അവൾ മനസ്സിലാലോചിച്ചുകൊണ്ട് പുഞ്ചിരിയോടെ അവനരികിലേക്ക് നടന്ന്, അവനരികിൽ ഇരുന്നു,
വൃന്ദ കുളത്തിലേക്ക് നോക്കിയിരുന്നു, പതിയെ പുഞ്ചിരിയോടെ അവൾ മിഴികൾ അവന് നേരെ പായിച്ചു,
“പിണങ്ങിയോ…? മ്…?”
അവൾ ചെറിയ കുറുമ്പോടെ രുദ്രിനോട് ചോദിച്ചു
“ഞാൻ പിണങ്ങിയാലും ഇല്ലെങ്കിലും നിനക്കെന്താ…?”
അവൻ കലിപ്പോടെ ചോദിച്ചു
“പിന്നെ എനിക്കല്ലാതെ…?? ഈ മുഖം വാടിയാൽ, എന്റെ നെഞ്ചല്ലേ പിടയുന്നേ…”
അവൾ പുഞ്ചിരിയോടെ പറഞ്ഞു
അത് കേട്ട് ഒരു നിമിഷം അവന്റെ മുഖം പ്രകാശിച്ചെങ്കിലും, പെട്ടെന്ന് തന്നെ അവൻ ഭാവം മാറ്റി,
“പിന്നെന്തിനാ… നീയിപ്പോ തിരികെ പോകാൻ നിന്നത്… എന്നെ പേടിയുള്ളതുകൊണ്ടല്ലേ…?”
അവൻ കലിപ്പോടെ ചോദിച്ചു,
അത് കേട്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു
“അങ്ങനെയാണോ വിചാരിച്ചേ…? ഞാനെന്തിനാ കുഞ്ഞീടേട്ടനെ പേടിക്കുന്നെ…? ഇത് എന്റെ സ്വന്തമല്ലേ… എനിക്കായി പിറന്നവൻ, ഇന്നീ നിമിഷം എന്നെ തന്നെ സമർപ്പിക്കാൻ പോലും തയ്യാറാണ് ഞാൻ… അത്രയ്ക്ക് വിശ്വാസമാ എനിക്കീയാളിനെ…”
അവൾ അതും പറഞ്ഞ് അവന്റെ കയ്യിലൂടെ കൈ ചുറ്റി അവന്റെ തോളിൽ തലചായ്ച്ചു
രുദ്ര് ഒരു നിമിഷം അവളുടെ പക്വതയോടെയുള്ള സംസാരം കേട്ടിരുന്നു, അവളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്ന രുദ്രിനെ കണ്ട് അവൾ പുരികമുയർത്തി എന്താ എന്ന് ചോദിച്ചു,
“ഞാൻ ഉണ്ണിക്കുട്ടനെ ആദ്യം കണ്ടപ്പോ ഉള്ള ഭാവം ഓർമിക്കുകയായിരുന്നു…”
അവൻ ചിരിയോടെ പറഞ്ഞു
അത് കേട്ട് അവൾ മുഖം വീർപ്പിച്ചു
“ഭൂമിക്ക് നോവാതെ നടക്കുന്ന, എന്നെ കണ്ടാൽ ആ നിമിഷം തല താഴ്ത്തും, ഞാൻ അടുത്തോട്ടു വന്നാൽ ആ നെഞ്ച് മിടിക്കുന്നത് എനിക്ക് കേൾക്കാം, എന്നോടുള്ള ഇഷ്ടം മനസ്സിൽ വച്ച് അങ്ങനൊന്നുമില്ല എന്ന് നടിക്കാൻ പെടാപ്പാട് പെടുന്ന… എന്നാൽ ആ കണ്ണുകൾ സത്യം പറയുന്നത് എനിക്ക് കാണാം… പക്ഷെ ഇപ്പോൾ എന്റെ ഉണ്ണിക്കുട്ടൻ നല്ല സ്മാർട്ട് ആയി,”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അവളും പതിയെ പുഞ്ചിരിച്ചു,
“എനിക്ക് പണ്ടുമുതലേ അറിയാവുന്ന ഒരാളായാ തോന്നുന്നേ…. എനിക്കെന്തും പറയാൻ കഴിയുന്ന, എന്തും കാണിക്കാൻ കഴിയുന്ന എന്റെ രാജകുമാരൻ…”
വൃന്ദ നാണത്തോടെ പറഞ്ഞുകൊണ്ട് അവന്റെ കയ്യിൽ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു, എത്ര നേരം അവിടെയിരുന്നു എന്നറിയില്ല അവർ ഒരുപാട് സംസാരിച്ചു, അവരെക്കുറിച്ച്… അവരുടെ പ്രീയപ്പെട്ടവരെക്കുറിച്ച്…. കൂട്ടുകാരെക്കുറിച്ച്… അവരുടെ സ്വപ്നങ്ങളെക്കുറിച്ച്… ഈ ആകാശത്തിനുകീഴിൽ ഉള്ള എല്ലാത്തിനെക്കുറിച്ചും, അവൻ പറയുന്നത് അവന്റെ തോളിൽ ചാരിയിരുന്നു അവൾ ഒരു കൊച്ച് കുഞ്ഞിന്റെ കൗതുകത്തോടെ അവൾ കേട്ടിരുന്നു, രുദ്ര് അവളെ ചേർത്തുപിടിച്ച് അവളെക്കുറിച്ചെല്ലാം അറിഞ്ഞു,
1 year
Sreekutta avda
ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് 4 മാസം കഴിഞ്ഞു, എന്തേലും updation ഉണ്ടോ, നിർത്തിയോ… എന്തേലും പേജിൽ അറിയിക്കു 2.5lakh views ഉണ്ട്, നിരാശരാക്കല്ലേ..
Bakki evide bro
Bakki evide bro
ശ്രീകുട്ടാ ഒരു മെസേജ് എങ്കിലും ഇട്
Njan ippozhane ee katha vayichu thudangiyathe valathe manasil thattipoyi bakki undakille Sreekuttan brother udane vennam ee katha entho special ayapole thonunu pakuthike vechu pokale brother ♥️?
ശ്രീകുട്ടാ എന്ന് വരും നീ… വേഗം next part കൊണ്ട് വായോ… കാത്തിരുന്നു മടുത്തു… Any update, ഇടക് ഈ last part ഇൽ വന്നു നോക്കും, updation വല്ലതും ഇട്ടോ എന്നറിയാൻ, നിർത്തല്ലേ…
ശ്രീ കുട്ടാ മടങ്ങിവരു മകനേ
മകനെ തിരിച്ചുവരു….
എവിടെടാ പട്ടിമോറ നീ
ശ്രീക്കുട്ടാ ഈ മാസം ഉണ്ടാകുവോ പുതിയ ഭാഗം
ശ്രീകുട്ടാ പോയോ
Ille
Enthayi
Evida mashe