മമ്മുട്ടി ഇല്ലെങ്കിലും…. ബിജു മേനോൻ എങ്കിലും…. രമ ആഗ്രഹിച്ചതിൽ തെറ്റില്ല…
പെണ്ണ് കാണൽ അനുസ്യുതം തുടർന്നു…. പക്ഷെ… ഒന്നും അങ്ങു ശരിയാകുന്നില്ല…..
ബ്രോക്കർമാർ തലങ്ങും വിലങ്ങും ഓടി…
അടുത്ത നാൾ….. ഒരു ചെറുക്കൻ വരുന്നുണ്ട്…. തൊടുപുഴക്കാരൻ…
സത്യത്തിൽ രമയെ സംബന്ധിച്ചു പെണ്ണ് കാണൽ ഒരു വഴിപാട് പോലെ ആയിട്ടുണ്ട്….. ഉടുത്തൊരുങ്ങി ചായ തട്ടുമായി കാഴ്ച്ച വസ്തു കണക്ക് നിന്ന് കൊടുക്കുന്നത്…. സത്യത്തിൽ രമയ്ക്ക് മടുത്തു തുടങ്ങിയിരുന്നു…..
“മോളെ… നാളെ ഒരു കൂട്ടർ വരുന്നുണ്ട്…. രാവിലെ തന്നെ കുളിച്ചൊക്കെ നിക്കണേ… “
“ങ്ങാ… “താല്പര്യമില്ലാതെയാണ് അമ്മയോട് പ്രതികരിച്ചത്……
പതിനൊന്നു മണിയോടെ ഒരു ഇന്നോവ കാറിൽ… അവർ നാലഞ്ച് പേർ….. ആരും കാണാതെ… ജനൽ പാളിക്കിടയിലൂടെ… ചെറുക്കനെ ഒരു മിന്നായം പോലെ കണ്ടു..”മോശമല്ല ” രമയുടെ മനസ് പറഞ്ഞു..
“കൊള്ളാവുന്ന കൂട്ടരാണെന്ന് തോന്നുന്നു, കണ്ടിട്ട് ” അമ്മയുടെ പ്രോത്സാഹനം..
കറുത്ത പാന്റ്സിൽ ചന്ദന കളർ സ്ലാക് ഇൻ ചെയ്‌തിരിക്കുന്നു…. ഒത്ത ശരീരം… നല്ല നിറം… ഒറ്റ നോട്ടത്തിൽ…. തെറ്റില്ല…… രമയുടെ ചിന്ത ആ വഴിക്ക് പോയി…
രമയ്ക്ക് ഉത്സാഹം വീണ്ടു കിട്ടി…. ചെക്കനെ അടുത്തു കാണാൻ ഒരു വല്ലാത്ത ധൃതി……. വല്ലാത്ത കൊതി….
ചെറുക്കനും ഇളയ സഹോദരിയും ഭർത്താവും ചെക്കന്റെ അച്ഛനും മാമനും… രമയുടെ അച്ഛനും ബന്ധുക്കളുമായി നാട്ട് വിശേഷങ്ങൾ കൈമാറുകയാണ് അവർ..
Adipoli
Kollam,
കൊള്ളാം….. സൂപ്പർ തുടക്കം.
????