സ്വന്തം മകളെ കൂട്ടാൻ ഏറെ സന്തോഷത്തോടെ അർത്ത് ഉല്ലസിച്ചു വന്ന കുടുംബം തിരികെ നിരാശയോടെയാണ് മടങ്ങിയത്. കാറിൽ സ്റ്റീരിയോയിൽ നിന്നും ഉയരുന്ന ഗാനങ്ങൾക്ക് പകരം ആ അമ്മയുടെ എങ്ങൽ മുഴങ്ങി കേട്ടു. അമ്മയുടെ സങ്കടം സഹിക്കാൻ വയ്യാതെ ദേവൻ കാർ പറത്തിച്ചു വിട്ടു.
ദേവൂന്റെ പെരുമാറ്റം ഞങ്ങൾ എല്ലാർക്കും വലിയ വിഷമം ഉണ്ടാക്കി അത് ഏറ്റവും കൂടുതൽ ബാധിച്ചത് അമ്മയെ ആണ്. നിരഞ്ജന്റെ വീട്ടിൽ നിന്നും വന്നതിന് ശേഷം അമ്മ ആകെ നിരാശയിലും വിഷമത്തിലും ആയിരുന്നു എപ്പോഴും ഓരോ ചിന്തയിലും കരച്ചിലും ആയിരുന്നു എനിക്കും അച്ഛനും എങ്ങനെ അമ്മയെ സമാധാനിപ്പിക്കണം എന്നൊരു പിടിയും ഇല്ലായിരുന്നു. ഇതിന്റെ ഇടക്ക് അച്ഛന്റെ ബിസിനസിൽ ചെറിയൊരു പാളിച്ച സംഭവിച്ചു. ദേവൂന്റെ കാര്യവും ആലോചിച്ചോണ്ട് ഇരിക്കുന്ന ഇടക്ക് ഇതുകൂടി ആയപ്പോ ഞങ്ങൾ ആകെ തകർന്നു. ആദ്യം ചെറിയ തകർച്ച ആണെന്ന് കരുതിയെങ്കിലും ഞങ്ങളുടെ സ്വത്തുക്കളും കാറും സ്വർണ്ണവും അങ്ങനെ ഓരോന്നായി കൈവിട്ട് പോകാൻ തുടങ്ങി. നമ്മളോട് എപ്പോഴും ചിരിച്ച മുഖത്തോടെ പെരുമാറുന്നവരുടെ തനി സ്വഭാവം അറിയണം എങ്കിൽ നശിച്ചു കുത്തുവാൾ എടുത്തിരിക്കുമ്പോൾ കടം ചോദിച്ചാൽ മതിയെന്ന് പറയുന്നത് എന്ത് ശെരിയാ അല്ലേ. ഈ അവസ്ഥയിൽ ഞങ്ങൾക്ക് അറിയാവുന്ന എല്ലാരോടും കടം ചോദിച്ചെങ്കിലും പണം ഉള്ളവർ പോലും കൈ മലർത്തി.
“…ടാ മോനെ നിന്റെ പരിചയത്തിൽ ആരുടേലും കൈയിൽ മറിക്കാൻ പൈസ വല്ലതും ഉണ്ടാവോ…” ഒരു ദിവസം അച്ഛൻ എന്റെ മുറിയിലേക്ക് വന്ന് എന്നോട് ചോദിച്ചു.
