തേജാത്മികം 8 [Nishinoya] 16

 

 

 

“…അച്ഛാ ഞാൻ നേരത്തെ പറഞ്ഞു തേജസ്‌ അങ്ങനെയുള്ള ഒരുത്തൻ അല്ല😡…”

 

 

 

“… പിന്നെ എന്തിനാ എന്റെ കുടുംബ കാര്യത്തിൽ അവൻ ഇടപെടുന്നത്. ഇന്നലെ അവൻ നിച്ചയത്തിന് വന്നതേ എനിക്ക് തീരെ പിടിച്ചിട്ടില്ല. നല്ലൊരു ദിവസമായിട്ട് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്…”

 

 

 

“… നിരഞ്ജന്റെ കാര്യത്തിൽ അച്ഛന്റെ നിലപാട് എന്താ…” ദേവൻ നേരെ കാര്യത്തിലേക്ക് കടന്നു.

 

 

 

“… ആര് എന്ത് പറഞ്ഞാലും നിച്ഛയിച്ച കല്യാണത്തിൽ നിന്നും ഒഴിയാൻ ഞാൻ തയ്യാർ അല്ല…”

 

 

 

“… അപ്പൊ ദേവുവിന്റെ ജീവിതമോ…” നിസ്സഹായനായി ദേവൻ ചോദിച്ചു.

 

 

 

“…നിനക്ക് അറിയാലോ നമ്മളെ പോലെ വലിയൊരു കുടുംബമാ അവരുടേതും. ഈ വിവാഹം നടക്കുന്നതിലൂടെ നമ്മുടെ ബിസിനസിനും ഉയർച്ച ഉണ്ടാവും. നിരഞ്ജന്റ അച്ഛനെ എനിക്ക് നല്ലപോലെ അറിയാം അതുകൊണ്ട് എന്റെ മോൾ അവിടെ സുരക്ഷിതയായിരിക്കും…”

 

 

 

“…അച്ഛൻ ആനപ്പുറത്ത് കയറിയെന്ന് പറഞ്ഞ് മോന്റെ കുണ്ടിക്ക് തഴമ്പ് വരില്ലല്ലോ 😡. ദേവൂനെ കെട്ടുന്നത് നിരഞ്ജൻ അല്ലെ അല്ലാതെ അവന്റെ അച്ഛൻ അല്ലല്ലോ. അപ്പൊ അവന്റെ സ്വഭാവം അല്ലെ നമ്മൾ നോക്കേണ്ടത്…”

 

 

 

“… എന്റെ കാഴ്ചപ്പാടിൽ അവന് ഒരു കുഴപ്പവും ഇല്ല. നാട്ടിലും നല്ല പേര് തന്നെയാ അവന്. ഇനി എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഈ കല്യാണത്തോടെ അത് മാറിക്കോളും…”

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *