തിരിച്ചറിയാത്ത പ്രണയം [അച്ചു] 216

“അച്ചേട്ടാ ആ വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ നിർത്തണേ”

“ഉം” ഞാൻ ഒന്ന് മൂളി, വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി, അവർ ഇറങ്ങി അതുമോളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു, ആ പട്ടുപാവാടകാരി എന്നെ ഒന്ന് നോക്കിയില്ലേ ഏയ്‌ ഇല്ല ചിലപ്പോ തോന്നിയതാവും, ഞാൻ ഒരു ആത്മഗതം പറഞ്ഞു പക്ഷേ അവസാനം പറഞ്ഞ ഇല്ല അല്പം ഉറക്കെയായി പോയി

“എന്താ”

“എന്ത്”

“അല്ല അച്ചേട്ടൻ ഇപ്പൊ എന്താ പറഞ്ഞേ”

“ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല”

“പിന്നെ ഇല്ല എന്ന് പറഞ്ഞതോ”

“ഞാൻ ഒന്നും പറഞ്ഞില്ല നിനക്ക് തോന്നിയതാവും”

“ഉം” അവൾ ഒന്ന് ഇരുത്തി മൂളി, ഞാൻ അത് കാര്യമാക്കാതെ വണ്ടിയെടുത്തു പത്തു മിനിറ്റ് കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി, വണ്ടി പോർച്ചിൽ ഇട്ടിട്ടു ഞങൾ വീട്ടിൽ കയറി, എത്ര നേരം ആയാട പോയിട്ട്, അതും പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു, “ദാ നിങ്ങടെ മോളോട് ചോദിക്ക്” അത് പറഞ്ഞു അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് ഞാൻ എന്റെ റൂമിലോട്ട് പോകാനായി സ്റ്റെയർ കയറാൻ ഓടി “പോടാ പട്ടി ചേട്ടാ” പുറകെ കാന്താരി പെങ്ങൾ വിളിച്ചു പറഞ്ഞു “അത് നീന്റെ കെട്ടിയോൻ നീ പോടി മരത്തവളെ”

“എന്തുവാ പിള്ളേരെ ഇത് രണ്ടിനെയും കെട്ടിക്കാറായി എന്നിട്ടും കുട്ടികളി മാറീട്ടില്ല” ദേ വന്നു നമ്മുടെ ഏട്ടത്തിയുടെ വക, “ഞാൻ അല്ല ഏട്ടത്തി ഇവനാ”

“എന്തുവാട അച്ചു അവൾ കൊച്ചുകുട്ടി ആണെങ്കിലും പറയാം നീ പോത്ത് പോലെ വളർന്നു എന്നിട്ടും ഒരുനാണമില്ലാതെ ആ കൊച്ചിന്റെ മെക്കിട്ടു കേറുന്നത് എന്തിനാ”

“അങ്ങനെ പറഞ്ഞു കൊടുക്ക് ഡോക്ടറെ”

അതു പറഞ്ഞു അവൾ എന്നെ കൊഞ്ഞനം കുത്തി “നീയും ഒട്ടും മോശമല്ല” അവൾക്കോ ബോധമില്ല ബോധമുള്ള നിനക്കെങ്കിലും ഒന്ന് മിണ്ടാതിരുന്നൂടെ” അവൾക്കും കിട്ടി ഡോക്ടറുടെ വക

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ റൂമിൽ പോകാനായി സ്റ്റെപ് കയറി പോയി പുറകെ ഡോക്ടറുടെ ചോദ്യം, “അച്ചു നീ ഇന്ന് ഫ്രീയാണോ” “അതേ എന്തെ ഏട്ടത്തി”  എന്നാ നീ വൈകിട്ട് നമ്മുടെ ക്ലിനിക്കിലോട്ടു വരണം “എന്തിനാ ഏട്ടത്തി”, ഡാ നമ്മുടെ ആശ ചേച്ചിയുടെ മാമൻറ്റെ മോന്റെ കല്യാണത്തിന് വണ്ടി ബുക്ക് ചെയ്യാനാ എന്നോട് പറഞ്ഞു നിന്റെ കൂടെ ഒന്ന് പറഞ്ഞേക്കേണെന്നു, ” ആ ശരി ഏട്ടത്തി ഞാൻ വരാം” ആ ഒക്കെ എന്നാൽ മറക്കണ്ട അത് പറഞ്ഞു ഏട്ടത്തി പോയി, ഞാൻ പിന്നെ  അത്  പറഞ്ഞു റൂമിൽ പോയി പിന്നെ കാപ്പികുടിക്കാൻ നേരമാണ് മുറിക്ക് പുറത്ത് വന്നത്, കാപ്പി കുടിച്ചു കഴിഞ്ഞു ഞാൻ വണ്ടികൾ ഒതുക്കുന്ന ഷെഡിലോട്ടു പോയി അവിടെ ചെന്ന് എല്ലാം ഒന്ന് നോക്കി ഓഫീസിൽ കയറി ഓട്ടം എഴുതി ഇടുന്ന രജിസ്റ്റർ ബുക്ക്‌ എടുത്ത് കാറിൽ കയറി ടൗണിൽ പോയി, ഈ മാസത്തെ ലോൺ അടക്കാൻ ബാങ്കിൽ പോണമെന്നു വിചാരിച്ചു നിന്നപ്പോൾ ആണ് വിഷ്ണുവും അവന്റെ പൊണ്ടാട്ടി ശ്രീലക്ഷ്മിയും വരുന്നത് കണ്ടത്

The Author

17 Comments

Add a Comment
  1. ❤️❤️ സ്നേഹം മാത്രം… ??

  2. Bro.. ❤️❤️ സ്നേഹം മാത്രം… ??

  3. ✖‿✖•രാവണൻ ༒

    ❤️♥️

  4. ? നിതീഷേട്ടൻ ?

    Nannayittund, അവരുടേ ജീവിതത്തില് എന്താണ് സമ്പവിച്ചതെന്ന് ariyan kathirikkunnu ?

  5. Adipoli?, വേകം തുടർന്ന് എഴുതണം. പാതി വഴിയിൽ നിർത്തി പോകരുത്

    1. കുറച്ച് തിരക്കുകൾ ഉണ്ട് ഉടനെ വരും പാതി വഴിയിൽ നിർത്തി പോകില്ല

  6. അപ്പൂട്ടൻ

    തുടക്കം അടിപൊളിയായിട്ടുണ്ട്

  7. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ തുടക്കം കൊള്ളാം വൈകാതെ അടുത്ത ഭാഗം തരണേ

  8. Starting polichu bro oru rekshauum ila

    1. delay akaruthu next

  9. Super bro please continue

  10. ?❣️

    തുടർന്ന് എഴുതണം..

  11. Bro,
    Thudakkam nannaittundu.

  12. nannayitund bro thudaruka

Leave a Reply

Your email address will not be published. Required fields are marked *