്. പിന്നെ കഞ്ചാവ് അവൻ അങ്ങനെ ഒരു പയ്യൻ ആണെന്ന് എനിക്ക് തോന്നുന്നില്ല…” അട്ടഹാസിച്ചോണ്ട് അച്ഛൻ പറഞ്ഞു.

 

 

 

“…എന്റെ ആയകാലത്ത് ഞാൻ ചെയ്തത് വെച്ച് നോക്കുമ്പോൾ അവൻ എന്ത് ഡീസന്റ് ആണെന്നോ. അതൊക്കെ പോട്ടെ നിനക്ക് നാട്ടുകാർ പറയുന്നത് ഒന്നും പ്രശ്നം അല്ല എന്ന് പറയുന്ന പുരോഗമന വാദി അല്ലെ. ഇപ്പോ എന്ത് പറ്റി…” ദേവനെ പരിഹസിച്ചോണ്ട് അച്ഛൻ ചോദിച്ചു.

 

 

 

“… നാട്ടുകാർ അല്ല തേജസ പറഞ്ഞത്…”

 

 

 

“…ആഹ് കൊള്ളാം. ദേവൂന് നല്ലൊരു ചെക്കനെ കിട്ടിയതിന്റെ കണ്ണുകടിയാ അവന്. ഞാൻ അന്ന് പറഞ്ഞത് തന്നെയാ കാര്യം എങ്ങനേലും അവന് ദേവൂനെ സ്വന്തമാക്കി ഈ വീട്ടിൽ കേറിപ്പറ്റണം. അതിന് വേണ്ടി കാണിച്ചു കൂട്ടുന്നത ഇതൊക്കെ…”

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *