Tomboy love ❤❤ [Fang leng] 552

 

രാജീവ് ഫോൺ കട്ട് ചെയ്തു

 

റാണി : അവര് എന്താ പറഞ്ഞത്

 

രാജീവ് : എടി അവർക്ക് ഒക്കെയാണെന്ന് നീ വേഗം അവളോട് പോയി കാര്യം പറ

 

റാണി : ഓഹ് ദൈവം എന്റെ പ്രാർത്ഥന കേട്ടു

 

ഇത്രയും പറഞ്ഞു റാണി അമ്മുവിന്റെ റൂമിലേക്ക് പോയി

 

“എടി അമ്മു ടി അമ്മു ”

 

“എന്താ ”

 

“എടി അവര് വിളിച്ചിരുന്നു ”

 

“എന്നിട്ട് ”

 

റാണി : അവർക്ക് സമ്മതമാണെന്ന് അർജുന് നിന്നെ ഒരുപാട് ഇഷ്ടമായെന്ന്

 

അമ്മു : സത്യമായും അവര് അങ്ങനെ പറഞ്ഞോ?

 

റാണി : പിന്നില്ലാതെ അവരിപ്പോൾ വിളിച്ചു വച്ചതേയുള്ളു

 

ഇത് കേട്ട അമ്മുവിന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു ശേഷം അവൾ പതിയെ റൂമിന്റെ വാതിൽ അടച്ചു

 

കുറച്ച് സമയത്തിന് ശേഷം :-കിടക്കയിൽ പല കാര്യങ്ങളും ആലോചിച്ചുകൊണ്ടിരിക്കുകയായിന്നു അർജുൻ പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്

 

അർജുൻ : ഇതാരാ ഈ നേരത്ത്‌ പരിചയമില്ലാത്ത നമ്പർ ആണല്ലോ

 

അർജുൻ കാൾ അറ്റണ്ട് ചെയ്തു

 

“ഹലോ ഇതാരാ ”

 

“ചേട്ടാ ഇത് ഞാനാ അമ്മു ”

 

“അമ്മുവോ.. 😬ഈ… നമ്പർ എവിടെ നിന്ന് കിട്ടി ”

 

“ചേട്ടന്റെ അച്ഛൻ ഇവിടെ കൊടുത്തിരുന്നതാ ഞാൻ വാങ്ങി ”

 

അർജുൻ : ഓഹ്… അല്ല ഈ രാത്രിയിൽ എന്താ….

 

അമ്മു : ഹേയ് ഒന്നുമില്ല വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു കാൾ വന്നിരുന്നു…ശെരിക്കും ചേട്ടന് എന്നെ ഇഷ്ടമായോ

 

അർജുൻ : 😥 അതെ ഇഷ്ടമായി അതുകൊണ്ടാണല്ലോ ഓക്കെ പറഞ്ഞത് എന്താ അമ്മു എന്തെങ്കിലും പ്രശ്നമുണ്ടോ?

The Author

32 Comments

Add a Comment
  1. നല്ലവനായ ഉണ്ണി

    കഥ ഏത് വഴിക്ക് പോകുമെന്ന് ഒരു പിടിയും ഇല്ലെലോ…ഏതായാലും ആഴ്ചയിൽ ഒരു part വീതം പ്രേതീക്ഷിക്കുന്നു

    1. ഞാനും അത് തന്നെയാണ്‌ ഉദ്ദേശിക്കുന്നത് ആഴ്ച്ചയിൽ ഒരു part 💙💙💙

  2. Please Continue… waiting for the twist 😀

    1. Ok 💙💙💙

    1. Thanks 💙💙❤

  3. തന്റെ എല്ലാകഥകളും പോലെ ഇതും മനോഹരം 👌

    1. നിങ്ങൾ തരുന്ന സപ്പോർട്ടിന് ഒരുപാട് താങ്ക്സ് ആദ്യം മുതൽ എന്റെ storys വായിക്കുന്നതിന് ❤❤❤

  4. 🏵️സോജു🏝️

    വായിച്ചു വളരെ നന്നായിട്ടുണ്ട്, തുടക്കം ഗംഭീരം, പിന്നെ മിക്യ കഥകളും വായിച്ച് തുടങ്ങുമ്പോളുള്ള ടെൻഷൻ (പകുതിക്ക് വച്ച് നിർത്തുമോ എന്ന ടെൻഷൻ) എനിക്കില്ല. എന്റെ അറിവിൽ ബ്രോ എഴുതി തുടങ്ങിയ കഥകൾ എല്ലാം ബ്രോ കംപ്ലീറ്റ് ആക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ ആ ഒരു ടെൻഷൻ ഇല്ല, ഈ കഥയും ബ്രോടെ മറ്റ് കഥകൾപോലെ തുടർന്ന് പോന്നോട്ടെ 🔥❤️

    അടുത്ത part ആവുന്നതും വേഗം ചാമ്പിയേക്കണേ…

    🏵️ 🏵️ 🏵️

    1. തുടങ്ങിയ കഥ പൂർത്തിയാക്കുക എന്നത് എനിക്ക് പ്രധാനമാണ് ഒരു കഥ മാത്രമാണ് ഉപേക്ഷിക്കേണ്ടി വന്നത് അത് ഫ്ലോപ്പ് ആയത് കൊണ്ടാണ് 💙💙💙

  5. അവരുടെ ജീവിതം നല്ല പോലെ മുന്നോട്ട് പോകട്ടെ

    1. ചില സങ്കേതിക കാരണത്താൽ ഞാൻ കഥ ഇപ്പോൾ വായിക്കുന്നില്ല . മുൻ കഥകൾ ഞാൻ വായിച്ചിടുണ്ട് “Time” ആണ് Favourite കഥ ! ” world Famous Haters” എന്ന കഥയും വായിച്ചു… Keep up the good work!!!! & Take-care of yourself❤️
      എന്ന്,
      വിനോദൻ❤️

      1. സമയം കിട്ടുമ്പോൾ വായിക്കുക ടൈം 2 ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ❤❤❤

  6. നന്ദുസ്

    Saho. സൂപ്പർ.. നല്ല തുടക്കം.. നല്ല അവതരണം…
    ന്തേ കണ്ടില്ലാന്നു വിചാരിച്ചിരിക്കുവാരുന്നു…
    കണ്ടപ്പോൾ സന്തോഷം…
    വേഗം അടുത്ത പാർട്ടു തരു saho.. ❤️❤️❤️❤️

    1. ഞാൻ എപ്പോഴും ബ്രേക്ക്‌ എടുക്കാറുണ്ടല്ലോ ഇത്തവണ ഇത്തിരി വൈകി അല്ലേ ❤💙❤

  7. Kollam nalla thudakkam, enthayalum kudumbakaar ellam orupole thanne cash aanu mukhyam eniykkum anubhavam undu

    1. Yes ഒരുപാട് കുടുംബങ്ങളിൽ അങ്ങനെയാണ്‌ ❤❤

  8. Kollam please continue

  9. തുടരുക

  10. വാത്സ്യായനൻ

    Dear Fang Leng, അമ്മുവിനെ എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല കഥ. തുടരുമല്ലോ. 👍

    1. ഉറപ്പായും ❤❤❤ thankyou for your സപ്പോർട്ട്

  11. അങ്ങനെ ഒരു നാടൻ പെൺകൊടി അല്ലാത്ത ഒരാളെ കണ്ടു് .

    1. 🤣 yes ❤❤

  12. Welcome back bro. Thudakkam nannayittund. Valya gap idathe adutha part tharane

    1. പെട്ടെന്ന് തരാം ❤❤

  13. Welcome back bro ❤️🔥

  14. Super 👌. Nalla fast aanallo saho.♥️♥️♥️♥️♥️

  15. …നല്ല കിടുക്കാച്ചി ഐറ്റം.!

    …വായന മൊത്തത്തിൽ നിർത്തിയതാണ്… പക്ഷേ ടൈറ്റിൽകണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റി തോന്നി തുറന്നതാ… ഉദ്ദേശിച്ച സാധനംതന്നെ കിട്ടി.!

    …ഇനി വരുന്ന ഭാഗങ്ങളും മികച്ചതാവട്ടേ… ആശംസകൾ.!

    _Arjundev

    1. King okkee coment ittittundalloo 😮

    2. Thankyou somuch for your comment നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 💙💙💙

  16. Randu kayum nitti sikarikunu
    Bakki ullathoke pettanu pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *