തേജാത്മികം 9 [Nishinoya] 62

 

 

“… അങ്ങനെ ഒന്നും പറയല്ലടാ. നിന്റെ അമ്മ പോയപ്പോ എന്റെ ഒരു ഭാഗം തളർന്ന പോലെയാ. ഈ കല്യാണം കൊണ്ട് നമുക്ക് ഗുണമേ ഉണ്ടാവു. നല്ലൊരു കുടുംബത്തിൽ നിന്ന നിനക്ക് ആലോചന വന്നേക്കുന്നെ. ഈ വിവാഹം നടന്ന നമ്മുടെ പ്രശനങ്ങൾ എല്ലാം തീരും…” ദേവന്റെ അച്ഛൻ പ്രതീക്ഷയോടെ അവനെ നോക്കി.

 

 

 

“…പണ്ട് ഇതുപോലെ നേട്ടങ്ങൾ നോക്കി ഒരു വിവാഹം നടത്തിയിട്ട് എന്തായി. ഈ വീടിന്റെ പടി ഇറങ്ങിയവൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ. അമ്മയുടെ മരണത്തിനു പോലും ഒന്ന് തലകാണിച്ചിട്ടവൾ അങ്ങ് പോയി….” ദേവന്റെ അച്ഛന്റെ തല താഴ്ന്നു.

 

 

 

“…സാമ്പത്തികമായി നമ്മൾ ഇത്രയും വലഞ്ഞിരിക്കുന്ന സമയത്ത് ഒരു അഞ്ചിന്റ പൈസ അവളുടെ വീട്ടുകാർ നമുക്ക് തന്നിട്ടുണ്ടോ. അച്ഛൻ ഈ നേട്ടങ്ങൾ എന്ന് പറഞ്ഞ് നടത്തിയ കല്യാണത്തിൽ ആർക്കാ നേട്ടം ഉണ്ടായെന്നു എനിക്ക് മനസ്സിലാവുന്നില്ല. അതുപോലെ എന്റെ കല്യാണവും നടത്താൻ ഞാൻ ഒരുക്കം അല്ല…” ദേവൻ അറുത്ത് മുറിച്ചു പറഞ്ഞു.

 

 

 

“…എല്ലാം എന്റെ തെറ്റാ. പഴയത് പോലെ ആരെയും ഉപദേശിക്കാനോ നിർബന്ധിക്കാനോ ഞാൻ ഇല്ല. അടുത്ത ആഴ്ചയാ പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞെ. നിനക്ക് ഇഷ്ട്ടമുണ്ടെകിൽ പോവാം…” അതും പറഞ്ഞ് അച്ഛൻ അവന്റെ പക്കൽ നിന്നും നടന്നകന്നു.

 

 

 

പിന്നീട് ദേവന്റെ ചിന്ത മുഴുവൻ ഈ പെണ്ണ് കാണലിനു പോണമോ വേണ്ടയോ എന്നായിരുന്നു. അവസാനം പോകാൻ തീരുമാനിച്ചു.

 

 

 

“… വരണം… വരണം… എത്ര നേരമായി നിങ്ങളെയും കാത്ത് നിൽക്കാണെന്ന് അറിയോ…” പെണ്ണിന്റെ വീട്ടിൽ എത്തിയതും അവിടെ നിന്നിരുന്ന ബ്രോക്കർ ഞങ്ങളെ ക്ഷണിച്ചു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *