ഞായറാഴ്ച മൂന്നു മണി കഴിഞ്ഞു കാണും. ജലജയുടെ ഫോണിൽ നിന്നും മഞ്ജിമക്ക് കാൾ വന്നു.
അഭി പറഞ്ഞിരുന്നു, അമ്മയെയും കൂട്ടി ഷോപ്പിംഗിന് പോകുന്നുണ്ട് എന്നു. അതുകൊണ്ട് ഫ്രീ ആയിരിക്കില്ല ഇന്ന് എന്ന്.
മഞ്ജിമ ഫോൺ എടുത്തു :മഞ്ജു ഞങ്ങൾ ഇവിടെ ടൗണിൽ ഉണ്ട്. വീട്ടിലേക്കു ഉള്ള അഡ്രസ് പറ.
ഒരു നിമിഷം മഞ്ജിമ ഒന്ന് ഞെട്ടി. അഡ്രസ് പറയല്ലാതെ വേറെ വഴി ഇല്ലായിരുന്നു മഞ്ജിമക്ക്. ഞങ്ങൾ ഒരു അര മണിക്കൂറിൽ അങ്ങോട്ട് എത്തും പറഞ്ഞു ജലജ ഫോൺ കട്ട് ചെയ്തു.
പെട്ടെന്നുള്ള അന്തലിപ്പിൽ നിന്ന് പുറത്തു വന്ന മഞ്ജിമ, നേരെ പോയത് സരസ്വതി അമ്മയെ കാണാൻ ആണ്.
അമ്മയും, മകളും മരുമകളും ( സരസ്വതി, രാധിക, സംഗീത) കൂടെ ടീവിയുടെ മുന്നിൽ ആണ്. രാധികയും സംഗീതയും വലിയ കൂട്ടാണ്. മഞ്ജിമ മാത്രം ആണ് കൂട്ടത്തിൽ പെടാത്തത്, അല്ലെങ്കിൽ പെടുത്താത്തത്.
നാട്ടിൽ നിന്ന് പരിചയമുള്ള രണ്ട് പേര് വരുന്നുണ്ട് എന്ന് മഞ്ജിമ പറഞ്ഞു.
സരസ്വതിയോ ബാക്കി ഉള്ളവരോ വലിയ വില കൊടുത്തില്ല എന്നുള്ളതാണ് സത്യം. അതെ നിർജീവ ഭാവം. തന്റെ അമ്മയും അനിയത്തിയും വരുമ്പോളും ഇതേ ഭാവം തന്നെ ആണ് ഉണ്ടാവാറ്. ഒരു താല്പര്യമില്ലാത്ത ഭാവം. ഇഷ്ടപെടാത്ത ഭാവം.
അച്ഛൻ ആണ് വാ തുറന്നു ചോദിച്ചത് : ആരാ മോളെ വരുന്നത്.
മഞ്ജിമ : ജലജ അമ്മായി ആണ്. കൂടെ മകൻ അഭിയും.എന്റെ വീടിന്റെ തൊട്ടടുത്ത വീട്.
അച്ഛൻ : ഹാ…
കേട്ട നിമിഷം മഞ്ജിമ റൂമിലേക്ക് ഓടി. തന്റെ മുഷിഞ്ഞ മാക്സി ഊരി കുഴപ്പമില്ലാത്ത ചുരിദാർ ഇട്ടു. മുഖം ഒന്ന് കഴുകി വൃത്തി ആയി.
പൊട്ടു തൊടുമ്പോൾ ആണ് ഫോൺ വീണ്ടും റിങ് ചെയ്യുന്നത്. ജലജ ആണ്, വീട്ടു പേര് ചോദിക്കാൻ ആയിരുന്നു ആ വിളി.
മഞ്ജിമ വീട്ടുപേര് പറഞ്ഞു കൊടുത്തു, നേരെ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്കിന്റെ ശബ്ദം കേട്ടത്.
മഞ്ജിമ, സ്റ്റോവ് കുറച്ച് ഹാളിലേക്ക് നടന്നു. കാര്യം എന്തു മുഖം കാണിച്ചാലും, വീട്ടിൽ ഗസ്റ്റ് എത്തിയാൽ സരസ്വതി നല്ല രീതിയിലെ പെരുമാറൂ. രാധികയെ പോലെ അല്ല.
അച്ഛനും, സരസ്വതിയും കൂടെ, വരൂ വരൂ പറഞ്ഞു ജലജയെയും അഭിയേയും വീട്ടിനുള്ളിലേക്ക് ആനയിച്ചു.
ജലജ നല്ല ചുകന്ന സിൽക്ക് സാരിയിൽ അണിഞ്ഞൊരുങ്ങി ആയിരുന്നു, അഭി ഒരു വെളുത്ത ഷർട്ടും നീല ജീൻസും ഇട്ടു ചുള്ളനായി ആ ക്യൂട്ട് പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്തും.
തന്റെ വീട്ടുകാർ വന്നാൽ അഞ്ചു പൈസ ഭാവം തരാത്ത രാധിക, സംഗീതയോടൊപ്പം ഹാളിലെ സോഫയിൽ നിന്നും എഴുന്നേറ്റു. പതിവില്ലാത്ത ഒരു ചിരിയും കാണുന്നുണ്ട് മുഖത്ത്. അഭിയിൽ ആണ് നോട്ടം. രാധികയുടെ. സംഗീത പിന്നെ അമ്മയെയും മോനെയും മാറി മാറി നോക്കുന്നുണ്ട്.
ജലജയും, അഭിയും ഹാളിൽ കയറിയതും നല്ല പെർഫ്യൂംന്റെ സുഖന്ധം ഹാളിൽ ആകെ നിറഞ്ഞു.
മോളെ ചായ ആയില്ലേ : അച്ഛൻ പറഞ്ഞതും മഞ്ജിമ അടുക്കളയിലേക്ക് ഓടി.
മഞ്ജിമ ചായയും കഴിക്കാനായി സ്നാക്കസും റെഡി ആക്കി തിരികെ ഹാളിൽ വന്നപ്പോൾ സരശ്വതിയും ജലജയും കൂടെ കത്തിയിൽ ആയിരുന്നു.
സാധാരണ മഞ്ജിമയുടെ അമ്മ വന്നാൽ കൂടുതലും നിശബ്ദത ആണ് പതിവ്. രാധികയെ ഈ
കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ
പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്
ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ
Bro ith full ഇല്ലല്ലോ…?
But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?
കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…
പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??
@Admin പേര് മാറി പോയോ