തിരിച്ചറിയാത്ത പ്രണയം [അച്ചു] 217

“ഈ പെണ്ണ് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല പോയി റെഡിയാവ് ഞാൻ ദേ വരുന്നു”

“മ്മ് അങ്ങനെ വഴിക്ക് വാ ”

“പോടി പട്ടി”

അതും പറഞ്ഞിട്ട് ഞാൻ കുളിക്കാനായി ബാത്‌റൂമിൽ കയറി, ഷവർ ഓണാക്കി തലയിൽ തണുത്ത വെള്ളം വീണപ്പോൾ ആണ് ഇന്ന് അതുമോളുടെ പിറന്നാൾ ആണ് എന്ന് ആലോചിക്കുന്നേ ഇന്ന് അമ്പലത്തിൽ കൊണ്ട് പോകാമെന്നു പറഞ്ഞത് ഒന്ന് വിഷ് പോലു ചെയ്തില്ല അതിനു മുന്നേ അവളെ തെറിയും വിളിച്ചു കുളിക്കാനായി കയറിയത് കുളിയും കഴിഞ്ഞ് പുറത്തിറങ്ങി അലമാരയുടെ ഷെൽഫിൽ നിന്ന് നീല കരയുള്ള ഒരു കസവു മുണ്ട് എടുത്ത് ഉടുത്തു മുണ്ടിന് മാച്ചായാ ഒരു ബ്ലൂ ഷർട്ടും എടുത്തു ഇട്ട് ഫോണും വണ്ടിയുടെ ചാവിയും എടുത്ത്  റൂമിൽ നിന്ന് ഇറങ്ങി “എങ്ങോട്ടാ രാവിലെ രണ്ടും” ദാ വരുന്നു നമ്മുടെ ഏട്ടത്തിയുടെ ചോദ്യം പിറകെ, ആ ഏട്ടത്തി ഇന്ന് അതുമോളുടെ പിറന്നാൾ അല്ലേ എന്റെ കഷ്ടകാലത്തിന് ഞാൻ അമ്പലത്തിൽ കൊണ്ടു പോകാമെന്നു പറഞ്ഞു അതുകൊണ്ട് മനുഷ്യനെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ ശല്യം ചെയ്യാൻ തുടങ്ങിയതാ പിശാച്,  “ആ അല്ലെങ്കിലും എന്റെ പൊന്നുമോൻ ഈ സമയത്ത് എണീക്കില്ലന്ന് ചേച്ചിക്ക് അറിയാം, “ഓ ഊതിയതാണല്ലേ”

“ഹാപ്പി ബര്ത്ഡേ അതുമോളെ” താങ്ക്‌യൂ എന്റെ പുന്നാര ഏട്ടത്തി അതും പറഞ്ഞിട്ട് ഏട്ടത്തിയുടെ കവിളിൽ പിടിച്ചു വലിച്ചിട്ടു അവൾ എന്റെ പുറകെ വന്നു, അതുമോളെ നീ വരുന്നുണ്ടോ, കാറിന്റെ ചാവി കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിലോട്ട് ഇറങ്ങി  “ദാ വരുന്നടാ ചേട്ടാ” പുറകെ എത്തി അവളുടെ കലിപ്പിച്ചുള്ള മറുപടി, കാറിന്റെ ചാവിയും കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിൽ ഇറങ്ങി എന്റെ ഇഷ്ട്ട വാഹനമായ പോളോ കുട്ടന്റെ അടുത്തേക്ക് നടന്നു, ആ  ഒരു കാര്യം പറയാൻ മറന്നു ഞാൻ ഒരു 100% ആടാർ “വണ്ടിപ്രാന്തനാണ് ” അങ്ങനെ ഇഷ്ട്ടപെട്ടു വാങ്ങിച്ച വണ്ടിയാണ് നമ്മുടെ “പോളോ GT TSI” കുട്ടൻ “ഡീ കുരുപ്പേ നീ വരുന്നുണ്ടോ” കലിപ്പിച്ചു ഒന്ന് വിളിച്ചിട്ട് ഞാൻ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു കാർ മുറ്റത്തിറക്കി, അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്ക് ഒരുങ്ങാൻ നമ്മുടെ കണക്ക് പത്തു മിനിറ്റ് ഒന്നും പോരല്ലോ “ആ ഇവളെ കെട്ടുന്നവന്റെ അവസ്ഥ” അങ്ങനെ അവളെയും കൂട്ടി വണ്ടിയുമായി വീടിന്റെ അടുത്തുള്ള ശിവന്റെ അമ്പലത്തിലോട്ടു പോയി, കാറിൽ കയറിയപ്പോതൊട്ട് ഫോണിൽ വന്ന ബർത്ഡേ വിഷസിനെല്ലാം റിപ്ലേ കൊടുക്കുന്ന തിരക്കിലാണവൾ, പിന്നെ നമ്മളാണെങ്കിൽ കാറിലെ A C യുമിട്ട് ഒരു ഭക്തിഗാനം പെടപ്പിച്ചു അതും കേട്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു സ്റ്റീയറിങ്ങിൽ താളം പിടിച്ചു കാർ പതിയെ ചവിട്ടി വിട്ടു, അരമണിക്കൂർ കഴിഞ്ഞു അമ്പലത്തിൽ എത്തി, “ഡീ നീ ഇറങ് ഞാൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാം” “ഉം വേഗം വരണം” ശരി തമ്പുരാട്ടി” അതും പറഞ്ഞിട്ട് രണ്ടു കൈയും കൂപ്പി തൊഴുതു അവളെ ഒന്ന് കളിയാക്കി ഞാൻ വണ്ടി പാർക്ക്‌ ചെയ്യാനായി പോയി, വണ്ടിയും പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നടന്നു ആൽത്തറയിലെത്തി, “അതുമോളെ വാ” അവളെയും വിളിച്ചിട്ട് ഞാൻ നടക്കാനായി തിരിഞ്ഞു നടന്നു അമ്പലത്തിന്റെ വെളിയിൽ നിന്ന് ചെരുപ്പ് ഊരിയിട്ട് അമ്പലത്തിൽ കയറാനായി വലതു കാൽ എടുത്ത് വെയ്ക്കാനായി ഒരുങ്ങിയതും അതാ വെള്ളിപാദാസാരം ഇട്ട ഒരുകാൽ വെച്ചു ഒരാൾ അകത്തു കയറി, “ഏഹ് ” തിരിഞ്ഞു നോക്കിയതും ഐശ്വര്യം തുളുമ്പുന്ന ഒരു മുഖം, പക്ഷേ ആ മുഖതെന്തോ ഒരു സന്തോഷം ഇല്ലാത്തതു പോലെ, ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചു ആർക്കൊക്കെയോ വേണ്ടി മുഖത്ത് ഫിറ്റ്‌ ചെയ്ത ഒരു പുഞ്ചിരി പോലെ, പക്ഷേ ആ മുഖം കണ്ടാൽ അറിയാം ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ല,  “ഹും” അതാ നമ്മുടെ കാന്താരി പെങ്ങൾ കലിപ്പിച്ചുള്ള നോട്ടവുമായി ബാക്കിൽ, “നീ ഇത് എവിടാരുന്നടി”

The Author

17 Comments

Add a Comment
  1. ❤️❤️ സ്നേഹം മാത്രം… ??

  2. Bro.. ❤️❤️ സ്നേഹം മാത്രം… ??

  3. ✖‿✖•രാവണൻ ༒

    ❤️♥️

  4. ? നിതീഷേട്ടൻ ?

    Nannayittund, അവരുടേ ജീവിതത്തില് എന്താണ് സമ്പവിച്ചതെന്ന് ariyan kathirikkunnu ?

  5. Adipoli?, വേകം തുടർന്ന് എഴുതണം. പാതി വഴിയിൽ നിർത്തി പോകരുത്

    1. കുറച്ച് തിരക്കുകൾ ഉണ്ട് ഉടനെ വരും പാതി വഴിയിൽ നിർത്തി പോകില്ല

  6. അപ്പൂട്ടൻ

    തുടക്കം അടിപൊളിയായിട്ടുണ്ട്

  7. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ തുടക്കം കൊള്ളാം വൈകാതെ അടുത്ത ഭാഗം തരണേ

  8. Starting polichu bro oru rekshauum ila

    1. delay akaruthu next

  9. Super bro please continue

  10. ?❣️

    തുടർന്ന് എഴുതണം..

  11. Bro,
    Thudakkam nannaittundu.

  12. nannayitund bro thudaruka

Leave a Reply

Your email address will not be published. Required fields are marked *