” സരസ്വതി : നല്ല ആൾക്കാർ അല്ലെ. സംസാരവും രീതിയും. എല്ലാം.
അച്ഛൻ : ഹാ, അതെ അതെ. നല്ല തറവാട്ടുകാർ ആവും.
സരസ്വതി : മോനും കൊള്ളാം. അഭിഷേക്..
രാധിക : അഭിഷേക് അല്ല അമ്മേ, അഭിജിത്.”
രാധികയുടെ ഡയലോഗ് മഞ്ജിമക്ക് അലോസരമായി തോന്നി. കൂടുതൽ കേൾക്കാൻ നിൽക്കാതെ മഞ്ജിമ നടന്നു ഹാളിൽ എത്തി.
സരസ്വതി കൂടുതൽ കാര്യങ്ങൾ ചോദിച്ചു ജലജയെയും അഭിയേയും കുറിച്ച്. മഞ്ജിമ തനിക്കു അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. കൂടുതലും അഭിയെ പുകഴ്ത്തി ആയിരുന്നു. പഠനത്തിലെ മികവും, അമ്മയെ എത്ര സ്നേഹിക്കുന്നു, അമ്മ പറഞ്ഞതിൽ മേലെ ഒന്നും അഭിക്കില്ല എന്നൊക്കെ.
അങ്ങിനെ ആവണം മക്കൾ എന്നുള്ള സരസ്വതിയുടെ സംഭാഷണത്തോടെ മഞ്ജിമ നടന്നു തന്റെ റൂമിലേക്ക്. ഉറങ്ങുക ആയിരുന്ന അപ്സരയെ നോക്കാൻ.
അപ്സരയെ എഴുന്നേൽപ്പിച്ചു മുഖം കഴുകി ചായ കൊടുക്കാനായി കൊണ്ട് വരുമ്പോൾ ആണ് മഞ്ജിമ അത് കേട്ടത്,,
സരസ്വതി : നമുക്ക്, രാധികയെ ആ പയ്യന് ആലോചിച്ചാലോ?..
അച്ഛൻ : ആ പയ്യന് അതിനുള്ള പ്രായം ആയോ.
സരസ്വതി : പെട്ടെന്ന് വേണ്ട അതിനു ഒന്നും. സമയം എടുത്തു നോക്കിയാൽ പോരെ.
അച്ഛൻ : ഹാ,, ആലോചിക്കാം. ഇന്ന് തന്നെ വേണ്ടല്ലോ..
ആ സംഭാഷണം കേട്ടു മഞ്ജിമക്ക് അടി മുടി അരിശം കേറി. അഭിക്കു, രാധിക. അയ്യേ.. മനസ്സിൽ പറഞ്ഞു മഞ്ജിമ.
ഹാളിൽ എത്തിയപ്പോൾ ആണ്, മനസ്സിലാക്കിയത് ഹാളിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ എന്ന്. അത് തന്നെ ഭാഗ്യം. രാധികയുടെ മുഖം കാണേണ്ടി വന്നില്ലല്ലോ.
മഞ്ജിമയോട് അതിനെ കുറിച്ച് എന്തായാലും ആരും സംസാരിച്ചില്ല.
വൈകുന്നേരം, അപ്സരയെ പഠിക്കാൻ ഇരുത്തി അഭിക്കു മെസ്സേജ് ചെയ്യാം എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് “മഞ്ജു” എന്ന് വിളിച്ചു സംഗീത റൂമിലേക്ക് കയറി വന്നത്.
പതിവില്ലാത്ത വരവായ്‌തു കൊണ്ട് തന്നെ, മഞ്ജിമ കിടക്കയിൽ നിന്നും എഴുന്നേറ്റു.
സംഗീത : വെറുതെ വന്നതാ..
ഇതും പറഞ്ഞു റൂമിനുള്ളിൽ സംഗീത അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
എന്തോ കാര്യമായി പറയാൻ തന്നെ ആണ് സംഗീത വന്നിരിക്കുന്നത് എന്നുറപ്പു. കല്യാണം കഴിഞ്ഞു ഇവിടെ വന്ന ആദ്യ രണ്ടു മാസം പലപ്പോളും വന്നിട്ടുണ്ടെങ്കിൽ കൂടെ, അത് കഴിഞ്ഞു ഈ പരിസരത്ത് കണ്ടിട്ടില്ല സംഗീതയെ.
സംഗീത പതിയെ നടന്നു വന്നു കിടക്കയിൽ ഇരുന്നു. മഞ്ജിമയുടെ കൈ പിടിച്ചു മഞ്ജിമയെയും ഇരുത്തിച്ചു. എന്നിട്ട് പറഞ്ഞു…
സംഗീത : ഈ, അഭി എങ്ങിനാ ആള്..
മഞ്ജിമ : മനസ്സിലായില്ല..
സംഗീത : തുറന്നു പറയാലോ മഞ്ജു, ഞാൻ എന്റെ അനിയത്തി സംവൃതക്ക് വേണ്ടി വീട്ടിൽ പറഞ്ഞാലോ എന്ന് ആലോചിച്ചിരിക്കാണ്.
സംഗീത പറഞ്ഞത് കേട്ടു മഞ്ജിമക്ക് ആകെ ഷോക്ക് ആയ പോലെ ആയി. എന്തു പറയണം എന്നറിയാതെ തരിച്ചിരുന്നു.
സംഗീത : മഞ്ചുന്റെ ക്ലാസ്സ് മേറ്റും, കളികൂട്ടുകാരനും ഒക്കെ അല്ലെ. അതാ..
മഞ്ജിമ : അതിനു സംവൃത പടിക്കല്ലേ ഇപ്പോൾ.
കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ
പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്
ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ
Bro ith full ഇല്ലല്ലോ…?
But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?
കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…
പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??
@Admin പേര് മാറി പോയോ