ഹും….. നക്കും…. എന്റെ പട്ടി നക്കും.
പക്ഷെ ഞാൻ ആരാ മോൻ അതില്നിന്നുമൊക്കെ വളരെ നൈസായി ഒഴിഞ്ഞു മാറും….
അങ്ങനെ പറഞ്ഞു പറഞ്ഞു, പതിനാല് മാസത്തിനു ശേഷം, ഇന്നെനിക്ക് വീട്ടിലേക്കു യാത്രയാവാൻ സാധിച്ചത് തന്നെ അത്ഭുതമായിട്ടാണ് തോന്നുന്നത്…..
നാളുകളേറെയായി ആഗ്രഹിക്കുന്നു ഒന്ന് വീട്ടിൽ പോയി എല്ലാവരെയും കണ്ടിട്ട് വരണമെന്ന്….
ഇപ്പൊ… എന്റെ കുഞ്ഞു പെങ്ങൾ സ്മിതക്ക് അസുഖമായതിന്റെ പേരിൽ ഒരു എമർജൻസി ലീവെടുത്തു പോന്നു…….
ബൈ ദ വെയ്…..ഞാൻ ശരത്…. ചെന്നൈയിൽ ഒരു സ്റ്റീൽ പ്രോഡക്ടസ്ൽ എഞ്ചിനീയർ ആണ്….
വലിയ ഗുണമൊന്നുമില്ല, പിന്നെ നാട്ടിൽ തെണ്ടിത്തിരിഞ്ഞു നശിച്ചു പോകാതിരിക്കാൻ അച്ഛൻ നിർമ്മിച്ച് തന്ന ഒരു “പാര” അത് നല്ല ഹൈ ക്വളിറ്റി സ്റ്റീലിന്റെത് തന്നെ….
സകലയിടത്തും റെയിൽവേയുടെ പണി നടക്കുന്നത് കൊണ്ട്, ട്രെയിൻ ബ്ലോക്ക് ഒടുക്കത്തെ ലേറ്റ്…. വീട്ടിലേക്കു വന്നു കയറുമ്പോൾ രാത്രി 11 മണി……..
ഒന്ന് വിളിച്ചപ്പോൾ തന്നെ അമ്മ വന്ന് വാതിലിൽ തുറന്നു തന്നു…. നേരം വൈകുമെന്നും, ട്രെയിൻ ലേറ്റ് ആണെന്നുമുള്ള കാര്യം ഞാൻ വിളിച്ചു പറഞ്ഞത് കൊണ്ട് അമ്മക്ക് ആധിയില്ലായിരുന്നു….
അല്ലങ്കിൽ ഈ നേരം കൊണ്ട് പുള്ളിക്കാരി പേടിച്ചിട്ടു ഗുരുവായൂരിൽ വല്ല തുലാഭാരവും നെയ്യ് വിളക്കും, ഒക്കെ നേർന്നേനെ…..
എന്നിട്ട് ആ നേർച്ചയുടെ ലിസ്റ്റ് സന്തോഷത്തോടെ എന്തെ കൈയ്യിൽ തരും…
ഇങ്ങനെയൊക്കെ ചെയ്യുന്ന നല്ല ഗുണങ്ങളുള്ള അമ്മ….
കാശുണ്ടാക്കുന്നതിന്റെ വിഷമം അവർക്കെന്തറിയാം, കയ്യിൽ കിട്ടിയത് ചിലവാക്കുക എന്നതല്ലാത്ത വേറെ എന്തെങ്കിലും ഇവർക്കാറിയണോ… !
നീ വല്ലതും കഴിച്ചതാണോ മോനെ… ? പെട്ടെന്ന് പോയി കുളിച്ചിട്ട് വാ അമ്മ ചോറ് വിളമ്പി തരാം കഴിച്ചിട്ട് പോയി കിടന്നോ…..
അതിരിക്കട്ടെ അമ്മേ… സ്മിത മോൾക്ക് എങ്ങനെയുണ്ട് ഇപ്പൊ….
ഇപ്പൊ കുഴപ്പമില്ല, മൂന്നാല് ദിവസം മുൻപ് ഇത്തിരി കൂടുതലായിരുന്നു…
ഇത്രയും നല്ല കഥ എന്ത് കൊണ്ട് തുടർന്നില്ല…..?
????
Thudakkam kollam
THanks leena