“… ഞാനാ വേദിക…” ആ പേര് കേട്ടതും വല്ലാത്തൊരു സന്തോഷം ആയിരുന്നു.
“… വൈകിട്ട് തന്റെ വീട്ടിൽ നിന്നും വിളിച്ചായിരുന്നു ഈ ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് പറഞ്ഞ്. പിന്നെ ഞാൻ തന്റെ കാൾ പ്രതീക്ഷിച്ച് ഇരിക്കായിരുന്നു…” അതിന് അവിടെ നിന്നും മൂളൽ മാത്രം.
“…എന്നെ ശെരിക്കും ഇഷ്ട്ടായോ…” ഒരു പെണ്ണിന്റെ വായിൽ നിന്ന് തന്നെ ഇഷ്ട്ടം ആണെന്ന് കേൾക്കാൻ കൊതിയോടെ ഞാൻ ചോദിച്ചു. അപ്പോഴിതാ അവിടെ നിന്ന് വീണ്ടും മൂളൽ മാത്രം.
“… എന്താടോ ഇത് തന്റെ സൗണ്ട് കേൾക്കാൻ വേണ്ടിയല്ലേ ഫോൺ വിളിക്കാൻ പറഞ്ഞത്. ഇപ്പോഴും താൻ ഇങ്ങനെ മൂളിക്കൊണ്ട് ഇരുന്നാൽ എങ്ങനെയാ…” നിരാശയോടെ ഞാൻ ചോദിച്ചു.
“…ഞാൻ പിന്നെ വിളിക്കാം അമ്മ അപ്പുറത്ത് ഉണ്ട് ഉറക്കെ സംസാരിച്ചാൽ ശരിയാവില്ല…” അടക്കി പിടിച്ച സൗണ്ടോടെ അവൾ പറഞ്ഞു.
“… വയ്ക്കല്ലേ വയ്ക്കല്ലേ…”
“… എന്താ…” അവൾ ഫോൺ കട്ട് ആക്കുന്നത് തടഞ്ഞത് എന്തിനാന്ന് അറിയാൻ ചോദിച്ചു.
“…ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല. എന്നെ ഇഷ്ട്ടായോ…” ഞാൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.
“… ഇഷ്ട്ടം ഇല്ലാതെ ആരേലും കല്യാണത്തിന് സമ്മതിക്കോ. എനിക്ക് ഏട്ടനെ ഇഷ്ട്ടായി…” അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ആക്കി പോയി.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ആ സമയത്ത്. എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ല. എന്നോട് ഒരു പെണ്ണ് ഇഷ്ട്ടാണെന്ന് പറഞ്ഞിരിക്കുന്നു.
