തിരക്കൊഴിഞ്ഞ്‌ 1 [അതിഥി] 192

ജോലിത്തിരക്കുകൾ കൊണ്ടോ എന്തോ വീട്ടുകാരെ ഓർക്കണോ വീട്ടിലേക്ക് വിളിച്ചു പരദൂഷണം പറയാനോ എനിക്ക് സമയം കിട്ടിയില്ല.. മൂന്ന് സുന്ദരമായ ദിവസങ്ങൾ.ഡൽഹിയിലെ കാറ്റ് മുഖത്തടിക്കുമ്പോൾ എനിക്കാ ശ്വാസകോശം സ്പോഞ്ച് ആണ് ഓർമ്മ വരിക.അങ്ങനെ ഒരു വശപ്പിശകുള്ള കാറ്റും കൊണ്ട് ഫ്ലാറ്റിന്റെ കുഞ്ഞു ബാൽക്കണിയിൽ അപ്പുറത്തെ ഫ്ളാറ്റിലെ പഞ്ചാബി പെണ്ണിൻറെ സൗന്ദര്യം ഇങ്ങനെ ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത്.(ഈ പഞ്ചാബി ഒരു മിടുക്കി കൊച്ചാണ് കേട്ടോ.ഹിന്ദി പഠിച്ചു വരുന്ന മുറയ്‌ക്ക് ഒന്നു മുട്ടി നോക്കണം)
ഫോണ് നിർത്താതെ റിങ് ചെയ്യുന്നു.. ഓ വീട്ടിലെ നമ്പർ.മൊബൈൽ ഒരു ആഡംബരമായി കരുതുന്നത് കൊണ്ട് അമ്മക് ഇന്നും ലാന്റ്ഫോണ് തന്നെ ശരണം..

“ഹലോ”..

ഇനി ഞാനും ഹലോ പറയണമായിരിക്കും,ശരി കീഴ്‌വഴക്കം ഒന്നും തെറ്റിക്കുന്നില്ല.

“ഹലോ അമ്മേ”

“നിനക്കൊന്നിവിടെ വരെ വിളിക്കാനും പാടില്ലേ ഉണ്ണീ”.

സംഭവം ന്യായം.

“തിരക്കല്ലേ അമ്മേ..എന്നെ ഇവന്മാർ പണിയെടുപ്പിച്ച് കൊല്ലും ന്നാ തോന്നുന്നെ”.

എന്റെ പ്രാക്ക് ദൈവങ്ങളെ,ബോസിന് ഒരു പണി ഇങ്ങനെയെങ്കിലും കിട്ടണെ എന്ന് പ്രാർത്ഥിച്ച് ഒരു ചൂണ്ട അങ്ങ് എറിഞ്ഞു..

“ഹോ ദുഷ്ടന്മാര്..ലീവൊന്നും കിട്ടുലെ മോനെ”..

ഉള്ളിൽ ഒരായിരം ലഡു പൊട്ടി.ഇത്ര നാളും വിളിക്കാത്ത വിഷമം ഒക്കെ ഒരു പരാതി കൊണ്ട് നേരിട്ട സന്തോഷം.ഇനി കളവു പറയാൻ മറ്റ്‌ കാരണങ്ങൾ തിരയേണ്ടല്ലോ എന്ന ആഹ്ലാദം …വെറുതെയല്ല നമ്മൾ മലയാളികൾ ഇങ്ങനെ.അല്ലേ..

“കിട്ടൂല ഒറപ്പായും കിട്ടൂല”
..ഇത്തരം ഉറപ്പ് കൊടുക്കലിൽ ഞാൻ ഒരു ചെറിയ എക്‌സ്പെർട് തന്നെ.

“അയ്യോ അതിപ്പോ കഷ്ടയാല്ലോ”..

“എന്താ അമ്മേ കാര്യം”.

.ആശങ്കപ്പെടാൻ കാരണമുണ്ട്..വല്ല കല്യാണ കാര്യവും ആണെങ്കിലോ.നമ്മളായിട്ട് സ്വന്തം പാര പണിയണോ.

The Author

12 Comments

Add a Comment
  1. kollaam continue dude

  2. ആദിദേവ്‌

    നല്ല തുടക്കം. മതി മെല്ലെ പറഞ്ഞ മതി. ധൃതി ഇല്ല. അടുത്ത തവണ 3 ന് പകരം 30 പേജുമായിട്ട് വരാൻ സാധിക്കട്ടെ. All the best.

    ആദിദേവ്‌

  3. ശ്യാം രംഗൻ

    Good starting.അടുത്ത ഭാഗം കൂടുതൽ പേജ് ഉണ്ടാകും എന് പ്രതീക്ഷിക്കുന്നു

  4. നിർത്തി കളയരുത്…

    ഒത്തിരി കഥകൾ അതിഥി ഞങ്ങൾക്ക് നല്‍കും എന്ന പ്രതീക്ഷയില്‍

    അമ്മു

  5. ബ്രോ നല്ല എഴുതാന് ആ ശൈലി എനിക്ക് ഇഷ്ടമായി…
    പിന്നെ പറഞ്ഞത് പോലെ പതിയെ പറഞ്ഞാൽ മതി പക്ഷെ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക

    സ്നേഹപൂർവ്വം,
    Alfy

  6. Nice presentation broo

  7. Bro nirthi povanja madhi
    Adutha oart udane pratheekshikkunnu❤

  8. ഡിങ്കൻ

    ശീഘ്രസ്ഖലനം

    1. പതിയെ പറഞ്ഞാൽ മതി പക്ഷെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക, കഥ പൂർത്തിയാക്കാൻ ശ്രമിക്കുക ഇടക്ക് ഇട്ടിട്ട് പോകരുത്.

  9. Yaar indha kabali…super start bro…adutha vattam 3 il othukkaruthe…oru 30 page enkilum venam…

  10. ഗുഡ് സ്റ്റാർട്ട് ഗോ ഓൺ

    ❤️❤️?❤️❤️?❤️❤️?❤️❤️

Leave a Reply

Your email address will not be published. Required fields are marked *