അവൻ പെട്ടെന്ന് അവളെ ദൂരേക്ക് തള്ളി മാറ്റി. എന്നിട്ടു ദേഷ്യത്തോടെ പറഞ്ഞു.
“ഇനി മേലിൽ എന്റെ മുന്നിൽ വന്നു പോകരുത്, എന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനൊന്നു എന്നോട് ചോദിക്കില്ലായിരുന്നു നീ.”
അവൻ അവിടെ നിന്നും എഴുന്നേറ്റു പോയി. പെട്ടെന്ന് അവനിൽ ഉണ്ടായ മാറ്റം അവളെ ഞെട്ടിച്ചു, അവൻ പോകുമ്പോൾ അവനെ ഒന്ന് വിളിച്ചു നിർത്താൻ പോലും അവളുടെ നാവു ഉയർന്നില്ല.
ലൈബ്രറിയുടെ പുറത്തു ഇറങ്ങിയപ്പോൾ അവന്റെ മനസ്സിൽ അവസാനമായി കണ്ട അവളുടെ കണ്ണീരാൽ നിറഞ്ഞു തുളുമ്പറായി നിൽക്കുന്ന കണ്ണുകൾ ആണ് നിറഞ്ഞു നിന്നതു. കഴിഞ്ഞ രണ്ടു ദിവസമായി അവൾ തനിക്കു തന്ന സ്നേഹത്തെ കുറിച്ച് ഓർത്തപ്പോൾ അവന്റെ മനസ് നീറി. അവൻ ലൈബ്രറിക്ക് അകത്തേക്ക് പതുക്കെ തിരിച്ചു നടന്നു. അവിടെ ചെല്ലുമ്പോൾ അവൻ കണ്ടത് ഡെസ്കിൽ തലവച്ചു കുനിഞ്ഞു ഇരുന്നു കരയുന്ന ആര്യയെ ആണ്.
അവൻ അവളുടെ അടുത്തായി ഇരുന്നിട്ടും അവൾ തല ഉയർത്തി നോക്കില്ല. കാർത്തിക് കൈ കൊണ്ട് അവളുടെ മുതുകിൽ പതുക്കെ തലോടി. അവൾ പെട്ടെന്ന് നിവർന്നു അവന്റെ മുഖത്ത് നോക്കിട്ടു അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
“കാർത്തി.. പെട്ടെന്ന് മനസ്സിൽ തോന്നിയപ്പോൾ ഞാൻ ചോദിച്ചതാ.. എനിക്കറിലായിരുന്നു അത് നിന്നെ ഇത്രയും വേദനിപ്പിക്കുമെന്ന്.”
“എന്നോട് ആരും ഇതുവരെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ലായിരുന്നു, അതാ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നത്.”
അവളുടെ മുഖം ഉയർത്തി കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.
സൂപ്പർ വായിച്ചിട്ട് കൊതി തിരുനില്ല അടുത്ത പാർട്ട് എപ്പോൾ
നീന… കൊള്ളാം… കലക്കി. നന്നായി അവതരിപ്പിച്ചു.
????
കിടിലൻ… വായിചിട്ട് കൊതി തീരുന്നില്ല…
Nxt part pettane idu inresting ane
next parat vegam idu katta waiting aanu nena
Katta waiting for next part
Nee na next part entha idathe