തേജാത്മികം 9 [Nishinoya] 62

 

 

 

ദേവൻ രക്ഷപെട്ടതിൽ ഏറ്റവും അധികം സന്തോഷിച്ചത് തേജസ്‌ ആയിരുന്നു. തന്റെ ഉറ്റസുഹൃത്തിന്റെ പഴയ കളിചിരിയും സന്തോഷവും അവനിലേക്ക് തിരിച്ചു വന്നു. ആപത്ത് കാലത്ത് സഹായിച്ച തേജസിനെ അവനും മറന്നില്ല. കൈയിൽ പൈസ വന്നതും ആദ്യം തീർത്തത് തേജസിന്റെ കടം ആയിരുന്നു.

 

 

കാലം വീണ്ടും മുന്നോട്ട് സഞ്ചരിച്ചു. അമ്മയെ മാമന്റെ വീട്ടിൽ ആക്കി തേജസ്‌ അവന്റെ വീട് പുതുക്കി പണിഞ്ഞു. ഇന്ന് രാവിലെ നല്ല സമയം നോക്കി തന്റെ പുതിയ വീട്ടിലേക്ക് അവന്റെ അമ്മ വലത് കാൽ വെച്ചു കയറി. അടുപ്പിൽ പാൽ പതഞ്ഞു തൂക്കുമ്പോൾ അവിടെ കൂടി നിന്ന എല്ലാരുടെയും മനസും മുഖവും സന്തോഷം കൊണ്ട് നിറഞ്ഞു.

 

 

 

ക്ഷണിച്ച എല്ലാരും പാലുകാച്ചിന് തന്റെ വീട്ടിൽ എത്തി സന്തോഷത്തോടെ മടങ്ങി പോയി. അവസാനം എന്നത്തേയും പോലെ ഞാനും അമ്മയും വീട്ടിൽ ഒറ്റക്ക് ആയി. പതിവുപോലെ ഞാൻ അമ്മയുടെ മടിയിൽ സ്ഥാനം പിടിച്ചു.

 

 

 

“… അമ്മക്ക് ഒരുപാട് സന്തോഷം ആയടാ…” അമ്മയുടെ മടിയിൽ കിടന്ന എന്റെ തലയിൽ തലോടികൊണ്ട് അമ്മ പറഞ്ഞു.

 

 

 

“… നിന്റെ അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് എന്ത് സന്തോഷം ആവുമെന്നോ…” ഞാൻ അമ്മ പറയുന്നതിന് എല്ലാം കാതോർത്തു.

 

 

 

“… ഞാൻ ചോദിക്കാതെ തന്നെ നീ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടുണ്ട് ഈ വീട് ഉൾപ്പെടെ. എനിക്ക് ഇനി ഒരു ആഗ്രഹം കൂടെയേ ഉള്ളു…”

 

 

 

“… അമ്മ എന്ത് ആഗ്രഹം പറഞ്ഞാലും അമ്മയുടെ മോൻ അത് സാധിച്ചു തന്നിരിക്കും…” വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാൻ പറഞ്ഞു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *