തുളസിദളം 8 [ശ്രീക്കുട്ടൻ] 684

ടെൻഷനോടെ കാവിനകത്തേക്ക് നോക്കി നിക്കുന്ന രുദ്രിനെ കണ്ട് ശിൽപയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു,

“അവൾ വരില്ല… ഇനിയവളെ നീയന്നല്ല ഇവിടെയാരും കാണില്ല…”

ശില്പ ദേഷ്യത്തോടെ ആത്മഗതിച്ചു

“ വരുന്നുണ്ടല്ലോ…”

തന്ത്രി പറയുന്നത് കേട്ട് കവിനുള്ളിലേക്ക് നോക്കിയ ശില്പയും രാജേന്ദ്രനും നടുങ്ങി

കയ്യിൽ ദീപം തെളിഞ്ഞ വിളക്കുമായി പതിയെ തങ്ങളുടെ അടുത്തേക്ക് നടന്നുവരുന്ന വൃന്ദ, അവളുടെ കണ്ണുകൾ നക്ഷത്രത്തെപ്പോലെ തിളങ്ങിയിരുന്നു, നെറ്റിയിൽ തൊട്ട സിന്ദൂരം വല്ലാതെ പ്രകാശിക്കുന്നുണ്ടായിരുന്നു, അവൾ രാജേന്ദ്രനെയും ശില്പയെയും കണ്ണെടുക്കാതെ നോക്കികൊണ്ട് അരികിലേക്കടുത്തു, ശില്പ അവിശ്വസനീയതയോടെ രാജേന്ദ്രനെ നോക്കി, അയാളുടെ മുഖത്തും അമ്പരപ്പ് പ്രകടമായിരുന്നു, അവരുടെ മുഖത്ത് അവിശ്വസനീയതയായിരുന്നെങ്കിൽ മറ്റുള്ളവരുടെ മുഖത്ത് ആശ്വാസം നിറഞ്ഞു, അവളുടെ മുഖത്തെ തേജസ്സ് കണ്ട് തങ്ങളുടെ ദേഹം തളരുന്നപോലെ തോന്നി ശില്പയ്ക്കും രാജേന്ദ്രനും… ശില്പ താഴെ വീഴാതിരിക്കാൻ രാജേന്ദ്രന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു.

അവളെത്തന്നെ നോക്കി നിന്നിരുന്ന കക്കാട്ട് തിരുമേനിയുടെ കഴുത്തിലെ ഏലസ്സ് വല്ലാതെ തുടിച്ചു, അദ്ദേഹത്തിന്റെ മുഖത്ത് സംശയത്തിന്റെ ചുളുവുകൾ വീണു, പിന്നീട് അദ്ദേഹത്തിന്റെ മുഖം ആശ്ചര്യത്താൽ വിടർന്നു, അറിയാതെ അദ്ദേഹം അവളെ നോക്കി കൈകൂപ്പി.

(കഥ തുടരും…)

അടുത്ത ഭാഗം മിക്കവാറും ക്ലൈമാക്സ്‌ ആയിരിക്കും, അടുത്ത ഭാഗ്യത്തിന് കുറച്ചധികം സമയം വേണം, ഒരുപാട് വൈകാതെ പോസ്റ്റാം… എല്ലാവരും ഒന്ന് ചുവപ്പിച്ചേക്കണേ…❤️

നല്ല സ്നേഹം…❤️?

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

145 Comments

Add a Comment
  1. എവിടെയോ എന്തോ

  2. ശ്രീക്കുട്ടൻ

    “ആ തെറ്റിനുള്ള ശിക്ഷ വേണ്ടേ…?തെറ്റു ചെയ്താൽ ശിക്ഷിക്കപ്പെടേണ്ട…?”
    പെട്ടെന്ന് അവളുടെ വാക്കുകൾ കഠിനമായി, ആ വാക്കുകൾ കേൾക്കെ അയാളുടെ ചെവി പൊട്ടിപോകുന്നപോലെ തോന്നി, അയാൾ നിലവിളിച്ചുകൊണ്ടു ചെവികൾ പൊത്തി തറയിലേക്ക് മലർന്നു വീണു
    അയാൾ ദയനീയതയോടെ മുഖമുയർത്തി അവളെ നോക്കി, അവളുടെ നെറ്റിയിൽ ചാർത്തിയ ചുവന്ന പൊട്ട് തീ പോലെ ജ്വലിച്ചു, അതിന്റെ തീഷ്ണത താങ്ങാനാവാതെ അയാൾ കണ്ണുകൾ അമർത്തിപ്പിടിച്ചു, ഒരു തവണകൂടി ആ മുഖത്തേക്ക് നോക്കാനായില്ല അയാൾക്ക്, എപ്പോഴോ ഒരു നോട്ടം വൃന്ദയിലേക്ക് എത്തിയതും അത്ഭുതവും ഭയവും കൊണ്ട് അയാൾ വിറച്ചുകൊണ്ട് അയാൾ കൈ കൂപ്പി,
    തേജസ്സോടെ ചുവന്ന പട്ടുടുത്ത്, തലയിൽ രത്നങ്ങൾ പതിപ്പിച്ച കിരീടം ചാർത്തി,
    പാദത്തോളം പനങ്കുല പോലത്തെ മുടിയഴിച്ചിട്ട്, സർവഭരണ വിഭൂക്ഷിതയായി ഉഗ്രകോപത്തോടെ വൃന്ദ നിന്നിരുന്നു, പെട്ടെന്ന് കണ്ണുകൾ രണ്ട് തീക്കട്ടകളായി ജ്വലിച്ചു, അടുത്ത നിമിഷം പത്ത് കൈകളോടുകൂടി തൃശൂലമേന്തി ഉഗ്രരൂപീണിയായി മാറി വൃന്ദ,
    “ന്റെ കാവിലമ്മേ…..”
    അയാൾ ഉറക്കെ നിലവിളിച്ചു,

    Stay tuned….

    1. മാസ്റ്റർ

      കട്ട വെയിറ്റിംഗ് ബ്രോ

    2. മാസ്റ്റർ

      കുട്ടൻ പിനെയും മുങ്ങിയോ

    3. എവിടെ ബ്രോ

  3. Bro evide bhakkii katta waiting oru update thaa

    1. മാസ്റ്റർ

      ഹായ് എവിടെ ബ്രോ

  4. സഹോ ഒരു വർഷം ആവാറായി

  5. Any updates 😔

  6. ശ്രീക്കുട്ട നീ ഇത് കാണുവാണേൽ ഒന്ന് റീപ്ലേ ചെയ്യണം ഡാ… തിരക്ക് ആണെങ്കി ഒന്ന് വന്ന് ഇതിൽ അപ്ഡേറ്റ് ചെയ്തൂടെ നമ്മൾ എത്ര വേണേലും കാത്ത് ഇരിക്കൂലെ ഇതിപ്പൊ നിനക്ക് എന്താ പറ്റിയെന്ന് പോലും അറിഞ്ഞൂടലല്ലോ

    1. ശ്രീക്കുട്ടൻ

      ഞാൻ എഴുതുന്നുണ്ട്, കുറെ നാൾ എഴുതാതെ ഇരുന്നതുകൊണ്ട് നല്ല മടിയാണ്, പിന്നേ ജോലിതിരക്കും, എന്നാലും കിട്ടിയ സമയത്ത് കുറശ്ശേ എഴുതുന്നുണ്ട്, ക്ലൈമാക്സ്‌ ആയില്ലെങ്കിലും രണ്ട് മൂന്ന് പാർട്ടുകളായി തീർക്കാം എന്ന് വിചാരിക്കുന്നു…

      നല്ല സ്നേഹം…❤️😍

  7. അടുത്ത പാർട്ട്‌

  8. മാസ്റ്റർ

    എന്തായി ബ്രോ ക്ലൈമാക്സ്

  9. ശ്രീകുട്ടാ സുഖം ആയോ കൈക്കു. വേഗം വാ climax ന് വേണ്ടി എല്ലാരും waiting aanu??

  10. ബ്രോ വേഗം തരുവോ…. കൈ ശെരി ആയി എന്ന് വിശ്വസിക്കുന്നു.

  11. സഹോ ഉടനെ എങ്ങാനും വരുമോ കാത്തിരുന്ന് ഒരുപരുവം ആയി

  12. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ബ്രോ ❓

  13. ബാക്കി എവടെ…. പെട്ടന്ന് വരു…

  14. ഇത്രയും നല്ല ഹൃദയഹാരിയായ കഥ തന്ന എഴുത്തുകാരനെ എങ്ങനെ മറക്കാനാണ്, അതും മുൾമുനയിൽ നിർത്തിയ, ക്ലൈമാക്സിലേക്കുള്ള ഭാഗത്ത്. ഉടനെ വരുമെന്ന് പറഞ്ഞല്ലോ. അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർഥിക്കുന്നു.

  15. ശ്രീക്കുട്ടൻ

    Hello ഗുയ്സ്‌…

    എനിക്ക് കൈക്കൊരു അപകടം പറ്റി, വലത് തള്ളവിരലിന് പണികിട്ടി, ഇത്രേം നാളായിട്ട് പഴയപോലെ അനക്കാൻ പറ്റുന്നില്ലായിരുന്നു, അതാണ് താമസിക്കുന്നത്, ഞാൻ തിരികെ വരും ഉടനെ ഞാൻ ബാക്കി കഥ ഇടുന്നതായിരിക്കും, എഴുതുന്നുണ്ട്… ദയവായി എന്നേ തെറി വിളിക്കരുത് ?

    1. Unknown kid (അപ്പു)

      We’re waiting…?

    2. Waiting…. Reply തന്നതിന് നന്ദി മുത്തേ… ഉഷാറായി വാ ശ്രീകുട്ടാ .. നിന്റെ ആരാധകർ കാത്തിരിക്കുന്നു

    3. Chilla stories mathram vayikanane njan ee sitil kayarunnathe athil etavum ishtam ullathe ninte anne ne last thanna updateinu seshan ninne kanathayapol serikum vishamam ayi nee vano ennu nokan daily varum ee update kittiyapo entho oru valatha santhosham vegam varenam onnum illa pathuke rest eduthe mathi iniyum wait cheyam❤️
      ??

    4. നി ജീവനോട് ഉണ്ടല്ലോ വളരെ സന്തോഷം…ശ്രീകുട്ട…

    5. ചതിക്കല്ലേടാ പൊന്നുമോനേ തിരിച്ചു വന്നേക്കണേ

    6. എവടാ സഹോ മറന്നോ കുറച്ച് ആളുകൾ കാത്തിരിക്കുന്നു

  16. Unknown kid (അപ്പു)

    മോനെ…daa.. എവിടെയാ നീ?
    കൈ ഒക്കെ ശെരി ആയില്ലേ ബ്രോ?
    6 മാസം കഴിഞ്ഞു…. ഇനിയെങ്കിലും ബാക്കി താടാ….ക്ലൈമാക്സ് il kondu നിർത്തി മനുഷ്യനെ വട്ടാക്കത്തെ…??

    1. Da oru reply thada….

  17. Enthakilum parayado sreekutta vakinu villa undakil than para….

  18. എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് എങ്കിലും താടോ മനുഷ്യാ ?

  19. Adutha part idu bro

  20. അഭിരാമി

    അടുത്ത ഭാഗം എപ്പോൾ വരും??

    1. Love you abhirami ? ♥️?

Leave a Reply

Your email address will not be published. Required fields are marked *