തേജാത്മികം 9 [Nishinoya] 62

 

 

 

പിന്നീടുള്ള ദിവസങ്ങളിൽ ഫോണിലൂടെ സംസാരിച്ചും ഇടക്ക് ഇടക്കുള്ള നേരിട്ട് കാണലിലൂടെയും ഞാനും വേദികയും അടുത്തു. അച്ഛനും അവളുടെ ചെറിയച്ഛനും മറു സൈഡിൽ ഈ കല്യാണം നടത്താനുള്ള തിരക്കിൽ ആയിരുന്നു. ഞങ്ങളുടെ വീട്ടിലെ കടബാധിതയെ പറ്റി വേദികയുടെ വീട്ടിൽ അറിയില്ലായിരുന്നു. വേദികയോടെ അതേപറ്റി സംസാരിച്ചപ്പോ അവൾ എന്റൊപ്പം നിന്നു. എന്നാൽ അവളുടെ അമ്മ.

 

 

 

“… മോളെ നമുക്ക് ഈ ബന്ധം വേണ്ട…” വേദികയുടെ അമ്മ അവളോട് തറപ്പിച്ച് പറഞ്ഞു.

 

 

 

“…അമ്മ ഇത് എന്തൊക്കെയാ പറയുന്നേ. നിച്ഛയം കഴിഞ്ഞിട്ട് ഈ വിവാഹത്തിൽ നിന്നും ഒഴിയാനോ…”

 

 

 

“…നിച്ഛയം അല്ലെ കഴിഞ്ഞോളൂ അല്ലാതെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ…”

 

 

 

“… അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണം മതി…”

 

 

 

“… മോളെ നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല. അവരുടെ പേര് കേട്ട തറവാട് ആയോണ്ട് ആണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നാൽ അത് എപ്പ വേണോ മുങ്ങാൻ പോവുന്ന കപ്പൽ ആണെന്ന് ഞാൻ അറിഞ്ഞില്ല. നീ ആ വീട്ടിലേക്ക് ചെന്ന പട്ടിണി കിടന്ന് ചാവേണ്ടി വരും…”

 

 

 

“… ഞാൻ അമ്മയോട് പറഞ്ഞത് അല്ലെ എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന്. അപ്പൊ അമ്മ കൊണ്ട് വന്ന വിവാഹലോചന അല്ലെ ഇത്…”

 

 

 

“… അമ്മ സമ്മതിക്കുന്നു എനിക്ക് പറ്റിയ തെറ്റാ ഈ ആലോചന. ആ ഞാൻ തന്നെയാ പറയുന്നേ നമുക്ക് ഇതിൽ നിന്നും ഒഴിയാം…”

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *