Tomboy love 7 ❤❤ [Fang leng] 353

Tomboy Love Part 7

Author : Fang leng | Previous Part


 

ഇത് കേട്ട അർജുൻ കയ്യിലിരുന്ന ബൈക്കിന്റ താക്കോൽ അമലിന്റെ കയ്യിലേക്ക്‌ കൊടുത്തു അച്ഛൻ വാങ്ങി തന്നതല്ലേ മോനല്ലാത്ത സ്ഥിതിക്ക് എനിക്ക് ഇതും വേണ്ട

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അവിടെ നിന്നിറങ്ങി

 

റോഡിലേക്കെത്തിയ അർജുൻ എന്തോ ആലോചിച്ചുകൊണ്ട് അല്പനേരം അവിടെ തന്നെ നിന്നു അപ്പോഴേക്കും അർജുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

 

അമ്മു : അജു…

 

അർജുൻ : എന്താ അമ്മു

 

അർജുൻ വേഗം കണ്ണ് തുടച്ചു

 

അമ്മു : നീ കരയുവാണോ

 

അർജുൻ : ഹേയ് ഞാൻ വെറുതെ… വാ നമുക്ക് പോകാം

 

അമ്മു : എല്ലാം ഞാൻ കാരണമല്ലെ അജു… അവർ പറയുന്നതും ശെരിയല്ലേ… ഞാൻ ഒരു സ്വാർത്ഥയാ എല്ലാം അറിഞ്ഞിട്ടും അർജുനെ വിടാതെ….

 

അർജുൻ : എന്ത് ശെരിയാണെന്ന് നീയും അവരെ പോലെ തുടങ്ങല്ലേ അമ്മു ശെരിക്കും പറഞ്ഞാൽ കുറച്ച് മുൻപേ തന്നെ നമ്മൾ മാറേണ്ടതായിരുന്നു പിന്നെ ഓരോന്ന് ഓർത്തപ്പോൾ അതിന് പറ്റിയില്ല നീ വാ പോകാം

 

ഇത്രയും പറഞ്ഞു അർജുൻ മുന്നോട്ട് നടന്നു ഒപ്പം അമ്മുവും

 

അർജുൻ : ആ ബാഗ് കൂടി ഇങ്ങ് തന്നേക്ക്‌ ഞാൻ പിടിക്കാം

 

അമ്മു : വേണ്ട അജു കുഴപ്പമില്ല

 

അവർ മുന്നോട്ട് നടന്നു പെട്ടെന്നാണ് ഒരു ഓട്ടോ അങ്ങോട്ടേക്ക് വന്നത് അർജുൻ പതിയെ അതിന് കൈകാട്ടി

 

“ചേട്ടാ ആ ടവറിന്റെ അടുത്ത് വരെ പോകുമോ ”

 

“ഉം കയറിക്കോ ”

 

“വാ അമ്മു ”

 

അർജുൻ അമ്മുവിനെയും വിളിച്ചുകൊണ്ട് ഓട്ടോയിൽ കയറി

The Author

20 Comments

Add a Comment
  1. നല്ല കഥ വളരെ ഇഷ്ടപ്പെട്ടു

  2. നല്ലൊരു പാർട്ട് ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤❤❤

  3. Aniyanu vendi chettan pennine adichond varunnu, last chettanu aa penn set aakunu aa story eathanenn ariyamo

  4. ❤️❤️

    1. കുടമുല്ല achillies

  5. Niceeeee👌👌👌👌

  6. Super aayirunnu bro 👌👌
    Adutha part vishadhamaayi thanne ezhuthikko

  7. ജോണിക്കുട്ടൻ

    മുറ്റത്തെ കായ്ക്കാത്ത ആ മാവ് കായ്ക്കണം… അമ്മു പ്രസവിക്കണം… അവർ എല്ലാം സന്തോഷമായി ജീവിക്കണം. Sad ending ആക്കരുത്

  8. നല്ലവനായ ഉണ്ണി

    അടിപൊളി ബ്രോ….കഥ ഇപ്പോഴും പകുതി വഴി അല്ലെ ആയിട്ടുള്ളു..പെട്ടന്ന് നിർത്തേണ്ട…ഒരു 4,5 part ക്കൂടെ ഡീറ്റൈൽ ആയി എഴുതി നിർത്തിയാൽ മതി….
    അടുത്ത ഭാഗം കുറച്ച് പെട്ടന്ന് തരണേ

  9. നന്ദുസ്

    അങ്ങനെ വീണ്ടും മധുരമനോഹരമായ ഒരു part കൂടി…. ലേറ്റാക്കിയതിന്റെ ദേഷ്യമുണ്ടാരുന്നു പക്ഷെ ഈ part വായിച്ചുകഴിഞ്ഞപ്പോ അതായതു അമ്മുന്റെ കാര്യങ്ങളെല്ലാം മനസിലാക്കികൊണ്ടുള്ള പെരുമാറ്റവും അവരുടെ സ്നേഹവും, ഒത്തൊരുമയും കണ്ടപ്പോൾ ഒള്ള ദേഷ്യം ആവിയായിപ്പോയി…. Super… കിടു ഫീൽ ആരുന്നു… ❤️❤️❤️❤️❤️
    Waiting for the next part…. ❤️❤️❤️❤️❤️❤️❤️

  10. ഒരു ഉത്തമ കൂട്ടുകാരൻ ഉണ്ടായതു കൊണ്ട് അധികം കഷ്ടപ്പെടാതെ തല ചായ്ക്കാൻ ഒരു ഇടം അജുവിനും അമ്മുവിനും കിട്ടി, കൂട്ടുകാരന്റെ വില മനസ്സിലായി. അവർ മാത്രം തനിച്ചു താമസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പക്വതയുള്ളവരായി അവർ മാറും. ചികിത്സയിലൂടെ അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കണം. അവരുടെ വളർച്ച മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലാവണം. ഒരു ശുഭപര്യവസായിയായ കഥാന്ത്യം പ്രതീക്ഷിക്കുന്നു.

  11. പിന്നെ… സാന്ദ്രയുടെയും വീട്ടുകാരുടെയും അവസ്ഥ ഒക്കെ പറയുമോ അടുത്ത പാർട്ടികളിൽ… ?

  12. Cute story…. Keep going… And thank you ☺️

  13. Super 👌 .. pettanu theerkan aano plan cheyunne.nannayi kalichondirikumbol runout aakunnathu sokamanennu parayunna pole. Pettanu kadha theerunathu enthu sokamanu saho. Next partumay vegam varu. ♥️♥️♥️♥️♥️♥️

  14. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  15. Bro Super
    Athikam vaikaaathe idane 😀

    1. Athanu nallath bro

  16. Finally thanks brother

Leave a Reply

Your email address will not be published. Required fields are marked *