അര മണിക്കൂറിനുള്ളിൽ ടാക്സി ഡ്രൈവറുടെ ഫോണിൽ നിന്നും ഒരു തവണ കൂടി ജയയ്ക്ക് ശരണ്യയുടെ കോൾ വന്നു…
അവൾ എത്താറായിരുന്നു…
ലൊക്കേഷനും വീടും ഡ്രൈവർക്ക് പറഞ്ഞു കൊടുത്തിട്ട് ജയ കിച്ചണിലേക്ക് നീങ്ങി…
അവൾ ചായ ഗ്ലാസ്സിൽ പകർന്നപ്പോഴേക്കും ഫ്രഷായി മുരളിയും താഴേക്കു വന്നിരുന്നു..
ഒരു ത്രീ ഫോർത്തും ടീ ഷർട്ടുമായിരുന്നു അവന്റെ വേഷം..
ട്രേയിലിരുന്ന ചായക്കപ്പ് കയ്യിലെടുത്തു കൊണ്ട് മുരളി അമ്മയ്ക്കരുകിലേക്ക് വന്നു…
“ശരണ്യാന്റി ഒറ്റയ്ക്കാണോ വരുന്നത്…… ?””
“” അല്ലാതെ പിന്നെ അവൾക്കാരാടാ കൃഷ്ണാ ഉള്ളത്…… ?””
“” ആരുമില്ലേ… ?””
“” അവളുടെ ബ്രദറും റിലേറ്റീവ്സുമൊക്കെ നാട്ടിൽ ഉണ്ട്… ഏഴോ എട്ടോ വർഷം മുൻപ് അവൾ ഒന്നു വന്നു പോയതാ…”
“” അന്നിവിടെ വന്നതായി ഞാൻ ഓർക്കുന്നൊന്നുമില്ലല്ലോ… ?””
ചിന്തയോടെ മുരളി ചായ ഒന്നു മൊത്തി……
“” അതിന് അവളിവിടെ വന്നാലല്ലേ നിനക്ക് ഓർമ്മ കാണൂ… അതിനു ശേഷമാ ഞാനവളെ തിരഞ്ഞു പിടിച്ചത്…… “
“” ആളൊരു പാവമാണെന്ന് തോന്നുന്നു… അല്ലേ അമ്മാ… “
“” പാവമാടാ കൃഷ്ണാ… എന്നോട് ഒന്നും പറയാതെ ഒരു പോക്കങ്ങു പോയതാ … എനിക്ക് വല്ലാത്ത സങ്കടമുണ്ടായിരുന്നു… അത്രയ്ക്ക് കൂട്ടായിരുന്നു ഞങ്ങൾ തമ്മിൽ…””
“” പിണങ്ങിപ്പോയതായിരുന്നോ… ?””
“” അതെനിക്ക് ഇന്നും അറിയില്ല… അന്ന് ഞാനവളുടെ നാട്ടിലെ അഡ്രസ്സിൽ മൂന്നാലു കത്തൊക്കെ അയച്ചിരുന്നു… ഒരു മറുപടിയും വന്നില്ല… പിന്നെ എന്റെ കല്യാണമായി…… അത് പറഞ്ഞും എഴുതിയിരുന്നു.. അതിനും അവൾ വന്നില്ല… …. “
മുരളി ഒന്നും മിണ്ടിയില്ല…
ഏറ്റവും പ്രിയപ്പെട്ട കബനി,
സ്ഥിരം ആയി ഇവിടെ അങ്ങനെ വരാറില്ല…കുറച്ച് തിരക്കുകളിൽ ആയിരുന്നു… യാഥർശികമായി ആണ് ഇവിടെ വന്ന് നോക്കിയപ്പോൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ്റെ പുതിയ കഥ കാണുന്നത്…ഒരുപാട് സന്തോഷം ആയി… അപ്പോൾ തന്നെ വായിച്ചു…പറയാൻ ഇല്ല പതിവ് പോലെ തന്നെ കബനി മാജിക്ക് ഈ കഥയിലും കാണുവാൻ കഴിഞ്ഞു…
പഴയ കഥകൾ എന്ന് വരും എന്നൊന്നും ചോദിച്ച് വെറുപ്പിക്കുന്നില്ല…അത് സമയവും സന്ദർഭവും ഒത്ത് വരുമ്പോൾ താങ്കൾ തരും എന്ന് തന്നെ ആണ് പ്രതീക്ഷ…താങ്കളെ പോലെ തന്നെ മിസ്സ് ചെയ്ത ഒന്നുരണ്ടു എഴുത്തുകാർ കൂടി ഉണ്ട്…അവരും കൂടി തിരിച്ച് വന്നാൽ ഇരട്ടി സന്തോഷം…കഥയുടെ അടുത്ത ഭാഗത്തിനായി
കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഷെർലക് ഹോംസ്
ഡിയർ ഹോംസ്….
ഓരോരോ പ്രശ്നങ്ങൾ തരണം ചെയ്തു വരുമ്പോൾ കഥ എഴുതാൻ ഉള്ള മൂഡ് പോയിട്ട് കഥയെക്കുറിച്ച് പോലും ഓർമ ഉണ്ടാകില്ല…
മനപ്പൂർവം ഞാൻ സ്റ്റോറി വൈകിപ്പിക്കുന്നതല്ല…
ഞാൻ മുൻപ് എഴുതിയ കഥകൾക്ക് കമന്റ് കാണാത്തത് കൊണ്ട് ഞാൻ കരുതി ഇവിടെ വിട്ട് പോയി എന്ന്..
ഞാൻ അർത്ഥം അഭിരാമം ഒരു തവണ നിർത്താൻ തീരുമാനിച്ചപ്പോൾ എന്നെ ഊതി തെളിച്ചു കൊണ്ടുവന്നത് താങ്കൾ ആണല്ലോ… അത് ഒരിക്കലും വിസ്മരിക്കുന്നില്ല…
നല്ല വായനക്കാരൻ ഉണ്ടെങ്കിൽ നല്ല എഴുത്തുകാരും നല്ല കഥകളും ഉണ്ടാകും…
താങ്കളുടെ വിമർശനം തന്നെ രസകരവും സത്യസന്ധവുമാണ്..
ഇവിടെ തന്നെ ഉണ്ടാകണം…
ആജ്ഞയല്ല.. അപേക്ഷ ആണ്…
സ്നേഹം മാത്രം…


കബനി