തിരിച്ചറിയാത്ത പ്രണയം [അച്ചു] 216

“ഏത്”

“ഇപ്പൊ നീന്റെ അടുത്ത് നിന്നും പോയില്ലേ അച്ഛന്റെ കൂട്ടുകാരൻ

“മ്മ് അതേ”

“പുള്ളി എന്തിനാ വന്നേ പുള്ളിയുടെ മുഖത്ത് ടെൻഷൻ ഉള്ള പോലെ എന്താ കാര്യം”

“അത് അറിഞ്ഞിട്ട് സാറിന് എന്ത് വേണം” ദേ വീണ്ടും കലിപ്പ് മൂഡ്

“ഹാ പറയടാ ചേട്ടാ ഒന്നുമില്ലെങ്കിലും ഞാൻ നീന്റെ അനിയൻ അല്ലേ” ഞാൻ ഒന്ന് സോപ്പിട്ടു നോക്കി എവിടെ പറയാൻ, ” ഹാ പറയടോ മാഷേ” അത് പറഞ്ഞു ഞാൻ ഒളികണ്ണിട്ട് നോക്കി ഇപ്പൊ ഒന്ന് തണുത്ത മട്ടുണ്ട്

എടാ അത് പുള്ളി ഒരു വിദ്യാഭാസ ലോൺ എടുത്തിരുന്നു മൂത്ത മോളുടെ പഠിപ്പിന് അത് കുറേനാൾ അടച്ചില്ലല്ലോ അതിന്റെ മുതലും പലിശയും കൂടി ജപ്തിയാവറായി അങ്ങനെ ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിരുന്നു അതിന്റെ കാര്യത്തിന് ഒരു ഇളവ് കൊടുക്കാൻ പറഞ്ഞു വന്നതാ അവർക്ക് കുറച്ച് സാവകാശം കൊടുത്താൽ എത്രെയും പെട്ടെന്ന് അടച്ചോളാം എന്ന് മൂത്ത മോളുടെ പഠിപ്പ് പിന്നെ നടന്നില്ലല്ലോ അപ്പോഴല്ലേ പുള്ളിക്ക് വയ്യാതായത് പിന്നെ ആ കൊച്ചു പഠിക്കാൻ പോയിട്ടില്ല അത്  പാതി  വഴിക്ക് നിന്നു  പുള്ളിയുടെ ഹോസ്പിറ്റൽ ചെലവും  മറ്റു കാര്യങ്ങൾ  എല്ലാം നോക്കിയത്  അച്ഛൻ  അല്ലേ, ഞാൻ അപ്പൊ തന്നെ അച്ഛനെ വിളിക്കാൻ തുടങ്ങിയതാ അപ്പൊ പുള്ളി പറഞ്ഞു വേണ്ട അത് ഒരു ബുദ്ധിമുട്ട് ആകുമെന്ന് ഞാൻ പറഞ്ഞിട്ടും കേട്ടില്ല പിന്നെ ഞാൻ എന്റെ റിസ്കിൽ കുറച്ച് ഇളവ് കൊടുത്ത് നിനക്ക് അറിയാലോ അച്ഛന്റെ ഏറ്റവും അടുത്ത സുഹത്തും അച്ഛന്റെ ചങ്കും ആണ് പുള്ളി എന്ന്, അപ്പൊ പുള്ളിക്ക് എന്ത് ആവിശ്യം വന്നാലും അത് അച്ഛൻ ഏറ്റെടുക്കും അത് എല്ലാവർക്കും അറിയുന്ന കാര്യമാണ് അത് കൊണ്ട് അച്ഛനോട് പറയരുത് എന്നും പുള്ളിക്ക് കുറച്ചു സാവകാശം കൊടുത്താൽ മതിയെന്നും പറഞ്ഞു എത്രെയും പെട്ടെന്ന് അടക്കാം എന്ന് പറഞ്ഞു,

അതും ശരിയാണ് പുള്ളിക്ക് ഒരു നെഞ്ച് വേദന വന്നു കുറച്ചുനാൾ ഹോസ്പിറ്റലിൽ ആയിരുന്നു അതിന് എല്ലാ ചെലവും നോക്കിയത് അച്ഛനാണ്, പുള്ളിക്ക് ജംഗ്ഷനിൽ ഒരു പലചരക്കു കടയുണ്ട് കുറച്ച് നാൾ ഹോസ്പിറ്റലിൽ ആയതുകൊണ്ട് കട നോക്കാൻ പറ്റിയില്ല പിന്നീട് അത് അച്ഛനാണ് കട പുതുക്കി പണിഞ്ഞു കൊടുത്ത് ആവിശ്യം ഉള്ള സാധനങ്ങളും അറേഞ്ച് ചെയ്തു കൊടുത്തത്, അത് വീട്ടിൽ എല്ലാവർക്കും അറിയുന്ന കാര്യം ആണ്, അച്ഛന്റെയും അങ്കിളിന്റെയും സൗഹൃദം കുഞ്ഞിലേ തൊട്ട് ഉള്ളതാണ്, അമ്മയ്ക്കും അങ്ങനെ തന്നെയാണ് ആന്റിയുമായി നല്ല അടുപ്പത്തിൽ ആണ് ചുരുക്കം പറഞ്ഞാൽ ഒരു കുടുംബം, പക്ഷേ പുള്ളിക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞാൻ ഗൾഫിൽ ആയിരുന്നു, പിന്നെ നാട്ടിൽ വന്നപ്പോൾ ഒരു പ്രാവശ്യം പുള്ളിയെ കണ്ടു, പിന്നീടാണ് ഞാൻ ലോൺ ഒക്കെ എടുത്ത് വണ്ടി പ്രസ്ഥാനം തുടങ്ങിയത് പിന്നെ ഇതിലോട്ട് ആയി എന്റെ മൈൻഡ് മൊത്തം, പക്ഷേ പുള്ളിക്ക് 2 മക്കൾ ഉണ്ടെന്ന് അറിയാം ഞാൻ ഇതുവരെ അവരെ കണ്ടിട്ടും ഇല്ല,

The Author

17 Comments

Add a Comment
  1. ❤️❤️ സ്നേഹം മാത്രം… ??

  2. Bro.. ❤️❤️ സ്നേഹം മാത്രം… ??

  3. ✖‿✖•രാവണൻ ༒

    ❤️♥️

  4. ? നിതീഷേട്ടൻ ?

    Nannayittund, അവരുടേ ജീവിതത്തില് എന്താണ് സമ്പവിച്ചതെന്ന് ariyan kathirikkunnu ?

  5. Adipoli?, വേകം തുടർന്ന് എഴുതണം. പാതി വഴിയിൽ നിർത്തി പോകരുത്

    1. കുറച്ച് തിരക്കുകൾ ഉണ്ട് ഉടനെ വരും പാതി വഴിയിൽ നിർത്തി പോകില്ല

  6. അപ്പൂട്ടൻ

    തുടക്കം അടിപൊളിയായിട്ടുണ്ട്

  7. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ തുടക്കം കൊള്ളാം വൈകാതെ അടുത്ത ഭാഗം തരണേ

  8. Starting polichu bro oru rekshauum ila

    1. delay akaruthu next

  9. Super bro please continue

  10. ?❣️

    തുടർന്ന് എഴുതണം..

  11. Bro,
    Thudakkam nannaittundu.

  12. nannayitund bro thudaruka

Leave a Reply

Your email address will not be published. Required fields are marked *