മാഷിന്റെ വാട്സ്ആപ് സ്റ്റാറ്റസ് മുഴുവൻ ഇന്നലെ കഴിഞ്ഞ തന്റെ ബർത്ത് ഡേ സെലൈബ്രഷന്റെ ആണെന്ന് കണ്ടപ്പോ ൾ ഇതുവരെ ഇല്ലാത്ത ഒരു പ്രസരിപ്പ് അവളുടെ മുഖത്ത് മിന്നിമാഞ്ഞു.
” താങ്ക്യു മാഷേ ” സീൻ ചെയ്ത സ്റ്റാറ്റ സ്സിനടിയിൽ ജീന ടൈപ് ചെയ്തു.. മറുപടിക്കായി അവൾക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല, ‘” ഹെലോ ജീന ഇതെവിടെയ മുത്തേ നീ?.. മാഷി ന്റെ പരിഭാവത്തോടെ ഉള്ള ചോദ്യം കണ്ടപ്പോൾ സത്യത്തിൽ അവൾ എല്ലാം മറന്നു സന്തോഷിച്ചു കാരണം സ്നേഹത്തോടെ അന്വേഷിക്കാൻ ഇ പ്പോ ഒരാളുണ്ടല്ലോ….
” ഇവിടെ തന്നെ ഉണ്ട് മാഷേ ഇപ്പോഴാ ഒന്ന് ഫ്രീ ആയെ… 😊 വന്നപാടെ ഓരോ ജോലി തിരക്ക് തന്നെയായി അതാ പിന്നെ ഒരു കാൾ പോലും ചെയ്യാൻ പറ്റാഞ്ഞേ സോറി കേട്ടോ ”
” ഇട്സ് ഒക്കെ ഡിയർ എനിക്കറിയാലോ, അതൊക്കെ…. എന്നിട്ട് ഇപ്പോ ഫ്രീ ആ യോ താൻ?
” ഇപ്പോ ദാ വന്നു കിടന്നു.. അപ്പോഴാ മാഷിന്റെ മെസ്സേജസ് കണ്ടത്. കിടന്നില്ലേ ഇയാള് ഇനിയും?
” ഹ ചുമ്മാ കിടന്നു.. ഉറക്കം വന്നില്ല , മൊ ബയിലിൽ തോണ്ടി കൊണ്ടു ഇങ്ങനെ കിടക്കുവാ.. ഇന്നലെ ഈ സമയം ഒക്കെ ആഘോഷ ആയിരുന്നില്ലേ, കൊടി ഇറങ്ങിയ ഉത്സവം പോലെ ആയിട്ടുണ്ട് ഇന്നത്തെ വീടിന്റെ അവസ്ഥ. ഒരു ഒച്ച യും അനക്കവും ഇല്ലാതെ…..
” അതെ അവസ്ഥ ആണ് ഇവിടെയും ആകെ ബോർ ആകുന്നു മാഷേ…
” ഉറക്കം വരുന്നുണ്ടോ എന്റെ മുത്തിന്?
” ഹേയ് ഇല്ലന്നെ മാഷ് പറ… ”
” വിച്ചു എവിടെ? ഉറങ്ങിയോ അവൻ? ”
Any update?