തുടക്കം 6 [ne-na] 806

“കഴിഞ്ഞ കുറച്ചു ദിവസം നീ കോളേജിൽ വരഞ്ഞോണ്ട് ഇന്നും വന്നു കാണില്ലെന്ന് ഞങ്ങൾ വിചാരിച്ചു, എന്ത് പറ്റിവകുറച്ചു ദിവസം വരാഞ്ഞത്? നിന്റെ കളർ ഒകെ അങ്ങ് പോയി മൊത്തത്തിൽ ഷീണിച്ചല്ലോ?”

“പനി പിടിച്ചു കിടപ്പിലായിരുന്നു ചേച്ചി.”

കാർത്തിക് ചോദിച്ചു.

“നിനക്ക് എന്നും പനി ആണോ, ഇതിപ്പോൾ ആദ്യം അല്ലാലോ, കുറച്ചു ദിവസം ക്ലാസ്സിൽ വരും, പിന്നെ കുറച്ചു ദിവസത്തേക്ക് കാണില്ല.”

അവൾ ഒന്ന് ചിരിക്ക മാത്രം ചെയ്തു, അപ്പോഴേക്കും അവളെ കൊണ്ട് പോകാൻ കാറ്  വന്നു, അവൾ അവരോടു യാത്ര പറഞ്ഞു പോയി.

രാത്രി ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ രമേശൻ നായർ പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും നാളെ കോളേജിൽ പോകണ്ട.”

രേഷ്മ ആഹാരത്തിൽ നിന്നും തല ഉയർത്തി കാർത്തിക്കിന്റെ നോക്കി എന്താ കാര്യം എന്നുള്ള അർത്ഥത്തിൽ… അവനും ഒന്നും മനസിലായില്ല.

അവൻ ചോദിച്ചു.

“അതെന്താ അച്ഛാ?”

അതിനുള്ള ഉത്തരം പറഞ്ഞത് രാഘവൻ നായർ ആണ്.

“നാളെ രേഷ്മയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ മോനാണ്..”

ഇത് കേട്ട് കാർത്തിക്കും രേഷ്മയും ഒരുപോലെ ഞെട്ടി.

രമേശൻ നായർ പറഞ്ഞു.

“അവർ വന്നു ഒന്ന് കണ്ടു പോകട്ടെ. അവനു നിന്നെയും നിനക്ക് അവനെയും ഇഷ്ട്ടപെടുവാണേൽ ബാക്കിയൊക്കെ പിന്നെ നോക്കാം.”

The Author

ne-na

36 Comments

Add a Comment
  1. പൊന്നു.?

    ???

    ????

  2. ഇതിപ്പോ കുറേ ആയല്ലോ? ബാക്കി ഭാഗം ഉടനെ ഉണ്ടാവുമോ? നുമ്മ കട്ട waiting ആണ്.

  3. Alloo nena വെല്ലോം നടക്കുവോ ഇതിന്റെ ബാക്കി.

  4. Next part undo?

Leave a Reply

Your email address will not be published. Required fields are marked *