എങ്ങിനെ ഈ അവസ്ഥയിൽ ഒരു മാറ്റം വരുത്തും. കഴിഞ്ഞ 6 വർഷത്തിൽ ഒരിക്കൽ പോലും താൻ ഇങ്ങനെ ചിന്തിച്ചിട്ടില്ല. ഒറ്റ ദിവസം, അഭിയുമായി സംസാരിച്ചപ്പോഴേക്കും ഇങ്ങനെ. അഭി ആരെല്ലാമോ ആണ് ഇന്നും തന്റെ ഉള്ളിൽ. അത് തന്നെ. അല്ലാതെ….
ചിന്തകൾ കടന്നു മറിഞ്ഞു കൊണ്ടിരുന്നു മഞ്ജിമയുടെ ഉള്ളിൽ. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആണ് മഞ്ജിമ സ്വയബോധത്തിൽ വന്നത്.
അപ്സര ജനിച്ചു കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിൽ കൂടി, വിനയൻ പഴയ വിനയൻ തന്നെ ആണ്. ഒരുപാട് ഉപദേശിച്ചു, കരഞ്ഞു നോക്കി ഒന്നും നടന്നില്ല. പതിവ് പോലെ വന്നു കിടന്നു.
മഞ്ജിമയും അപ്സരയും താഴെ ആണ് കിടപ്പ്. കുറെ കാലങ്ങൾ ആയി അങ്ങനെ ആണ്. മനസ്സിൽ നിന്ന് വളരെ വലിയ ഭാരം ഇറക്കി വച്ച ഫീൽ. ഫോൺ എടുത്തു അഭിക്കു മെസ്സേജ് അയച്ചു : ഗുഡ് നൈറ്റ് ഡാ….
അഭിയുടെ റിപ്ലേ വന്നു : ഏട്ടൻ വന്നോ?..
മഞ്ജിമ : ഹാ, വന്നു.
അഭി : ഇന്നും തണ്ണി ആണോ?..
മഞ്ജിമ : മ്മ്..
അഭി : എന്നാൽ, കിടന്നോ. ഗുഡ് നൈറ്റ് ഡിയർ..
മഞ്ജിമ ഒന്നും ഓർത്തതെ ഇല്ല, കിടന്നതും ഉറങ്ങി പോയി.
ദിവസങ്ങൾ കടന്നു പോയി, ഫ്രീ ടൈമിൽ ഓരോന്ന് ആലോചിച്ചു സങ്കടപെട്ട് ഇരിന്നിരുന്ന സമയങ്ങൾ എങ്ങോട്ടോ പോയ് മറഞ്ഞു.
ഫ്രീ ടൈമിൽ, ജോലിയിൽ ആയാലും വീട്ടിൽ ആയാലും ഫോൺ എടുക്കുക, അഭിക്കു മെസ്സേജ് അയക്കുക. എന്തെങ്കിലും ഒക്കെ സംസാരിച്ചു സമയം പോകും.
അതിൽ കൂടുതലായി, അഭിയുമായി ഉള്ള സംസാരവും ചാറ്റും, എന്തൊക്കെയോ കോൺഫിഡൻസും, ധൈര്യവും മഞ്ജിമയിൽ നിറച്ചു.
മുടിയിലും മുഖത്തെ സൗന്ദര്യത്തിലും എല്ലാം മഞ്ജിമ ശ്രദ്ധ കൊടുത്തു തുടങ്ങി. സങ്കടം നിഴലിച്ചിരുന്ന മുഖത്ത് ഇന്ന് ഉത്സാഹവും സന്തോഷവും വന്നു തുടങ്ങിയിരിക്കുന്നു.
രാവിലെ ഗുഡ്മോർണിംഗ് ഡിയറിൽ തുടങ്ങി രാത്രി ഗൂഡ്‌നൈറ്റ് ഡിയർ കൂടെ ആണ് മഞ്ജിമയുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഇതിനിടയിൽ അഭിയെ കുറിച്ച് കൂടുതൽ മനസിലാക്കി മഞ്ജിമ. അമ്മ, ജലജ ആണ് എല്ലാം. ജലജ വരക്കുന്നതിനു അപ്പുറമോ ഇപ്പുറമോ പോകില്ല അഭി. എട്ടാം ക്ലാസ്സ് കഴിഞ്ഞു അച്ഛന്റെ നാട്ടിൽ പോയിട്ടും അഭിയെ ഒരു മാറ്റവും ഇല്ലാതെ കൂട്ടിലിട്ട കിളിയെ പോലെ തന്നെ ആണ് ജലജ വളർത്തിയത്. അത് കൊണ്ട് തന്നെ ആണ്, എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ പേര് വന്നതും, ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുക്കാതെ വീടിനു തൊട്ടടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ, വീട്ടിൽ നിന്ന് പോയി വരാം എന്നുള്ള തീരുമാനത്തിൽ മെക്കാനിക്കൽ ട്രെഡിൽ എഞ്ചിനീയറിംഗിന് ചേർന്നതും.
എല്ലാം അറിഞ്ഞു മഞ്ജിമക്ക്, ജലജയോട് അസൂയ ആണ് തോന്നിയത്. കൂടാതെ കുട്ടികാലം മുതൽ അറിയാവുന്ന ജലജ അമ്മായിയോട് മതിപ്പും. അന്നും ഇന്നും ആരെയും വരച്ച വരയിൽ നിർത്താനുള്ള ആ കഴിവ്. ആ കഴിവ് തനിക്കു ഇല്ലല്ലോ എന്നുള്ള അസൂയയും
കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ
പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്
ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ
Bro ith full ഇല്ലല്ലോ…?
But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?
കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…
പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??
@Admin പേര് മാറി പോയോ