തുളസിദളം 7 [ശ്രീക്കുട്ടൻ] 653

രുദ്ര് തെല്ലുറക്കെ പ്രാർത്ഥിച്ചു, അത് കേട്ട് വൃന്ദ പൊട്ടിച്ചിരിച്ചു അവളുടെ ചിരി കണ്ട് അവനും ചിരിച്ചു

“കാവിന് മുന്നിൽ വന്ന് വൃത്തികേട് പറയുന്നോ…?”

വൃന്ദ ചിരിച്ചുകൊണ്ട് അവന്റെ വയറിൽ കുത്തി,

പിന്നീട് പോകാൻ തിരിഞ്ഞപ്പോൾ രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി,

“അങ്ങനെ പോകാതെ… എനിക്ക് തരാനുള്ളത് തന്നിട്ട് പോ…”

അവളെ ചേർത്ത് പിടിച്ച് പറഞ്ഞു

“രാവിലേ പുകഴ്ത്തിയവളോട് ചോദിക്ക്…”

അവനിൽ നിന്നും കുതറി മാറിക്കൊണ്ട് പറഞ്ഞു

“ചോദിക്കട്ടെ…? അതുപോലെ നിന്നോട് ചെയ്തതെല്ലാം അവളോട് ചെയ്യട്ടെ…?”

അവൻ ഒരു കുസൃതിചിരിയോടെ ചോദിച്ചു

ഒരു നിമിഷം വൃന്ദ നിന്നു, അവളുടെ മുഖം കുനിഞ്ഞു, കണ്ണുകളിൽ നീർമുത്തു പൊടിഞ്ഞു,

അവളുടെ അനക്കം കാണാഞ്ഞിട്ട് രുദ്ര് അവളുടെ മുന്നിൽ വന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ കരയുന്ന കണ്ട് അവന് വേദന തോന്നി, പെട്ടെന്ന് അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു,

“അയ്യേ ഇത്രേ ഉള്ളോ എന്റെ ഉണ്ണിക്കുട്ടൻ…? ഞാൻ വിചാരിച്ചു ഉണ്ണിക്കുട്ടൻ പണ്ടത്തേക്കാളും മാറിയെന്ന്… ശേ… മോശം.. മോശം…”

അവൻ അവളെ കളിയാക്കി പറഞ്ഞു

അവളൊന്നുകൂടി അവനോട് ചേർന്ന് അവനെ മുറുകെ പിടിച്ച് തേങ്ങി

“കുഞ്ഞിടെട്ടൻ വേറൊരു പെണ്ണിനോട് ചേർന്ന് നിൽക്കുന്നതു എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല… എന്റെ ചങ്ക് പൊടിയുന്നപോലാ… അതോണ്ട് ഇനിയിങ്ങനെ എന്നോട് പറയരുത്…”

അവൾ പറഞ്ഞു

അതിന് മറുപടിയായി അവളുടെ നെറുകയിൽ മുത്തി

“അതേ… നേരത്തെ ചോദിച്ചത് തന്നില്ല…”

കുറച്ച് സമയത്തിന് ശേഷം അവൻ അവളോട് പറഞ്ഞു

അതിന് മറുപടിയായി ഒന്ന് കുറുകിക്കൊണ്ട് അവനോട് ചേർന്നു നിന്നു,

അവൻ അവളുടെ മുഖം കയ്യിലെടുത്ത് പ്രണയത്തോടെ അവളെ നോക്കി, അവൾ നാണം കൊണ്ട് കണ്ണുകൾ താഴ്ത്തി അവൻ മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ പതിയെ മുത്തി, പിന്നീട് ചുണ്ടുകൾ കൊണ്ട് അവളുടെ കീഴ്ച്ചുണ്ട് പതിയെ നുകർന്നു, വൃന്ദ തന്റെ പ്രിയന്റെ പ്രണയത്തിൽ ലയിച്ചു അവനോടൊട്ടി നിന്നു, അവന്റെ ചുംബനങ്ങൾക്ക് ദൃഡതയും വേഗവും കൈ വരുമ്പോൾ, കാവിലെ ദീപങ്ങൾ അത് നോക്കി പരസ്പരം കളി പറഞ്ഞു, ഒരു കുഞ്ഞുകാറ്റ് ആലിലകളെ തഴുകുമ്പോൾ ആലിലകൾ കാറ്റിനോട് അവരുടെ പ്രണയകഥ പറഞ്ഞു….?(7)

89 Comments

Add a Comment
  1. 1 year

  2. Sreekutta avda

  3. ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് 4 മാസം കഴിഞ്ഞു, എന്തേലും updation ഉണ്ടോ, നിർത്തിയോ… എന്തേലും പേജിൽ അറിയിക്കു 2.5lakh views ഉണ്ട്, നിരാശരാക്കല്ലേ..

  4. ശ്രീകുട്ടാ ഒരു മെസേജ് എങ്കിലും ഇട്

  5. Njan ippozhane ee katha vayichu thudangiyathe valathe manasil thattipoyi bakki undakille Sreekuttan brother udane vennam ee katha entho special ayapole thonunu pakuthike vechu pokale brother ♥️?

  6. ശ്രീകുട്ടാ എന്ന് വരും നീ… വേഗം next part കൊണ്ട് വായോ… കാത്തിരുന്നു മടുത്തു… Any update, ഇടക് ഈ last part ഇൽ വന്നു നോക്കും, updation വല്ലതും ഇട്ടോ എന്നറിയാൻ, നിർത്തല്ലേ…

  7. ശ്രീ കുട്ടാ മടങ്ങിവരു മകനേ

  8. മകനെ തിരിച്ചുവരു….

  9. കുഞ്ഞൻ

    എവിടെടാ പട്ടിമോറ നീ

  10. ശ്രീക്കുട്ടാ ഈ മാസം ഉണ്ടാകുവോ പുതിയ ഭാഗം

  11. ശ്രീകുട്ടാ പോയോ

  12. കിണ്ടി

    Ille

Leave a Reply

Your email address will not be published. Required fields are marked *