ഹാളിലേക്ക് കയറിയതും , കോട്ടുവായിട്ടു കൊണ്ട് ഇരു കൈകളും വിരിച്ച് ശരണ്യ മൂരി നിവർത്തി…
“” എവിടെ നിന്റെ ഹസ്……….?””
“” മഹാരാഷ്ട്ര… അജന്തയിലോ എല്ലോറയിലോ ഏതാണ്ട് സെമിനാർ……….””
ജയ മറുപടി കൊടുത്തു…
“” അപ്പോൾ നീ പറഞ്ഞതൊക്കെ സത്യമാണല്ലേ…………….?”
ശരണ്യ ചോദിച്ചതും ജയ, മുരളിയുടെ നേർക്കു നോക്കി ശരണ്യയെ കണ്ണടച്ചു കാണിച്ചു…
“” ഓക്കേ . ഡാ… ആദ്യമൊന്നു ഫ്രഷാകണം…….പിന്നെ വല്ലതും കഴിക്കണം…”
ശരണ്യ വീണ്ടും കോട്ടുവായിട്ടു…
മുരളി, കയ്യിൽ ഫോണുമായി സെറ്റിയിലേക്ക് ഇരുന്നിരുന്നു..
“” നിനക്കെന്താ വേണ്ടത്……….?””
റൂമിൽ നിന്നും ടവ്വലുമായി വരുന്നതിനിടയിൽ ജയ ചോദിച്ചു……
“നല്ല പതുപതുത്ത പുട്ടും കടലയും പപ്പടവും കിട്ടുമോ… ?””
ശരണ്യ, ബാഗിൽ നിന്ന് തന്റെ ഡ്രസ്സ് എടുക്കുന്നതിനിടയിൽ ചോദിച്ചു……
“അതൊക്കെ റെഡിയാക്കാം… നീയീ ഹാളിൽ നിന്ന് റൂമിലേക്ക് വാ…””
ശരണ്യയുടെ ഒരു ബാഗ് എടുത്തു കൊണ്ട് ജയ, ഒരു മുറിയിലേക്ക് കയറി…
“ നീ ആവശ്യത്തിൽ കൂടുതൽ സമയമെടുത്ത് കുളിച്ചോ…… ഞാൻ ഫുഡ് റെഡിയാക്കാം…”
ശരണ്യയെ മുറിക്കകത്താക്കി വാതിൽ ചാരി , ജയ ഹാളിലേക്കു വന്നു..
“വാടാ കൃഷ്ണാ , കിച്ചണിലേക്ക്…”
ജയ , സോഫയിലിരുന്ന മുരളിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് എഴുന്നേൽപ്പിച്ചു.
“” നിങ്ങൾ ക്ലാസ്മേറ്റ്സാണെന്ന് പറഞ്ഞിട്ട് ആന്റിയ്ക്ക് അമ്മയേക്കാൾ പ്രായം തോന്നുന്നുണ്ടല്ലോ… ?””
അവളുടെ പിന്നാലെ നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു…
“നീയതൊക്കെ ശ്രദ്ധിച്ചോ…… ?””
ജയ തിരിഞ്ഞു മകനെ നോക്കി…
“” പിന്നല്ലാതെ… “”
Artham abhiramam is still my favourite
ഏറ്റവും പ്രിയപ്പെട്ട കബനി,
സ്ഥിരം ആയി ഇവിടെ അങ്ങനെ വരാറില്ല…കുറച്ച് തിരക്കുകളിൽ ആയിരുന്നു… യാഥർശികമായി ആണ് ഇവിടെ വന്ന് നോക്കിയപ്പോൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ്റെ പുതിയ കഥ കാണുന്നത്…ഒരുപാട് സന്തോഷം ആയി… അപ്പോൾ തന്നെ വായിച്ചു…പറയാൻ ഇല്ല പതിവ് പോലെ തന്നെ കബനി മാജിക്ക് ഈ കഥയിലും കാണുവാൻ കഴിഞ്ഞു…
പഴയ കഥകൾ എന്ന് വരും എന്നൊന്നും ചോദിച്ച് വെറുപ്പിക്കുന്നില്ല…അത് സമയവും സന്ദർഭവും ഒത്ത് വരുമ്പോൾ താങ്കൾ തരും എന്ന് തന്നെ ആണ് പ്രതീക്ഷ…താങ്കളെ പോലെ തന്നെ മിസ്സ് ചെയ്ത ഒന്നുരണ്ടു എഴുത്തുകാർ കൂടി ഉണ്ട്…അവരും കൂടി തിരിച്ച് വന്നാൽ ഇരട്ടി സന്തോഷം…കഥയുടെ അടുത്ത ഭാഗത്തിനായി
കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഷെർലക് ഹോംസ്
ഡിയർ ഹോംസ്….
ഓരോരോ പ്രശ്നങ്ങൾ തരണം ചെയ്തു വരുമ്പോൾ കഥ എഴുതാൻ ഉള്ള മൂഡ് പോയിട്ട് കഥയെക്കുറിച്ച് പോലും ഓർമ ഉണ്ടാകില്ല…
മനപ്പൂർവം ഞാൻ സ്റ്റോറി വൈകിപ്പിക്കുന്നതല്ല…
ഞാൻ മുൻപ് എഴുതിയ കഥകൾക്ക് കമന്റ് കാണാത്തത് കൊണ്ട് ഞാൻ കരുതി ഇവിടെ വിട്ട് പോയി എന്ന്..
ഞാൻ അർത്ഥം അഭിരാമം ഒരു തവണ നിർത്താൻ തീരുമാനിച്ചപ്പോൾ എന്നെ ഊതി തെളിച്ചു കൊണ്ടുവന്നത് താങ്കൾ ആണല്ലോ… അത് ഒരിക്കലും വിസ്മരിക്കുന്നില്ല…
നല്ല വായനക്കാരൻ ഉണ്ടെങ്കിൽ നല്ല എഴുത്തുകാരും നല്ല കഥകളും ഉണ്ടാകും…
താങ്കളുടെ വിമർശനം തന്നെ രസകരവും സത്യസന്ധവുമാണ്..
ഇവിടെ തന്നെ ഉണ്ടാകണം…
ആജ്ഞയല്ല.. അപേക്ഷ ആണ്…
സ്നേഹം മാത്രം…


കബനി
പ്രിയപ്പെട്ട കബനി,
ഇനി കുറച്ച് നാൾ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും… താങ്കളെ പോലെ ഉള്ളവർ തിരിച്ച് വന്ന് കഥ എഴുതുമ്പോൾ പിന്നെ എങ്ങനെയാണ് ഇവിടെ നിന്ന് പെട്ടന്ന് പോകാൻ പറ്റുന്നത്…നമുക്ക് ഇഷ്ട്ടപെട്ട കുറച്ച് എഴുത്തുകാർ ഒന്നിച്ച് പോയപ്പോൾ ചെറുതായി മടുപ്പും തോന്നിപോയി…പിന്നെ വന്ന തിരക്കുകൾ എല്ലാം കൂടിയായപ്പോൾ ഒരു ബ്രേക്ക് എടുത്തു…താങ്കൾ ഇവിടെ കഥ എഴുതുന്ന അത്രയും നാൾ ഞാൻ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാകും…അത് ഗ്യാരൻ്റി ആണ്…
സ്നേഹപൂർവ്വം
ഷെർലക് ഹോംസ്