തേജാത്മികം 9 [Nishinoya] 253

 

 

 

“… മോനെ അത്…” അമ്മ വിഷമത്തോടെ നിരഞ്ജനെ നോക്കി.

 

 

 

“…അമ്മ വിഷമിക്കാതെ അവൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇവിടെ ആവുമ്പോൾ എനിക്കും ഇവളെ എപ്പോഴും കണ്ടോണ്ട് ഇരിക്കാലോ…” നിരഞ്ജൻ അവരെ അശ്വസിപ്പിനായി പറഞ്ഞു.

 

 

 

“… അല്ല എന്താ ഇതൊക്കെ…” വിഷയം മാറ്റാനായി പേപ്പർ കൊണ്ട് മൂടിപ്പോലെ മറച്ചു വച്ചിരുന്ന വട്ടികളിൽ നോക്കി നിരഞ്ജൻ ചോദിച്ചു.

 

 

 

“… ഇത് ദേവൂന് വേണ്ടി കൊണ്ട് വന്നതാ…” പുഞ്ചിരിയോടെ അമ്മ പറഞ്ഞു.

 

 

 

“… ആഹാ…ദേവു ഇങ്ങു വന്നേ അമ്മ നിനക്ക് വേണ്ടി എന്തൊക്കെയാ കൊണ്ട് വന്നിരിക്കുന്നെന്നു നോക്കിയേ…” നിരഞ്ജൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ദേവു അമ്മായിഅമ്മക്ക് ഒപ്പം അവരുടെ അടുത്തേക്ക് വന്നു.

 

 

 

“… ആഹാ നിങ്ങൾ പലഹാരങ്ങൾ കൊണ്ടാണോ വന്നേ. രാവിലെ ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ…” ദേവുവിന്റെ അമ്മായിഅമ്മ പറഞ്ഞു.

 

 

 

“… ദാ മോളെ കഴിക്ക്. അമ്മ മോൾക്ക് വേണ്ടി ഉണ്ടാക്കിയത…” വട്ടിയിലെ പേപ്പർ മാറ്റി ഒരു നെയ്യപ്പം എടുത്ത് അമ്മ ദേവൂന് നേരെ നീട്ടി.

 

 

 

“… എനിക്ക് വേണ്ട.ഞാൻ ഇപ്പൊ ഓയിലി ഫുഡ്‌ ഒന്നും കഴിക്കാറില്ല…” അമ്മ സ്നേഹത്തോടെ വെച്ചുനീട്ടിയ പലഹത്തിന് നേരെ അവൾ മുഖം തിരിച്ചു.

 

 

 

“…😡ദേവു. നീ അധികം ഷോ കാണിക്കാതെ അത് കഴിക്കാൻ നോക്ക്. അമ്മ എത്ര കഷ്ടപ്പെട്ട നിനക്ക് വേണ്ടി ഉണ്ടാക്കിയത് എന്ന് അറിയോ…” ഇതുവരെ ദേവു കാണിച്ചത് എല്ലാം ക്ഷമിച്ച ദേവന് ഇത് ഉൾകൊള്ളാൻ കഴിയാതെ പെട്ടെന്ന് ദേഷ്യം വന്നു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

27 Comments

Add a Comment
  1. ബ്രോ ബാക്കി എവിടെ
    എല്ലാം ശനിയാഴ്ചയും വരുന്നതാലോ എന്തുപറ്റി

  2. കളിഭ്രാന്തൻ💦

    ഒന്നേ പറയാനുള്ളു..

    ദേവു ഇനി തേജസിന്റെ ലൈഫിലേക്ക് വരാൻ പാടില്ല.അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലെ …..ദേവു & തനു അടഞ്ഞ അധ്യയമാണ്. ഇനി തേജസിന്റെ ലൈഫിൽ അവർ വേണ്ട.

    പിന്നെ ഒരു കാര്യം കൂടി….
    നായകന് അൽപ്പം self respect ഒക്കെ ആകാം…. ഇപ്പോഴത്തെ നായകൻ പെണ്ണുങ്ങളേക്കാൾ മോശമാണല്ലൊ…. സ്വന്തമായി ഒരു തീരുമാനം എടുക്കാൻപോലും കഴിവില്ലാത്ത ഒരു പൊട്ടനേ പോലെ….

    അവൻ ഇങ്ങനെ ആയാൽ ശെരിയാവില്ല😁
    അവനെ ഒന്ന് മെരുക്കിയെടുക്കണം,

    ഒരു പുതിയ തേജസായി ഞങ്ങടെ മുന്നിലേക്ക്‌ ബ്രോ അവനെ കൊണ്ടുവരണെ….

  3. ✖‿✖•രാവണൻ

  4. bruhh kidilan ayittund…sadha cliché storyil ninn ee story different anu.. that why i like it.. njn athu kazhinja oartilum parnju.. eppozhum aavrthana virasatha akumbol entha sukham.. ithu nyz ayittund❤️❤️❤️❤️❤️ ആര് വായിച്ചില്ലേലും ഞാൻ കാണും.. so complete the story.. page kootan pattumenkil kootane❤️

  5. Oh no so many tragedy in a single part😭

    Waiting for next part

  6. കുഞ്ഞുണ്ണി

    എല്ലാം ആഗ്രഹിക്കുന്നത് പോലെ നടന്നാൽ പിന്നെ ജീവിത്തിൽ എന്താ ഒരു അർത്ഥം എല്ലാം അറിഞ്ഞു ജീവിക്കുബോൾ അല്ലെ സുഖം കഥ ആയാലും ❤️❤️❤️

  7. vallathoru part….ottum satisfied allatheya vayiche…but ..”കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കൾ വിരിയും”…eagerly trusting your words …

  8. bro kadha valare nanayit ind….. thejjas ne verukan orikalum kazhiyilla kaaranam avan matt ullavark vendi ann sacrifice cheythath ….. ath pole devu nte epolathe perumattam …. ath avalude pradhishedham ann

  9. അടിപൊളി 🤎

  10. കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കള്‍ വിരിയും,🖤
    Waiting bro🖤🖤

  11. ട്രാജഢി സ്റ്റോറി ആണല്ലോ ബ്രൊ 😵
    കണ്ണീർ സീരിയലിനെ വെല്ലുന്ന വിധത്തിലാണ് കഴിഞ്ഞ പാർട്ടിലും ഈ പാർട്ടിലും ട്രാജഢികൾ നിറഞ്ഞു നിൽക്കുന്നത് 😵‍💫

    നായകൻ ശരിക്ക് മൊണ്ണ ആണോ?
    അവന്റെ പ്രവർത്തികൾ കണ്ടിട്ട് ഒരു മൊണ്ണ ആയിട്ടാണ് തോന്നുന്നത്
    വേണ്ട നേരത്തു ദേവുവിനെ കൂടെ കൂട്ടാതെ ഇനി സെക്കന്റ്‌ ഹാൻഡ് ആയതിനു ശേഷമാണ് ദേവുവിനെ കൂടെ കൂട്ടാൻ അവന്റെ ആഗ്രഹം എങ്കിൽ അവനെപ്പോലെ ഒരു മൊണ്ണ വേറെ ഉണ്ടാകില്ല

    എത്ര പെണ്ണുങ്ങളുണ്ട് ഈ ഭൂമിയിൽ
    എന്നിട്ടും മറ്റൊരുത്തനെ കെട്ടി അവന്റെ കൊച്ചിനെ പ്രസവിച്ച ഒരു പെണ്ണിനെ ആലോചിച്ചു തേജസ്‌ ഇപ്പോഴും നടക്കുന്നുണ്ടേൽ അവൻ മൊണ്ണ പ്രൊ മാക്സ് ആണ്

    അവൻ ദേവന് 2 ലക്ഷം കൊടുത്തത് കണ്ടപ്പൊ ഇവൻ നിഷ്ക്കുവിനെക്കാൾ കഷ്ടം ആണല്ലോ എന്ന് തോന്നിപ്പോയി
    ആവശ്യമുള്ള നേരത്ത് ദേവനോ അവന്റെ അച്ഛനോ അവന്റെ കൂടെ നിന്നിട്ടില്ല

    എന്നിട്ടും എന്തിനാണ് അവനാ കുടുംബത്തെ സഹായിക്കാൻ നിൽക്കുന്നത്?
    ദേവന്റെ അച്ഛൻ അഹങ്കാരം കാരണം അവനെ അന്ന് അപമാനിച്ചതും മകളുടെ ഇഷ്ടക്കേട് നോക്കാതെ വാശിക്ക് കല്യാണം നടത്തിയതും തേജസിനു എങ്ങനെ ഒരു നിമിഷംകൊണ്ട് മറക്കാൻ കഴിയുന്നു?

    മനുഷ്യന്മാർ ആയാൽ കുറച്ചേലും ആത്മാഭിമാനം വേണം
    തേജസിനു അതില്ല

    ദേവുവിനു ആത്മാഭിമാനം ഉണ്ട്
    അതുകൊണ്ടാണ് അവൾ തന്റെ ഇഷ്ടങ്ങൾക്ക് പുല്ലു വില തന്ന തന്റെ കുടുംബവുമായിട്ടുള്ള സകല ബന്ധവും കളഞ്ഞത്

    ആ ദേവുവിനുള്ള ആത്മാഭിമാനത്തിന്റെ പകുതി പോലും മൊണ്ണ തേജസിനു ഇല്ലാതെ പോയല്ലോ

    1. ഞാൻ ഈ അഭിപ്രായത്തോട് ശക്തമായി യോജിക്കുന്നു

  12. amma marichathe nalla vishamam ayyi
    devu pavam nalla vishamam ond avalkum avarod okkey angane paranjathel avan karanam ayirikum angane paranjathe 🥺
    purame kanunna pole akillalo allukal niranjan enna abhinayam
    waiting for next part

  13. bro motham sad anallo munnottu poguthorom better akku ❤️

  14. നിരഞ്ജൻ കല്യാണം കഴിച്ചു മുതലാക്കിയ ദേവുവിനെ നായകൻ ഇനി സ്വീകരിക്കുന്ന വിധത്തിൽ ഒന്നും കൊടുക്കല്ലേ ബ്രൊ 🥲
    ഇഷ്ടമില്ലാത്ത കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാത്ത പെണ്ണിനെ ഇനി അവസാനം ഒരു കുട്ടിയുടെ അമ്മ ആയതിനു ശേഷം നായകന്റെ തലയിൽ കെട്ടി വെക്കുന്നത് കാണാൻ വയ്യ 🥺
    അങ്ങനെ നിരഞ്ജന്റെ കൊച്ചു ഒന്നും നമ്മുടെ നായകനെ അച്ഛാ എന്ന് വിളിക്കേണ്ട
    അവൻ അവനെ ഇഷ്ടപ്പെടുന്ന പെണ്ണിനെ കല്യാണം കഴിക്കട്ടെ.
    അതിപ്പൊ മുൻപ് കല്യാണം കഴിഞ്ഞു അതിൽ കുട്ടികൾ ഉള്ള പെണ്ണ് ആയാലും കുഴപ്പമില്ല. ദേവു വേണ്ട. ദേവുവും അവളുടെ അച്ഛനും കുടുംബ മഹിമ നോക്കി അവിടെ നിൽക്കട്ടെ. ആ വിഴുപ്പ് നായകൻ പോയി ചുമക്കാൻ നിൽക്കുന്ന ഒന്നും കൊടുക്കല്ലേ ബ്രൊ 😓

  15. ഈ പാർട്ട് വേഗം കൂടിപ്പോയി എന്ന അഭിപ്രായം ആണ് എനിക്ക്. കൊല്ലേണ്ടവരെ എല്ലാം വേഗം കൊന്നു തീർത്തു അകറ്റേണ്ടവരെ എല്ലാം അടർത്തി മാറ്റി..

    ആകെ മൊത്തം ഒരു ജഗപൊഗ

  16. bro,nice

  17. കർണ്ണൻ

    പുല്ല് അവളുടെ പേര് മാറിപ്പോയി.
    അനുപമ അല്ല കേട്ടൊ🤧 തനു (താൻവി) എന്നാണെ🤣
    കുറേ കഥ വായിക്കുന്നത്കൊണ്ട് പേരെല്ലാം കൂട്ടിക്കുഴഞ്ഞ് പണ്ടാരം അടങ്ങിപ്പോയി..

  18. കർണ്ണൻ

    എന്തായാലും തേജസിന് ഇനി ആദ്യത്തെ ആ നായിക ഇനി വേണ്ട (🤔അവളുടെ പേര് എന്തോന്ന്,, അനുപമയൊ, അനുരാധയൊ 🤧 എന്തരോ എന്തൊ)

    അവളുടെ ഭാഗത്ത് എന്ത് ന്യായീകരണം ഉണ്ടെന്ന് പറഞ്ഞാലും അവൾ ഇനി തേജസിന് വേണ്ട..,

    കാരണം

    1.അവൾ കാരണം അവൻ ആത്‍മഹത്യക്ക് ശ്രെമിച്ചു, 2.മദ്യപാനം തുടങ്ങി, 3.മരിക്കുന്നതിന് മുൻപ് ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ അവൻ തയ്യാറാക്കാഞ്ഞത് പോലും ഒരുകണക്കിന് അവളല്ലെ കാരണം (അവളും ഒരു കാരണം അല്ലെ)….അതുകൊണ്ട് ഇനി തേജസ്‌ അവൾ വേണ്ട… ജീവിതത്തിൽ ഇനി അവൻ ഒറ്റയ്ക്കാക്കുമ്പോൾ ഒരു മാലാഖയെപോലെ അവളെ കൊണ്ടുവന്ന് അവളെ വെള്ള പൂശരുതെ…. അവൻ പെണ്ണ് കെട്ടിയില്ലെങ്കിലും സാരമില്ല അവന് ആ അനുപമ വേണ്ട..

    എന്റെ opinion ആണ് ഞാൻ പറഞ്ഞെ (ബ്രോയ്ക്ക് ഇഷ്ട്ടം ഉള്ളപോലെ എഴുതിക്കൊ 😁) എന്തായാലും നുമ്മ വായിക്കും..

  19. ❤️❤️❤️

  20. അടുത്ത പാർട്ട്‌

  21. Heart touching story, very sad about the life of Devu and now that of Thejus. Now I think even Kichu might have informed Devan about Devu’s love towards Thejus. Expecting a positive climax.

  22. ഒറ്റപ്പെട്ടവൻ

    ശെരിക്കും ആദ്യം ഒക്കെ എനിക്ക് ഇഷ്ടപ്പെട്ട കഥയായിരുന്നു ഇത്… പക്ഷെ ദേവുവിന്റെ കല്യാണം കഴിഞ്ഞത് മുതൽ ഈ കഥയോടുള്ള ഇഷ്ടം കൂടി പോയി 😭… മൊത്തത്തിൽ സങ്കടം മാത്രം നൽകുന്ന ഒരു അവസ്ഥ ആയി… ഇത് ഒരു കഥ ആണെന്ന് അറിയാം… പക്ഷെ ഉള്ളിൽ എവിടെയോ നല്ല വിഷമം ഉണ്ട്… ഇവർക്ക് എല്ലാം സങ്കടങ്ങൾ മാത്രം ആണെന്ന് ഒള്ളത് ആണ് സങ്കടം… ഇതിലെ കഥാപാത്രങ്ങൾ ആയ തേജസ്‌, ദേവു, ദേവൻ ഇവർക്ക് ഒക്കെ സങ്കടങ്ങൾ മാത്രമേ സംഭവിക്കുന്നുള്ളു… തേജസ്സ് ദേവൻ ഒക്കെ നല്ല ഫ്രണ്ട് ആണെന്ന് പറയുന്നു… പക്ഷെ ദേവുവിനോട് ഒള്ള ഇഷ്ടം പോലും തുറന്നു പറയാൻ തേജസിനു സാധിച്ചിട്ടില്ല… പിന്നെ ഇവർ ബെസ്റ്റ് ഫ്രണ്ട്‌സ് ആണെന്ന് പറയാൻ കഴിയോ… ഇനി എന്താവും എന്ന് ഒന്നും അറിയില്ല… അടുത്ത ഭാഗം എന്ത് ആവും എന്ന് നോക്കാം… ഏത് രീതിയിൽ ആണ് കഥ കൊണ്ട് പോകുന്നത് എന്ന് 😭😭😭…. നിങ്ങളുടെ മുൻ കഥകൾ അപേക്ഷിച്ച ഇത്‌ ഒരുപാട് sad ആയ ഒരു കഥ ആയി തോന്നി 🙂…

  23. ayyo amma marikandairunn
    ammakk ntheylum arogya preshnam ondairunnoo
    theyjas ottak ayallo
    pavam ond
    🥺🥺🥺🥺
    devunte karyavum sangadam ondd
    waiting for next part
    ❣️❣️❣️

  24. kayinja part pole thanne oru emotional rollercoaster ayirunnu ithum 🥹next chapter muthal ath marum enn karuthunnu.next part vegam kittum enn pradishikkunnu 😍

  25. 🥲🥲

Leave a Reply

Your email address will not be published. Required fields are marked *