പരിസരങ്ങളിൽ കാണാൻ കൂടെ കിട്ടില്ല. അമ്മ പോകുന്ന വരെ റൂമിൽ അടഞ്ഞിരിക്കും.എന്നാൽ രാധിക ഇരിക്കുന്നുണ്ട് സരസ്വതിയുടെ അടുത്ത് രണ്ടു പേരുടേം കത്തി കേട്ട്.
ചായ എല്ലാവർക്കും കൊടുത്തു മഞ്ജിമ ഹാളിൽ തന്നെ നിന്നു രണ്ടു പേരുടെയും സംസാരം കേട്ടുകൊണ്ട്.
പരസ്പരം പരിചയ പെടൽ, വീട്ടുപേര്, എന്തിയുന്നു, വീടിന്റെ അടുത്ത് ആരൊക്കെ ഉണ്ട് റിലേഷനിൽ, പരിചയത്തിൽ, മഞ്ജിമയുമായി ഉള്ള അടുപ്പം, കൂടാതെ അഭിയെ കുറിച്ചുള്ള വിവരണം എല്ലാം നടന്നു കൊണ്ടിരിക്കുന്നു.
രാധികയുടെ അഭിയുടെ മേലുള്ള നോട്ടം മഞ്ജിമക്ക് അത്ര അങ്ങോട്ട് പിടിച്ചില്ല. പക്ഷെ ഏറ്റവും ദേഷ്യം പഠിപ്പിച്ചത് വിനയന്റെ അനിയൻ രതീഷിന്റെ ഭാര്യ സംഗീത വരെ അഭിയെ ഇടം കണ്ണിട്ടു നോക്കുന്നത് കണ്ടിട്ടാണ്.
കുറ്റം പറയാൻ പറ്റില്ല, വെള്ള ഷർട്ടും ബ്ലൂ ജീൻസിലും സുന്ദരനായിട്ടുണ്ട് അഭി. കൂടാതെ അഭിയുടെ സംസാരം. സരശ്വതിയെ അമ്മേ വിളിച്ചു ഉള്ള അഭിസംബോധന. സരസ്വദിക്കും അഭിയെ നന്നായി പിടിച്ചു എന്നുറപ്പു.
ചായ കുടി തീരാറായതോടെ ആണ് അഭിക്ക് ഫോൺ വരുന്നത്. അഭി ഫോൺ എടുത്തു ഇംഗ്ലീഷ് സംസാരിച്ചു കൊണ്ട് വീടിനു പുറത്തേക്കു നടന്നു. അതും കൂടെ ആയപ്പോൾ കാണാമായിരുന്നു, അഭിമാനത്തോടെ തന്റെ മകനെ നോക്കുന്ന ജലജയെയും, ചെക്കൻ ആള് കൊള്ളാലോ എന്നുള്ള നോട്ടത്തിൽ ബാക്കി ഉള്ളവരും.
മഞ്ജിമ മൂന്ന് നാലു മിനിറ്റിനു ശേഷം അഭി കുടിച്ചു പകുതി ആക്കി വച്ച ചായ കപ്പും കൊണ്ട് നടന്നു, അഭിക്കു കൊടുക്കാൻ.
മഞ്ജിമ നടന്നു അഭി നിന്ന സ്ഥലത്തു എത്തി വീടിനു പുറത്തു. ഫോൺ വിളി കഴിഞ്ഞതും മഞ്ജിമ ചായ കപ്പ് അഭിക്കു നേരെ നീട്ടി പറഞ്ഞു : ചായ, ചൂടാറി. വേറെ എടുക്കണോ.
അഭി : എയ്, ഞാൻ അത്ര ചായ കുടിക്കാറില്ല. നീ ഉണ്ടാക്കിയത് കൊണ്ട ഇത് തന്നെ.
മഞ്ജിമ : പൊരിഞ്ഞ ഇംഗ്ലീഷ് ആണല്ലോ മോനെ.
അഭി : ജോലിക്കാര്യം, ഞാൻ പറഞ്ഞിരുന്നില്ലേ. ബാംഗ്ലൂർ. അതിന്റെ ആണ്.
മഞ്ജിമ : അമ്മ വിടുമോ നിന്നെ.
അഭി : അതൊക്ക വിട്ടോളും. ഇന്നല്ലെങ്കിൽ നാളെ.
മഞ്ജിമ : നീ വാ, ഞാൻ വീട് കാണിച്ചു തരാം.
അഭി മഞ്ജിമയുടെ പിന്നാലെ നടന്നു, തിരിച്ചു വീട്ടിനുള്ളിലേക്ക്. തിരിച്ചു ഹാളിൽ എത്തിയതും പക്ഷെ ജലജ എഴുനേറ്റു പറഞ്ഞു : അഭി, പോവല്ലെടാ. രാവിലെ ഇറങ്ങിതല്ലേ.
മഞ്ജിമ : ഇത്രയും പെട്ടെന്നൊ?..
ജലജ : അമ്മ ഇല്ലെടി അവിടെ.
മഞ്ജിമ : ഹാ, അത് മറന്നു.
എല്ലാവരും എഴുന്നേറ്റു, പതിവില്ലാതെ എല്ലാവരും ഉണ്ടായിരുന്നു സിറ്റ് ഔട്ട് വരെ, അഭിയേയും ജലജയെയും യാത്ര ആക്കാൻ.
ജലജയും അഭിയും പോയ ശേഷം, മഞ്ജിമ തിരിഞ്ഞു നടന്നു, എല്ലാ ചായ ക്ലാസും എടുത്തു അടുക്കളയിലേക്ക്.
അടുക്കളയിൽ പത്രങ്ങൾ കഴുകി തിരികെ ഹാളിൽ കേറാൻ നേരത്താണ് മഞ്ജിമ ശ്രദ്ധിച്ചത്, ഹാളിൽ ചർച്ച ആണ്. ജലജയെയും അഭിയേയും പറ്റി.
കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ
പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്
ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ
Bro ith full ഇല്ലല്ലോ…?
But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?
കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…
പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??
@Admin പേര് മാറി പോയോ